ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മരുമകൻ ഇനി ബ്രിട്ടീഷ് ധനമന്ത്രി

Last Updated:

39കാരനായ റിഷി സുനക് നിലവിൽ ട്രഷറി ചീഫ് സെക്രട്ടറിയായി പ്രവർത്തിക്കുകയാണ്.

ന്യൂഡൽഹി: ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ മരുമകൻ റിഷി സുനകിനെ ബ്രിട്ടന്റെ പുതിയ ധനമന്ത്രിയായി നിയമിച്ചു. സജിദ് ജാവിദ് രാജിവെച്ച ഒഴിവിലാണ് നിയമനം. ബ്രിട്ടന്റെ ചാൻസലർ ഓഫ് എക്സ്ചെക്കർ ആയിട്ടാണ് നിയമനം. ബ്രിട്ടീഷ് ധനമന്ത്രിക്ക് തുല്യമായ പദവിയാണിത്.
39കാരനായ റിഷി സുനക് നിലവിൽ ട്രഷറി ചീഫ് സെക്രട്ടറിയായി പ്രവർത്തിക്കുകയാണ്. അദ്ദേഹത്തിന്റെ പുതിയ നിയമനം പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റിലൂടെ സ്ഥിരീകരിച്ചു. ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിനൊപ്പം സർക്കാരിന്റെ ഉന്നത സമിതിയിൽ ഇനി റിഷി സുനകും അംഗമാകും.
Also Read- പ്രണയദിനത്തിൽ ലോകത്തെ നടുക്കിയ ക്രൂരത; കാമുകിയെ കഴുത്തറുത്ത് കൊന്നു: കാമുകൻ അറസ്റ്റിൽ
വ്യാഴാഴ്ചയാണ് നിലവിലെ ധനമന്ത്രി സജിദ് ജാവിദ് രാജിവെച്ചത്. ബ്രെക്സിറ്റ് യാഥാർത്ഥ്യമായി കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴാണ് രാജി. അടുത്ത മാസം സർക്കാരിൻ‌റെ വാർഷിക ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് രാജി. പ്രധാനമന്ത്രി ബോറിസ് ജോണ്‍സൺ ചുമതലയേറ്റശേഷം നടക്കുന്ന ആദ്യ പുനഃസംഘടനയാണ് ഇത്. നിലവിലെ ഉപദേശകരെ മാറ്റി പ്രധാനമന്ത്രി നിർദേശിക്കുന്നവരെ നിയമിക്കണമെന്ന ആവശ്യത്തെ തുടർന്നാണ് സജിദ് ജാവിദ് രാജിവെച്ചതെന്നാണ് റിപ്പോർട്ട്.
മലയാളം വാർത്തകൾ/ വാർത്ത/World/
ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മരുമകൻ ഇനി ബ്രിട്ടീഷ് ധനമന്ത്രി
Next Article
advertisement
പലസ്തീന് സഹായവുമായി എത്തിയ ഗ്രെറ്റ തുന്‍ബര്‍ഗ് അടക്കമുള്ളവര്‍ യാത്ര ചെയ്ത ബോട്ടുകള്‍ ഇസ്രയേൽ പിടിച്ചെടുത്തു
പലസ്തീന് സഹായവുമായി എത്തിയ ഗ്രെറ്റ തുന്‍ബര്‍ഗ് അടക്കമുള്ളവര്‍ യാത്ര ചെയ്ത ബോട്ടുകള്‍ ഇസ്രയേൽ പിടിച്ചെടുത്തു
  • ഗ്രെറ്റ തുന്‍ബര്‍ഗ് അടക്കമുള്ളവര്‍ യാത്ര ചെയ്ത ബോട്ടുകള്‍ ഇസ്രയേൽ സൈന്യം പിടിച്ചെടുത്തു.

  • 40-ലധികം ബോട്ടുകളിലായി 400 ഓളം ആക്ടിവിസ്റ്റുകളെ ഇസ്രയേൽ സൈന്യം കസ്റ്റഡിയിലെടുത്തു.

  • കസ്റ്റഡിയിലെടുത്ത എല്ലാവരും സുരക്ഷിതരാണെന്നും അവരെ യൂറോപ്പിലേക്ക് നാടുകടത്തുമെന്നും ഇസ്രയേൽ.

View All
advertisement