പലസ്തീന് – ഇസ്രായേല്‍ യുദ്ധത്തില്‍ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച മുന്‍ പോണ്‍ താരം മിയാ ഖലീഫയ്ക്ക് നേരെ വ്യാപക വിമര്‍ശനം.പലസ്തീനിലെ നിലവിലെ സാഹചര്യം മനസിലാക്കിയാല്‍ അവരുടെ പക്ഷത്ത് നില്‍ക്കാതിരിക്കാൻ കഴിയില്ല. അതിന് കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ വംശീയതയുടെ തെറ്റായ വശത്താണ്. അത് കാലക്രമേണ ചരിത്രം തെളിയുമെന്നാണ് മിയ ഖലീഫ ട്വിറ്ററില്‍ കുറിച്ചത്.
വിഷയത്തിലെ താരത്തിന്‍റെ പ്രതികരണം അജ്ഞതമൂലമാണമെന്ന് വിമര്‍ശനം ഉയര്‍ന്നു.
‘തീര്‍ത്തും ഭയാനകമായ ട്വീറ്റാണിത്. അടിയന്തരമായി നിങ്ങളെ ജോലിയില്‍ നിന്ന് പുറത്താക്കുന്നു. അത്രയധികം വെറുപ്പ് നിറഞ്ഞതാണ് നിങ്ങളുടെ പ്രതികരണം. ദയവായി മെച്ചപ്പെട്ട ഒരു മനുഷ്യനാകാന്‍ ശ്രമിക്കു. മരണം, ബലാത്സംഗം, മർദനം, ബന്ദിയാക്കൽ എന്നിവ നിങ്ങൾ അംഗീകരിക്കുന്നു എന്ന വസ്തുത തീർത്തും സ്ഥൂലമാണ്. നിങ്ങളുടെ അജ്ഞത വിശദീകരിക്കാൻ വാക്കുകൾക്ക് കഴിയില്ല. നമ്മള്‍ മനുഷ്യർ ഒരുമിക്കേണ്ടതുണ്ട്, പ്രത്യേകിച്ച് ദുരന്തമുഖത്ത്. നിങ്ങൾ ഒരു മികച്ച വ്യക്തിയാകാൻ ഞാൻ പ്രാർത്ഥിക്കുന്നു. എന്നിരുന്നാലും, നിങ്ങൾക്കുള്ള ഈ പ്രതികരണം വൈകിപ്പോയെന്നാണ് ഇപ്പോള്‍ തോന്നുന്നത്’- റെഡ് ലൈറ്റ് ഹോളണ്ട് സിഇഒ ടോഡ് ഷാപ്രിയോ ട്വീറ്റ് ചെയ്തു.
advertisement
This is such a horrendous tweet @miakhalifa. Consider yourself fired effective immediately. Simply disgusting. Beyond disgusting. Please evolve and become a better human being. The fact you are condoning death, rape, beatings and hostage taking is truly gross. No words can… https://t.co/ez4BEtNzj4
അതേസമയം, ടോഡി ഷാപ്രിയോയുടെ പ്രതികരണത്തിന് മറുപടിയുമായി മിയാ ഖലീഫ തന്നെ രംഗത്തെത്തി. ‘ പലസ്തീനിനെ പിന്തുണയ്ക്കുന്നത് എന്‍റെ ബിസിനസ്സ് അവസരങ്ങൾ നഷ്ടപ്പെടുത്തും, എന്നാൽ ഞാൻ സയണിസ്റ്റുകളുമായി ബിസിനസ്സിൽ ഏർപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കാത്തതിൽ എനിക്ക് എന്നോട് തന്നെ ദേഷ്യമാണ്. എന്റെ തെറ്റ്’ – മിയാ ഖലീഫ ട്വീറ്റ് ചെയ്തു.
I’d say supporting Palestine has lost me business opportunities, but I’m more angry at myself for not checking whether or not I was entering into business with Zionists. My bad. https://t.co/sgx8kzAHnL
ഇസ്രായേൽ – പലസ്തീൻ വിഷയങ്ങളില്‍ മുമ്പും മിയ ഖലീഫ അഭിപ്രായം തുറന്ന് പറഞ്ഞിട്ടുണ്ട്. താരത്തിന്റെ അഭിപ്രായം സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. നിരവധി പേരാണ് താരത്തിനെതിരെ രൂക്ഷ വിമർശനമാണ് വന്നുകൊണ്ടിരിക്കുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