Titan Submersible | 2019ല്‍ വിമാനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു; ഒടുവില്‍ മരണം കാത്തിരുന്നത് ആഴക്കടലില്‍; നോവായി ടൈറ്റനിലെ പാക് വ്യവസായിയും മകനും
- Published by:Jayesh Krishnan
- news18-malayalam
Last Updated:
2019ല്‍ ഒരു വിമാനാപകടത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടയാളാണ് ദാവൂദ്. അദ്ദേഹത്തിന്റെ ഭാര്യയായ ക്രിസ്റ്റിന്‍ ദാവൂദ് തന്നെയാണ് ഇക്കാര്യം ഓര്‍ത്തെടുത്തത്.
നൂറ്റാണ്ട് മുമ്പ് മുങ്ങിത്താഴ്ന്ന ടൈറ്റാനിക് കപ്പല്‍ കാണാന്‍ സഞ്ചാരികളുമായി പോയ ടൈറ്റന്‍ അന്തര്‍വാഹിനിയിലുള്ള അഞ്ച് പേരും മരിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചിരുന്നു. മരിച്ചവരില്‍ പാക് ബിസിനസുകാരന്‍ ഷഹ്‌സാദ ദാവൂദും മകന്‍ സുലൈമാനും ഉൾപ്പെട്ടിരുന്നു. മുമ്പ് മരണത്തെ മുഖാമുഖം കണ്ടയാളാണ് അദ്ദേഹമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
2019ല്‍ ഒരു വിമാനാപകടത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടയാളാണ് ദാവൂദ്. അദ്ദേഹത്തിന്റെ ഭാര്യയായ ക്രിസ്റ്റിന്‍ ദാവൂദ് തന്നെയാണ് ഇക്കാര്യം ഓര്‍ത്തെടുത്തത്. 2019ല്‍ ഒരു കൊടുങ്കാറ്റിനിടയില്‍ ഇദ്ദേഹം സഞ്ചരിച്ചിരുന്ന വിമാനം നിരവധി തവണ നിയന്ത്രണം വിട്ട് പറന്നിരുന്നു. തങ്ങളുടെ ജീവിതം തന്നെ മാറ്റിമറിച്ച വിമാനയാത്രയായിരുന്നു അതെന്നാണ് ക്രിസ്റ്റീന ബ്ലോഗിലെഴുതിയത്. 2019ല്‍ ക്രിസ്റ്റീന എഴുതിയ ഈ ബ്ലോഗ് ഏറ്റെടുത്തിരിക്കുകയാണിപ്പോൾ സോഷ്യൽ മീഡിയ.
advertisement
‘അന്ന് ഞങ്ങളുടെ ആദ്യത്തെ ഫ്‌ളൈറ്റ് റദ്ദായപ്പോള്‍ വീട്ടിലേക്ക് മടങ്ങേണ്ടതായിരുന്നു. എന്നാല്‍ അവര്‍ ഞങ്ങള്‍ക്ക് മറ്റൊരു വിമാനം ഏര്‍പ്പാടാക്കി. ഞങ്ങള്‍ അതില്‍ കയറുകയും ചെയ്തു. മറക്കാനാകാത്ത അനുഭവമായിരുന്നു ആ വിമാനയാത്ര സമ്മാനിച്ചത്,’ എന്നാണ് ക്രീസ്റ്റിന്‍ ബ്ലോഗിലെഴുതിയത്.
വിമാനം ആടിയുലഞ്ഞു, നാലോ അഞ്ചോ മീറ്ററിലധികം താഴേയ്ക്ക് പതിക്കുകയും ചെയ്‌തിരുന്നു, ക്രിസ്റ്റീന പറഞ്ഞു. ”അസ്വാഭാവികമായായിരുന്നു യാത്ര തുടങ്ങിയത്. യാത്രയിലുടനീളം അത് അങ്ങനെ തന്നെയായിരുന്നു. സീറ്റ് ബെല്‍റ്റിടണമെന്നും അടിയന്തരമായ വിമാനം ഇറക്കുകയാണെന്നുള്ള മുന്നറിയിപ്പ് വന്നപ്പോള്‍ തന്നെ വിമാനം ആഴത്തിലേക്ക് കുതിച്ച് ചാടുന്ന പോലെയാണ് തോന്നിയത്. ക്യാബിനിലുള്ളവരെല്ലാം ഒരേ സമയം നിലവിളിക്കാന്‍ തുടങ്ങി. അത് പിന്നീട് ഒരു വിറയലായി,’ ക്രിസ്റ്റീന പറഞ്ഞു.
