ജർമൻ സര്‍വ്വജ്ഞാനിയായിരുന്ന കാറൽ മാർക്സിന്റെ 203-ാമത് ജന്മദിനമാണ് ഇന്ന്. ലോകത്ത് കമ്യൂണിസം എന്ന ആശയം മുന്നോട്ട് വെക്കുകയും തൊഴിലാളിവര്‍ഗ വിപ്ലവം വഴി സമത്വാധിഷ്‌ഠിതമായ ഒരു സമൂഹത്തെ സൃഷ്ടിക്കുകയും ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം.
1818 മെയ് അഞ്ചിന് ജർമനിയിലെ റൈൻ പ്രവിശ്യയിലെ ട്രിയറിലാണ് മാർക്സ് ജനിക്കുന്നത്. അന്നത്തെ പ്രഷ്യയുടെ ഭാഗമായിരുന്നു ഈ പ്രദേശം. ഫെഡറിക് എങ്കൽസുമായി സംയുക്തമായി കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ രചിച്ച വ്യക്തി എന്ന പേരിലാണ് ലോകം കാറൽ മാർക്സിനെ സ്മരിക്കുന്നത്. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് വേണ്ടി സമർപ്പിച്ച ദാസ് ക്യാപിറ്റലാണ് മാർക്സിന്റെ മറ്റൊരു ശ്രദ്ധേയമായ കൃതി.
കുട്ടികളെ സമർത്ഥരായി വളർത്തണോ? എങ്കിൽ കോഡിങ്ങിന് പകരം സംഗീതം പഠിപ്പിക്കണമെന്ന് പഠനം
മാർക്സിന്റെ 203ാമത്തെ ജന്മദിനത്തിന്റെ ഭാഗമായി അദ്ദേഹത്തെക്കുറിച്ചുള്ള ചില അപൂർവ്വമായ വസ്തുതകൾ ഇതാ
1. ഒരു പരമ്പരാഗത ജൂത കൂടുംബത്തിൽ ജനിച്ച അദ്ദേഹത്തിന്റെ രണ്ട് മുത്തശ്ശന്മാരും മത പുരോഹിതന്മാരായിരുന്നു. എന്നാൽ, പ്രഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണനയിലെടുത്ത് മാർക്സ് ജനിക്കുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ പിതാവ് ക്രിസ്ത്യൻ മതം സ്വീകരിച്ചു. ആറു വയസ്സുള്ളപ്പോഴാണ് മാർക്സ് മാമോദീസ സ്വീകരിക്കുന്നത്. എന്നാൽ, കാലക്രമേണ അദ്ദേഹം മതത്തിൽ നിന്ന് അകന്നു പോരുകയായിരുന്നു.
2. ബോൺ സർവ്വകലാശാലയിൽ ബികോം വിദ്യാർത്ഥിയായിരുന്ന അവസരത്തിലാണ് അദ്ദേഹത്തിന്റെ കുസൃതികൾ കൂടുതലായി പുറത്തുവന്നത്. ഗ്രീക്ക്, റോമൻ മിതോളജി, കലാചരിത്രം എന്നീ വിഷയങ്ങൾ പഠിച്ചു കൊണ്ടിരുന്ന അദ്ദേഹം എല്ലാ സാധാരണ വിദ്യാർത്ഥികളെയും പോലെ തന്നെയായിരുന്നു. മദ്യപിച്ചതിനും, അച്ചടക്ക ലംഘനം നടത്തിയതിനും മാർക്സ് ഒരു ദിവസം ജയിലിൽ കഴിഞ്ഞിട്ടുണ്ട്.
അന്താരാഷ്ട്ര മിഡ്‌വൈഫ് ദിനം | മിഡ്‌വൈഫുകൾ പ്രതിവർഷം രക്ഷിക്കുന്നത് 4.3 മില്യൺ ജീവനുകൾ
3. യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായിരിക്കെ തന്നെ അദ്ദേഹത്തിനുള്ളിലെ സോഷ്യലിസ്റ്റ് രൂപപ്പെട്ട് വന്നു തുടങ്ങിയിരുന്നു. അരിസ്റ്റോട്ടിക് വിദ്യാർത്ഥികൾക്ക് വിരുദ്ധമായി നിന്ന ടാവേൺ ക്ലബ്ബിന്റെ അധ്യക്ഷനായിരുന്നു കാറൽ മാർക്സ്. രാഷ്ട്രീയക്കാരും മനുഷ്യാവകാശ പ്രവർത്തരും കവികളും ഉൾപ്പെടുന്ന ഒരു സംഘടനയുടെയും ഭാഗമായിരുന്നു അദ്ദേഹം. രാഷ്ട്രീയ, വിപ്ലവ പ്രസ്ഥാനങ്ങളുടെ ഭാഗമാകുക എന്നത് അന്ന് സർവ്വകലാശാല വിദ്യാർത്ഥികൾക്കിടയിൽ ട്രൻഡ് ആയിരുന്നു.
4. മാധ്യമസ്വാതന്ത്ര്യത്തിന് അനുകൂലമായും സർക്കാരുകൾ മാധ്യമങ്ങളെ സെൻസർ ചെയ്യുന്നതിന് വിരുദ്ധമായും മാർക്സ് ശബ്ദമുയർത്തിയിരുന്നു. എന്നാൽ, അദ്ദേഹം ജോലി ചെയ്ത റെയ്നിഷേ സെയ്തുംഗ് എന്ന പത്രം കുറച്ച് വ്യവസായികളും, കച്ചവടക്കാരും, ബാങ്ക് ഉടമകളും ചേർന്ന് നടത്തിയിരുന്നതാണെന്നത് ഏറെ വൈരുദ്ധ്യം നിറഞ്ഞതാണ്. കോലോഗ്ന് ആസ്ഥാനമായി പ്രവർത്തിച്ച ഈ പത്രം പ്രഷ്യയിലെ വ്യവസായി താൽപര്യങ്ങളെ സംരക്ഷിക്കാനാണ് ശ്രമിച്ചത്.
5. 1849ൽ മാർക്സ് സ്വന്തമായി ന്യൂ റെയ്നിഷേ സെയ്തുംഗ് എന്ന മാധ്യമ സ്ഥാപനം തുടങ്ങുകയും ജനാധിപത്യത്തിന് വേണ്ടി വാദിക്കുകയും റഷ്യയുമായി യുദ്ധം ചെയ്യണമെന്നും ആവശ്യപ്പെട്ടു. പ്രഷ്യൻ രാജാവ് ബെർലിനിൽ അസംബ്ലി പിരിച്ചു വിട്ടപ്പോൾ ആളുകളോട് സായുധപോരാട്ടം നടത്തണമെന്നു വരെ മാർക്സ് ആഹ്വാനം ചെയ്തിട്ടുണ്ട്. പല കാരണങ്ങൾ മാർക്സിനെ തന്റെ മാതൃ രാജ്യത്ത് നിന്ന് പുറത്താക്കുകയും ഇതിനെ തുടർന്ന് ജീവിതത്തിന്റെ അവസാനത്തെ നാല് വർഷം ലണ്ടനിലാണ് കഴിയുകയും ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.