പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാലു തൊട്ട് വന്ദിച്ച് പാപ്പുവ ന്യൂഗിനിയ പ്രധാനമന്ത്രി ജെയിംസ് മറാപെ; ഗംഭീര സ്വീകരണം
- Published by:Vishnupriya S
- news18-malayalam
Last Updated:
ഫോറം ഫോര്‍ ഇന്ത്യ പസഫിക് ഐലന്റ് കോഓപ്പറേഷന്‍ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പാപ്പുവ ന്യൂഗിനിയയിലെത്തിയത്
ഫോറം ഫോര്‍ ഇന്ത്യ പസഫിക് ഐലന്റ് കോഓപ്പറേഷന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പാപ്പുവ ന്യൂഗിനിയയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഊഷ്മള സ്വീകരണം. പാപ്പുവ ന്യൂഗിനിയ പ്രധാനമന്ത്രി ജെയിംസ് മറാപെ വ്യത്യസ്തമായ രീതിയിലാണ് നരേന്ദ്രമോദിയെ സ്വീകരിച്ചത്. എയര്‍പോര്‍ട്ടില്‍ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യാനെത്തിയ മറാപെ നരേന്ദ്രമോദിയുടെ കാലു തൊട്ട് വന്ദിച്ചാണ് സ്വീകരിച്ചത്.
ഇതോടെ ജെയിംസ് മറാപെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. മറാപെയെക്കുറിച്ച് അറിയേണ്ട ചില കാര്യങ്ങള്‍…
- 2019 മുതല്‍ പാപ്പുവ ന്യൂഗിനിയയുടെ പ്രധാനമന്ത്രി പദം വഹിക്കുന്ന വ്യക്തിയാണ് ജെയിംസ് മറാപെ എന്ന 52കാരന്‍. പാംഗു പതി എന്ന രാഷ്ട്രീയപാര്‍ട്ടിയിലാണ് അദ്ദേഹം പ്രവര്‍ത്തിച്ച് വരുന്നത്. സൂര്യന്‍ അസ്തമിച്ചശേഷം രാജ്യത്ത് എത്തുന്ന ഒരു നേതാക്കന്‍മാരെയും സ്വീകരിച്ച ചരിത്രം പാപ്പുവ ന്യൂഗിനിയ്ക്കില്ല. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാര്യത്തില്‍ ഈ ചട്ടം മാറ്റിയിരിക്കുകയാണ് മറാപെ.
- പാപ്പുവ ന്യൂഗിനിയ സര്‍വകലാശാലയില്‍ നിന്നും 1993ലാണ് മറാപെ ബിരുദം നേടിയത്. പരിസ്ഥിതി ശാസ്ത്രത്തിലാണ് ഇദ്ദേഹം ബിരുദാനന്തര ബിരുദം നേടിയത്. കൂടാതെ ബിസിനസ് അഡ്മിനിസ്‌ട്രേഷനിലും ഇദ്ദേഹം ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ടെന്ന് പാപ്പുവ ന്യൂഗിനിയ പാര്‍ലമെന്റ് രേഖകളില്‍ പറയുന്നു.
- പാപ്പുവ ന്യൂഗിനിയയിലെ എട്ടാമത്തെ പ്രധാനമന്ത്രിയാണ് മറാപെ. പ്രധാനമന്ത്രി പദത്തിലെത്തുന്നതിന് മുമ്പ് നിരവധി പദവികളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ധനകാര്യം, വിദ്യാഭ്യാസം എന്നീ വകുപ്പുകള്‍ക്ക് കീഴിലെ തന്ത്രപ്രധാനമായ പദവികളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗതാഗത വകുപ്പിന്റെ പാര്‍ലമെന്ററി സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. കൂടാതെ ഇന്റര്‍-ഗവണ്‍മെന്റല്‍ ബന്ധങ്ങളുടെ പാര്‍ലമെന്ററി റഫറല്‍ കമ്മിറ്റിയിലും അദ്ദേഹം അംഗമായിരുന്നു.
- 2001 മുതല്‍ 2006 വരെ മറാപെ പേഴ്സണല്‍ മാനേജ്മെന്റ് ഡിപ്പാര്‍ട്ട്മെന്റില്‍ ആക്ടിംഗ് അസിസ്റ്റന്റ് സെക്രട്ടറി ഓഫ് പോളിസി എന്ന പദവിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് 2019 ഏപ്രില്‍ 20-ന് പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് ഇദ്ദേഹം രാജിവെയ്ക്കുകയും പാംഗു പതി എന്ന പാര്‍ട്ടിയില്‍ ചേരുകയും ചെയ്തു. തുടര്‍ന്ന് പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് ഉയരുകയായിരുന്നു.
- 2020ല്‍ അവിശ്വാസ പ്രമേയത്തിലൂടെ മറാപെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ആ ശ്രമം പരാജയപ്പെടുകയാണുണ്ടായതെന്ന് ദി ഗാര്‍ഡിയനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
May 22, 2023 3:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാലു തൊട്ട് വന്ദിച്ച് പാപ്പുവ ന്യൂഗിനിയ പ്രധാനമന്ത്രി ജെയിംസ് മറാപെ; ഗംഭീര സ്വീകരണം