'ഇനി വെറും 50 ദിവസം, ജോ ബൈഡനെ പ്രസിഡന്റ് എന്നു വിളിക്കാൻ'; ദിവസങ്ങൾ എണ്ണി കമല ഹാരിസ്
'ഇനി വെറും 50 ദിവസം, ജോ ബൈഡനെ പ്രസിഡന്റ് എന്നു വിളിക്കാൻ'; ദിവസങ്ങൾ എണ്ണി കമല ഹാരിസ്
ജനുവരി 20 ഞായറാഴ്ച ആണെങ്കിൽ പ്രസിഡന്റ് അന്നേദിവസം സ്വകാര്യമായി സത്യപ്രതിജ്ഞ ചെയ്യുകയും തൊട്ടടുത്ത ദിവസം പൊതുചടങ്ങിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്യും.
വാഷിംഗ്ടൺ: യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയുടെ പ്രസിഡന്റ് ആയി ജോ ബൈഡൻ ചുമതലയേൽക്കാൻ ഇനി 50 ദിവസം മാത്രം. നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചു. ഇക്കാര്യം അറിയിച്ചു കൊണ്ട് കമല ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ, 'അമേരിക്കയുടെ പ്രസിഡന്റ് എന്ന് ജോ ബൈഡനെ വിളിക്കാൻ ഇനി വെറും 50 ദിവസം മാത്രം'.
ജനുവരി 20നാണ് തെരഞ്ഞെടുക്കപ്പെട്ട യു എസ് പ്രസിഡന്റും വൈസ് പ്രസിഡന്റും ചുമതലയേൽക്കുക. നവംബർ മൂന്നിന് തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷം ഡിസംബർ 14ന് ഇലക്ടറൽ കോളേജ് യോഗം ചേരും. പ്രസിഡന്റിന് ഔദ്യോഗിക ബാലറ്റുകൾ രേഖപ്പെടുത്തുന്നതിനു വേണ്ടിയാണ് അത്.
Only 50 days until we get to call Joe Biden President of the United States.
അതിനു ശേഷം 2021 ജനുവരി ആറിന് ഉച്ചയ്ക്ക് ഒരു മണിക്ക് കോൺഗ്രസ് യോഗം ചേരുകയും വോട്ട് എണ്ണുകയും വിജയം പ്രഖ്യാപിക്കുകയും ചെയ്യും.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും കാലാവധി ജനുവരി 20ന് തുടങ്ങും. അന്നേദിവസമാണ് ഇരുവരും സത്യപ്രതിജ്ഞ ചെയ്യുക. ജനുവരി 20 ഞായറാഴ്ച ആണെങ്കിൽ പ്രസിഡന്റ് അന്നേദിവസം സ്വകാര്യമായി സത്യപ്രതിജ്ഞ ചെയ്യുകയും തൊട്ടടുത്ത ദിവസം പൊതുചടങ്ങിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്യും.
1937ന് മുമ്പ് വരെ പ്രസിഡന്റിന്റെ ഓഫീസ് കാലാവധി ആരംഭിച്ചിരുന്നത് മാർച്ച് നാലിന് ആയിരുന്നു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.