അടുത്തിടെയാണ് സൽമാൻ ഖാനെ കുറിച്ച് നടി പലക് തിവാരിയുടെ പരാമർശങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയത്. സൽമാൻ ഖാന്റെ സിനിമാ സെറ്റിൽ സ്ത്രീകളുടെ വസ്ത്രധാരണത്തിന് 'പ്രത്യേക' നിയമങ്ങളുണ്ടെന്നായിരുന്നു പലക് തിവാരിയുടെ പരാമർശം.
2/ 8
സൽമാൻ ഖാനെ പുകഴ്ത്തിയാണ് പലക് തിവാരി സംസാരിച്ചതെങ്കിലും വലിയ വിമർശനങ്ങളാണ് സൽമാനെതിരെ ഇതോടെ ഉയർന്നത്.
3/ 8
സൽമാൻ ഖാന്റെ സെറ്റിൽ സ്ത്രീകൾ 'നല്ല പെൺകുട്ടികളെ' പോലെ ശരീരം മറയ്ക്കുന്നതും കഴുത്തിറക്കമുള്ളതുമായ വസ്ത്രങ്ങൾ ധരിക്കണമെന്നാണ് നിർദേശം എന്നായിരുന്നു പലക് തിവാരിയുടെ പരാമർശം. ഇതിനെതിരെ സോഷ്യൽമീഡിയയിൽ വലിയ വിമർശനങ്ങൾ സൽമാനെതിരെ ഉയർന്നിരുന്നു.
4/ 8
ഇപ്പോൾ ഈ വിവാദങ്ങളോട് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് സൽമാൻ ഖാൻ. താരം അതിഥിയായി എത്തുന്ന 'ആപ് കീ അദാലത്ത്' എന്ന പരിപാടിയിലാണ് സ്ത്രീകളെ കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാട് സൽമാൻ വ്യക്തമാക്കിയത്.
5/ 8
തന്റെ സെറ്റിൽ സ്ത്രീകൾക്ക് പ്രത്യേക നിയമങ്ങളുണ്ടോ എന്ന ചോദ്യത്തിന് സൽമാന്റെ മറുപടി ഇങ്ങനെ, "സ്ത്രീകളുടെ ശരീരം വളരെ അമൂല്യമാണെന്നാണ് ഞാൻ കരുതുന്നത്. അത് എത്രത്തോളം മറച്ചുവെക്കുന്നോ അത്രയും നല്ലത്".
6/ 8
അതേസമയം, 'ഒ ഓ ജാനെ ജാനെ' എന്ന ഗാനരംഗത്ത് ഷർട്ട് ഊരി അഭിനയിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെ, ആ പാട്ടിൽ താൻ സ്വിമ്മിംഗ് ട്രങ്കുകൾ ധരിച്ചിരുന്നു. മാത്രമല്ല, അത് വേറൊരു കാലമായിരുന്നു. ഇപ്പോൾ സാഹചര്യം കുറച്ച് മാറിയിട്ടുണ്ട്.
7/ 8
സ്ത്രീകളെ സംബന്ധിച്ചല്ല, പുരുഷന്മാരെ സംബന്ധിച്ച്... നിങ്ങളുടെ സഹോദരിമാരേയും ഭാര്യമാരേയും അമ്മമാരേയും പുരുഷന്മാർ നോക്കുന്ന രീതി തനിക്ക് ഇഷ്ടമല്ല. അവർ ഈ അപമാനത്തിലൂടെ കടന്നുപോകാൻ താൻ ആഗ്രഹിക്കുന്നില്ല.
8/ 8
മാന്യമായ ഒരു സിനിമ ചെയ്താൽ എല്ലാവരും കുടുംബത്തോടൊപ്പം അത് കാണാൻ പോകും. ഒരു സിനിമ ചെയ്യുമ്പോൾ നമ്മുടെ നായികമാരെ, സ്ത്രീകളെ അങ്ങനെ നോക്കാനുള്ള അവസരം അവർക്ക് നൽകാതിരിക്കാനാണ് ശ്രമമെന്നും വിവാദ വിഷയത്തിൽ സൽമാൻ പറഞ്ഞു.