Chemical Castration | ബലാത്സംഗക്കേസ് പ്രതികളെ മരുന്നുപയോഗിച്ച് ഷണ്ഡീകരിക്കും; ബില്‍ പാസാക്കി പാകിസ്ഥാൻ

Last Updated:

മരുന്ന് ഉപയോഗിച്ച് ഷണ്ഡീകരണം നടത്തിയാല്‍ ജീവിതകാലത്തിനിടെ പ്രതിക്ക് ലൈഗിംക ബന്ധത്തില്‍ കഴിവില്ലാതായി മാറുമെന്നാണ് ബില്ലില്‍ പറയുന്നത്.

ഇസ്ലാമബാദ്: ബലാത്സംഗ കേസുകളില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്ക് ശിക്ഷയായി മരുന്ന് ഉപയോഗിച്ചു കൊണ്ടുള്ള ഷണ്ഡീകരണം (Chemical Castration) നടത്താനുള്ള ബില്‍ പാസാക്കി പാകിസ്ഥാന്‍ (Pakistan). ക്രിമിനല്‍ നിയമം ഭേദഗതി ചെയ്യുന്ന ബില്‍ പാകിസ്ഥാന്‍ പാര്‍ലമെന്റില്‍ വച്ച് ചേര്‍ന്ന സംയുക്ത യോഗത്തില്‍ വെച്ച് കഴിഞ്ഞ ദിവസമാണ് പാസ്സാക്കിയത്.
മരുന്ന് ഉപയോഗിച്ച് ഷണ്ഡീകരണം നടത്തിയാല്‍ ജീവിതകാലത്തിനിടെ പ്രതിക്ക് ലൈഗിംക ബന്ധത്തില്‍ കഴിവില്ലാതായി മാറുമെന്നാണ് ബില്ലില്‍ പറയുന്നത്.
അതിവേഗ കോടതികളിലൂടെ ബലാത്സംഗ കേസുകളുടെ വിചാരണ നാല് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി ശിക്ഷയായി ഷണ്ഡീകരണം വിധിക്കാനുള്ള ബലാത്സംബ വിരുദ്ധ ബില്ലിന് പ്രസിഡന്റ് ആരിഫ് ആല്‍ഫി ഒരു വര്‍ഷം മുന്‍പ് തന്നെ അംഗീകാരം നല്‍കിയിരുന്നു.
കുറ്റകൃത്യങ്ങള്‍ കൂടുന്നതിനെതിരെ ജനങ്ങളുടെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതിന്റെ അടിസ്ഥാനത്തിലാണ് കുറ്റകൃത്യങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ പുതിയ നിയമം നടപ്പിലാക്കുന്നത്.
advertisement
എന്നാല്‍ ഈ നിയമത്തിനെതിരെ ജമാഅത്ത് ഇസ്ലാമി സെനറ്റായ മുഷ്താഖ് അഹമ്മദ് രംഗത്തെത്തിയിരുന്നു ബലാത്സംഗം ചെയ്യുന്നവരെ പരസ്യമായി തൂക്കിലേറ്റണമെന്നും ഷണ്ഡീകരിക്കുന്നതിനെ കുറിച്ച് ശരിഅത്തില്‍ പരാമര്‍ശമില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ബലാത്സംഗ വിരുദ്ധ ബില്ലിനു പുറമേ മറ്റ് 33 ബില്ലുകളും പാസ്സാക്കിയിട്ടുണ്ട്.
പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ
കൊല്ലം​: വിവാഹവാഗ്ദാനം നൽകി പെ​ണ്‍​കു​ട്ടി​യെ ലൈംഗികമായി പീഡിപ്പിച്ച്‌​ ഗ​ര്‍​ഭി​ണി​യാ​ക്കി​യ കേസില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം (Kollam) തൃ​ക്ക​രു​വ വ​ന്മ​ള ക​ട​പ്പാ​യി​ല്‍ വീ​ട്ടി​ല്‍ ആ​രോ​മല്‍(26) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ അ​ഞ്ചാ​ലും​മൂ​ട് പൊ​ലീ​സ് (Kerala Police) ആണ് പ്രതിയെ​ പിടികൂടിയത്. പിന്നീട് പോക്സോ (Pocso) ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്ത് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
advertisement
കൊ​ല്ലം സി​റ്റി അ​സി. പൊ​ലീ​സ്​ ക​മീ​ഷ​ണ​ര്‍ ജി.​ഡി വി​ജ​യ​കു​മാ​റിന്റെ നി​ര്‍​ദേ​ശ​പ്ര​കാ​രം അ​ഞ്ചാ​ലും​മൂ​ട് പൊ​ലീ​സ്​ സ്​​റ്റേ​ഷ​ന്‍ ഇ​ന്‍​സ്​​പെ​ക്ട​ര്‍ സി. ​ദേ​വ​രാ​ജ​ന്‍, എ​സ്.​ഐ​മാ​രാ​യ ശ​ബ്ന, റ​ഹീം, എ.​എ​സ്.​ഐ ഓ​മ​ന​ക്കു​ട്ട​ന്‍ വ​നി​ത സി.​പി.​ഒ രാ​ജി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.
മലയാളം വാർത്തകൾ/ വാർത്ത/World/
Chemical Castration | ബലാത്സംഗക്കേസ് പ്രതികളെ മരുന്നുപയോഗിച്ച് ഷണ്ഡീകരിക്കും; ബില്‍ പാസാക്കി പാകിസ്ഥാൻ
Next Article
advertisement
ഇന്ത്യയും യുഎസും അടുത്ത സുഹൃത്തുക്കളെന്ന് മോദി; വ്യാപാര ചർച്ചകൾ തുടരുമെന്ന് ഇരു നേതാക്കളും
ഇന്ത്യയും യുഎസും അടുത്ത സുഹൃത്തുക്കളെന്ന് മോദി; വ്യാപാര ചർച്ചകൾ തുടരുമെന്ന് ഇരു നേതാക്കളും
  • ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര ചർച്ചകൾ തുടരുമെന്ന് മോദിയും ട്രംപും സ്ഥിരീകരിച്ചു.

  • ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ പരിധിയില്ലാത്ത സാധ്യതകള്‍ തുറക്കുമെന്ന് മോദി വ്യക്തമാക്കി.

  • ഇന്ത്യയുമായുള്ള വ്യാപാര തടസങ്ങള്‍ പരിഹരിക്കുന്നതിനായി ചര്‍ച്ചകള്‍ തുടരുകയാണെന്ന് ട്രംപ് പറഞ്ഞു.

View All
advertisement