ഇസ്ലാമാബാദ്: പാകിസ്ഥാൻ പള്ളിയിൽ കഴിഞ്ഞ ദിവസമുണ്ടായ ചാവേർ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 70 ആയി. 150 ലേറെ പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പാകിസ്ഥാനിലെ അതീവ സുരക്ഷാ മേഖലയിലുള്ള പേഷാവാറിലെ പൊലീസ് ലൈൻസ് ഏരിയയിലുള്ള ആരാധനാലയത്തിലാണ് ബോംബ് കെട്ടിയെത്തിയ ചാവേർ പൊട്ടിത്തെറിച്ചത്. പള്ളിയിൽ ഉച്ചയ്ക്കുള്ള നമസ്കാരം നടക്കുന്നതിനിടയിലാണ് ആക്രമണം. കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും കൂടുതലും പൊലീസുകാരാണ്.
മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനായ ശവിയുള്ള ഖാൻ എഎഫ്പിയോട് പ്രതികരിച്ചത്. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. പാക് താലിബാൻ സംഘടനയായ തെഹരീക്-ഇ-താലിബാൻ പാകിസ്ഥാൻ(ടിടിപി) ആണ് ആക്രമണം നടത്തിയത്. Also Read- പാകിസ്ഥാനിൽ പള്ളിയിൽ താലിബാൻ ചാവേറാക്രമണത്തിൽ 46 മരണം;150 ലേറെ പേർക്ക് പരിക്ക്
ഇന്നലെ 1.40 ളുഹ്൪ നമസ്കാരത്തിന് ആളുകൾ എത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പാക് പൊലീസ്, ആർമി, ബോംബ് ഡിസ്പോസൽ സ്ക്വാഡ് ഉദ്യോഗസ്ഥരാണ് പള്ളിയിൽ കൂടുതലും ഉണ്ടായിരുന്നത്. ബോംബ് സ്ഫോടനത്തിൽ പള്ളിയിലെ ഇമാം സാഹിബ്സാദ നൂർ ഉൽ അമീനും കൊല്ലപ്പെട്ടു. കുറഞ്ഞത് 300-400 പൊലീസ് ഉദ്യോഗസ്ഥർ പ്രാർത്ഥനയ്ക്കായി പള്ളിയിൽ ഉണ്ടായിരുന്നുവെന്നാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
While the pain of the grieving families cannot be described in words, I express my heartfelt condolences & most sincere sympathies. My message to the perpetrators of today’s despicable incident is that you can’t underestimate the resolve of our people. https://t.co/edUJ6SbP3M
— Shehbaz Sharif (@CMShehbaz) January 30, 2023
സ്ഫോടനത്തിൽ പള്ളിയുടെ ഒരു ഭാഗം പൂർണമായും തകർന്നു വീണു. ഇതിനുള്ളിൽ അകപ്പെട്ടാണ് പലരും മരിച്ചത്. ആക്രമണത്തെ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് അപലപിച്ചു. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് ഇസ്ലാമുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്ഫോടനത്തിൽ പരിക്കേറ്റവർക്ക് രക്തം നൽകാൻ പാകിസ്ഥാൻ മുസ്ലീം ലീഗ്(എൻ) പ്രവർത്തകരോട് അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷം അഫ്ഗാനിസ്ഥാനിൽ സഹോദരൻ കൊല്ലപ്പെട്ടതിന്റെ പ്രതികാര ആക്രമണങ്ങളുടെ ഭാഗമാണ് ഇന്ന് നടന്ന ചാവേർ സ്ഫോടനമെന്ന് ടിടിപി നേതാവ് ഉമർ ഖാലിദ് ഖുറസാനി അറിയിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Pakistan