advertisement
‘വിമാനം പിന്നെയും കുതിച്ച് പൊങ്ങി. വലത്തേക്കും ഇടത്തേക്കും ചരിഞ്ഞു പറന്നു. എല്ലാഭാഗത്ത് നിന്നും ആരൊക്കെയോ കൂട്ടിയിടിക്കുന്നത് പോലെ തോന്നി. ഒടുവില്‍ ഞാന്‍ എന്റെ കൈത്തണ്ടകൾ പരസ്പരം മുറുക്കിപ്പിടിച്ചിരുന്നു,’ ക്രിസ്റ്റിന കൂട്ടിച്ചേര്‍ത്തു.
പിന്നീട് താന്‍ ദൈവത്തിനോട് ജീവനുവേണ്ടി അപേക്ഷിക്കുകയായിരുന്നുവെന്നും ക്രിസ്റ്റീന പറഞ്ഞു. സുരക്ഷിതമായി താഴെയെത്തിയാല്‍ ഇനിയൊരിക്കലും സിഗരറ്റ് വലിക്കില്ലെന്ന് ദൈവത്തോട് താന്‍ പറഞ്ഞുവെന്നും ക്രിസ്റ്റീന പറഞ്ഞു. വലത്തോട്ടും ഇടത്തോട്ടും വിമാനം ചായുന്നത് അനുസരിച്ച് എന്റെ തലയും ഇടിക്കാന്‍ തുടങ്ങി. അപ്പോഴാണ് പൈലറ്റിന്റെ മുന്നറിയിപ്പ് വന്നത്. വിമാനം താഴെയിറക്കാന്‍ ശ്രമിക്കുകയാണെന്നാണ് പൈലറ്റ് പറഞ്ഞതെന്നും ക്രിസ്റ്റീന ഓര്‍ത്തെടുത്തു.
advertisement
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഷഹ്‌സാദയുള്‍പ്പെടെയുള്ള അഞ്ച് പേര്‍ സഞ്ചരിച്ചിരുന്ന ടൈറ്റന്‍ അന്തര്‍വാഹിനി കാണാതായത്. പിന്നീട് അന്തര്‍വാഹിനിയുമായുള്ള ആശയവിനിമയവും നഷ്ടപ്പെട്ടിരുന്നു. ഇതോടെ അന്തര്‍വാഹിനി കണ്ടെത്താനുള്ള തെരച്ചില്‍ ആരംഭിച്ചു. യുഎസ്, കാനഡ, എന്നിവിടങ്ങളിലെ കോസ്റ്റ് ഗാര്‍ഡും, ഫ്രാന്‍സില്‍ നിന്നെത്തിയ റോബോട്ടുകളും ചേര്‍ന്നാണ് തെരച്ചില്‍ നടത്തിയത്. തെരച്ചിലില്‍ അന്തര്‍വാഹിനിയുടെ അവശിഷ്ടങ്ങള്‍ ലഭിച്ചതോടെയാണ് സഞ്ചാരികളുടെ മരണം സ്ഥിരീകരിച്ചത്.
ടൈറ്റന്‍ അകത്തേക്ക് പൊട്ടിത്തെറിച്ചാണ് (Implosion) അഞ്ച് യാത്രക്കാരും മരിച്ചത് എന്നാണ് യുഎസ് കോസ്റ്റ് ഗാര്‍ഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ക്ക് സമീപമാണ് പൊട്ടിത്തെറി സംഭവിച്ചത് എന്നാണ് റിപ്പോര്‍ട്ട്. കടലിനടിയിലെ ശക്തമായ മര്‍ദത്തില്‍ പേടകം പൊട്ടിത്തെറിച്ചതാണ് എന്നാണ് നിഗമനം.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 23, 2023 5:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
Titan Submersible | 2019ല്‍ വിമാനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു; ഒടുവില്‍ മരണം കാത്തിരുന്നത് ആഴക്കടലില്‍; നോവായി ടൈറ്റനിലെ പാക് വ്യവസായിയും മകനും