സംത്സോത എക്സ്പ്രസ് റദ്ദാക്കി പാകിസ്ഥാന്‍; ട്രെയിന്‍ ഇന്ത്യയുടെ അവസാന സ്റ്റേഷനായ അട്ടാരിയില്‍

Last Updated:

ബുധാനാഴ്ച രാത്രി ന്യൂഡല്‍ഹിയില്‍ നിന്നും ലാഹോറിലേക്ക് സംത്സോത സര്‍വീസ് ആരംഭിച്ചിരുന്നു. എന്നാല്‍ വ്യാഴാഴ്ച അപ്രതീക്ഷിതമായി പാകിസ്ഥാന്‍ ട്രെയിന്‍ റദ്ദാക്കിയതോടെ ഇന്ത്യന്‍ അതിര്‍ത്തിയിലെ അവസാന സ്റ്റേഷനായ അട്ടാരിയില്‍ സംത്സോത ഇപ്പോൾ നിര്‍ത്തിയിട്ടിരിക്കുകയാണ്.

ലാഹോര്‍: ഇന്ത്യയില്‍ നിന്നും പാകിസ്ഥാനിലേക്ക് സര്‍വീസ് നടത്തുന്ന സംത്സോത എക്‌സ്പ്രസ് പാകിസ്ഥാന്‍ റദ്ദാക്കി. ഇതേത്തുടര്‍ന്ന് അത്താരിയിലേക്ക് പോകാന്‍ കാത്തു നിന്ന യാത്രക്കാര്‍ ലാഹോര്‍ സ്‌റ്റേഷനില്‍ കുടുങ്ങിക്കിടക്കുകയാണ്.
ഇരു രാജ്യങ്ങളും തമ്മില്‍ അസ്വാരസ്യം നിലനില്‍ക്കുന്നതിനിടെയാണ് പാകിസ്ഥാന്‍ മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ട്രെയിന്‍ സര്‍വീസ് നര്‍ത്തിവയ്ക്കുന്നതായി ഉത്തരവിട്ടതെന്ന് 'ഡോണ്‍ ന്യൂസ് ടി.വി' വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
ബുധാനാഴ്ച രാത്രി ന്യൂഡല്‍ഹിയില്‍ നിന്നും ലാഹോറിലേക്ക് സംത്സോത സര്‍വീസ് ആരംഭിച്ചിരുന്നു. എന്നാല്‍ വ്യാഴാഴ്ച അപ്രതീക്ഷിതമായി പാകിസ്ഥാന്‍ ട്രെയിന്‍ റദ്ദാക്കിയതോടെ ഇന്ത്യന്‍ അതിര്‍ത്തിയിലെ അവസാന സ്റ്റേഷനായ അട്ടാരിയില്‍ സംത്സോത ഇപ്പോൾ നിര്‍ത്തിയിട്ടിരിക്കുകയാണ്.
നിലവിലെ സാഹചര്യം സൂഷ്മതയോടെ നിരീക്ഷിക്കുകയാണെന്നും ലാഹോറില്‍ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ വാഗാ അതിര്‍ത്തിയിലൂടെ ബസുകളില്‍ എത്തിക്കുമെന്നും ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംത്സോത എക്‌സ്പ്രസ് അവസാന ഇന്ത്യന്‍ റെയില്‍വെ സ്‌റ്റേഷനായ അട്ടാരി കടക്കരുതെന്നാണ് പാകിസ്ഥാന്‍ ഉത്തരവ്.
advertisement
ലാഹോറില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് 16 പേരാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. ഇതില്‍ പലരും ലാഹോറില്‍ കുടുങ്ങിക്കിടക്കുന്നെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
'ഉടമ്പടി' എന്ന വാക്കിന്റെ ഹിന്ദി രൂപമാണ് 'സംത്സോത'. 1971ലെ ഇന്ത്യാ-പാക് യുദ്ധം അവസാനിപ്പാക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പിട്ട ഷിംലാ കരാറിന്റെ തുടര്‍ച്ചയായാണ് 1976 ജൂലൈ 22 സംത്സോത സര്‍വീസ് തുടങ്ങിയത്. ആറ് സ്ലീപ്പര്‍ കോച്ചുകളും ഒരു ത്രീ ടയര്‍ എ.സി കോച്ചുമാണ് സംത്സോത എക്‌സ്പ്രസിലുള്ളത്.
advertisement
ഫെബ്രുവരി 14-ന് ജമ്മുവിലെ പുല്‍വമായില്‍ 20 സി.ആര്‍.പി.എഫ് ജവാന്‍മാരെ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. പാകാസ്ഥാന്‍ ആസ്ഥാനയമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയായ ജെയ്ഷ് ഇ- മുഹമ്മദായിരുന്നു ഈ ആക്രമണത്തിനു പിന്നില്‍.
പുല്‍വാമ ആക്രമണത്തിനുള്ള തിരിച്ചടിയായി ഫെബ്രുവരി 26-ന് പുലര്‍ച്ചെ പാകിസ്ഥാനിലെ ജയ്ഷ് ഇ- മുഹമ്മദിന്റെ ക്യാമ്പുകള്‍ ബോംബിട്ട് തകര്‍ത്തിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/World/
സംത്സോത എക്സ്പ്രസ് റദ്ദാക്കി പാകിസ്ഥാന്‍; ട്രെയിന്‍ ഇന്ത്യയുടെ അവസാന സ്റ്റേഷനായ അട്ടാരിയില്‍
Next Article
advertisement
ഡിവൈഎഫ്ഐ 'നെക്സ്റ്റ്-ജെൻ കേരള തിങ്ക് ഫെസ്റ്റ് 2026' ലോഗോ പ്രകാശനം ചെയ്തു
ഡിവൈഎഫ്ഐ 'നെക്സ്റ്റ്-ജെൻ കേരള തിങ്ക് ഫെസ്റ്റ് 2026' ലോഗോ പ്രകാശനം ചെയ്തു
  • 'നെക്സ്റ്റ്-ജെൻ കേരള - തിങ്ക് ഫെസ്റ്റ് 2026' ലോഗോ പ്രകാശനം സന്തോഷ് ജോർജ്ജ് കുളങ്ങര നിർവഹിച്ചു.

  • മലയാളി യുവജനങ്ങളുടെ ആശയങ്ങൾ പങ്കുവയ്ക്കാൻ മൂന്ന്മാസം നീണ്ടു നിൽക്കുന്ന ഫെസ്റ്റിവൽ ഒരുക്കും.

  • പൊതു ജനാരോഗ്യം, ഗതാഗതം, വിദ്യാഭ്യാസം, ടൂറിസം തുടങ്ങിയ പത്ത് മേഖലകളിൽ ചർച്ചകൾ നടക്കും.

View All
advertisement