ഇല്ല! ഞങ്ങളുടെ മത്സ്യകന്യക ഇങ്ങനെയല്ല; വലിയ സ്തനങ്ങളും പിൻഭാഗവുമുള്ള ശിൽപത്തിനെതിരെ പ്രതിഷേധം
- Published by:Rajesh V
- news18-malayalam
Last Updated:
തികച്ചും 'അനുചിതവും പ്രകോപനപരവും' എന്നാണ് വിമർശകർ ഇതിനെ വിശേഷിപ്പിക്കുന്നത്
ശിൽപങ്ങളെ ചൊല്ലി വിവാദങ്ങളുണ്ടാകുന്നത് പുതിയ കാര്യമല്ല. ചില സൃഷ്ടികൾ വലിയ പ്രതിഷേധങ്ങളും ക്ഷണിച്ചുവരുത്താറുണ്ട്. ഇറ്റലിയിൽ ഒരു കലാ സൃഷ്ടിക്ക് നേരെ വൻ വിമർശനം ഉയരുകയാണ്. പുഗാലിയയിലുള്ള മത്സ്യബന്ധനത്തെ അടിസ്ഥാനമാക്കി കഴിയുന്ന ഒരു ഗ്രാമത്തിനായി ലുയിജി റോസ്സോ ആർട്ട് സ്കൂളിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ നിർമിച്ച മത്സ്യകന്യകയുടെ ശിൽപത്തിനെതിരെയാണ് വിമർശനം ഉയരുന്നത്.
വലിയ സ്തനങ്ങളുള്ള ഒരു മത്സ്യകന്യകയുടേതാണ് ശിൽപം. പ്രശസ്ത ശാസ്ത്രജ്ഞയായ റീത്ത ലെവി-മൊണ്ടാൽസിനിയുടെ പേരിലുള്ള ഒരു സ്ക്വയറിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. ശിൽപം ഇതുവരെ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തിട്ടില്ല. എന്നാൽ, ഇപ്പോൾ ശിൽപത്തിനെതിരെ വലിയ തരത്തിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. തികച്ചും ‘അനുചിതവും പ്രകോപനപരവും’ എന്നാണ് വിമർശകർ ഇതിനെ വിശേഷിപ്പിക്കുന്നത്.
ഇറ്റാലിയൻ നടിയായ ടിസിയാന ഷിയവാരല്ലിയും ഇൻസ്റ്റാഗ്രാമിൽ ശിൽപത്തെ കുറിച്ച് നിലപാട് വ്യക്തമാക്കി. അത് ശാസ്ത്രജ്ഞയെ പ്രതിനിധീകരിക്കുന്നതായി തോന്നുന്നില്ല എന്നായിരുന്നു നടിയുടെ അഭിപ്രായം. അതുപോലെ രണ്ട് സിലിക്കൺ സ്തനങ്ങൾ ഉള്ള, വലിയ പിൻഭാഗമുള്ള ഇത്തരം മത്സ്യകന്യകമാർ തന്റെ അറിവിലില്ല എന്നും നടി പറഞ്ഞു. അഭിപ്രായം രേഖപ്പെടുത്തുന്നത് വഴി ഇത് ചെയ്ത കലാകാരന്മാരെയോ മുനിസിപ്പൽ അധികൃതരെയോ കുറ്റപ്പെടുത്താൻ താൻ ഉദ്ദേശിച്ചിട്ടില്ല എന്നും നടി കൂട്ടിച്ചേർത്തു.
advertisement
advertisement
അതേസമയം, ലുയിജി റോസ്സോ ആർട്ട് സ്കൂളിലെ പ്രധാനാധ്യാപകൻ അഡോൾഫോ മാർസിയാനോ വിമർശനങ്ങളെയെല്ലാം തള്ളിക്കളഞ്ഞു. വിദ്യാർത്ഥികൾ ഇങ്ങനെ ഒരു മോഡൽ പങ്ക് വച്ചപ്പോൾ സ്ഥലത്തെ അധികൃതർ അത് അംഗീകരിച്ചു എന്നും അധ്യാപകൻ പറഞ്ഞു. ഇത് ശരിക്കും സ്ത്രീകളെ പ്രതിനിധാനം ചെയ്യുന്നതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, സോഷ്യൽ മീഡിയയിൽ ഇപ്പോഴും ശിൽപ്പത്തെ ചൊല്ലി വാദപ്രതിവാദങ്ങളുയരുകയാണ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
April 30, 2023 2:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഇല്ല! ഞങ്ങളുടെ മത്സ്യകന്യക ഇങ്ങനെയല്ല; വലിയ സ്തനങ്ങളും പിൻഭാഗവുമുള്ള ശിൽപത്തിനെതിരെ പ്രതിഷേധം