Samantha | സാമന്തയുടെ വിവാഹത്തിൽ ട്വിസ്റ്റോ? രാജ് ആദ്യഭാര്യയെ വിവാഹമോചനം ചെയ്യാതെ നടത്തിയ വിവാഹമോ!
- Published by:meera_57
- news18-malayalam
Last Updated:
സാമന്ത റൂത്ത് പ്രഭു രാജിന്റെ നിയമപരമായുള്ള ഭാര്യ അല്ലേ? ആദ്യഭാര്യയുമായുള്ള ബന്ധം നിലനിൽക്കുന്നുവോ?
വിവാഹമെന്നത് സിനിമാ ലോകത്തിനു വിവാദത്തിനു കൂടി വിഷയമായ മേഖലയാണ്. നടി സാമന്ത റൂത്ത് പ്രഭുവിന്റെ (Samantha Ruth Prabhu) താലിചാർത്തൽ ചടങ്ങിന് ശേഷവും വിവാദങ്ങൾ ഒടുങ്ങുന്നില്ല, തുടങ്ങുന്നതേയുള്ളൂ. ദി ഫാമിലി മാൻ, സിറ്റഡൽ സംവിധായകൻ രാജ് നിദിമൊരുവാണ് സാമന്തയുടെ ഭർത്താവ്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. ബോളിവുഡിൽ അടുത്തിടെ അന്തരിച്ച നടൻ ധർമേന്ദ്ര മുതൽ തമിഴിലെ മദമ്പട്ടി രംഗരാജ് എന്നിവരെല്ലാം രണ്ടാം വിവാഹങ്ങളുടെ പേരിൽ വിവാദം സൃഷ്‌ടിച്ചവരാണ്. ആദ്യഭാര്യയുമായുള്ള ബന്ധം നിലനിൽക്കെ വീണ്ടും വിവാഹം ചെയ്തുവെന്നാണ് ഇവർക്കെതിരെയുള്ള പ്രധാന ആക്ഷേപം. അങ്ങനെയെങ്കിൽ, നടി സാമന്തയുടെ ഭർത്താവ് രാജ് നിദിമൊരുവും ആ പാത പിന്തുടരുന്നുവോ എന്നാണ് ചോദ്യം
advertisement
2022ൽ ആദ്യഭാര്യയിൽ നിന്നും രാജ് വിവാഹമോചനം നേടി എന്ന് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുവെങ്കിലും, അങ്ങനെയല്ല കാര്യങ്ങൾ എന്ന് ശ്യമാലിയുടെ സുഹൃത്തിന്റെ പോസ്റ്റ് വിരൽചൂണ്ടുന്നു. നിരവധി നിർമാണ സംരംഭങ്ങൾക്ക് ഒത്തുചേർന്ന സാമന്തയും രാജും 2023ലാണ് കൂടുതലടുക്കുന്നത്. 2024 മുതൽ ഇവർ ഇരുവരെയും ഒന്നിച്ച് കാണാൻ ആരംഭിച്ചു. പിന്നാലെ ഗോസിപ് കോളങ്ങളും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കാൻ തുടങ്ങി (തുടർന്ന് വായിക്കുക)
advertisement
2023ലെ വാലന്റൈൻസ് ദിനത്തിൽ രാജിന്റെ ഭാര്യ അദ്ദേഹത്തോടൊപ്പമുള്ള ചിത്രവുമായി പോസ്റ്റ് ചെയ്ത വാലന്റൈൻസ് ദിന സന്ദേശം ഇന്നും അവരുടെ ഇൻസ്റ്റഗ്രാം പേജിൽ കാണാം. "എനിക്ക് പിടിക്കാൻ ഇഷ്ടമുള്ള ഒരു കൈയുണ്ട്, കാണാൻ ഇഷ്ടമുള്ള ഒരു മുഖമുണ്ട്, കേൾക്കാൻ ഇഷ്ടമുള്ള ഒരു ശബ്ദമുണ്ട്, അത് എനിക്ക് ലോകം തന്നെയാണ്..." എന്നാണ് ആ പോസ്റ്റിലെ വാക്കുകൾ. സാമന്തയുമായുള്ള വിവാഹവാർത്ത വന്നിട്ട് പോലും ഈ പോസ്റ്റ് അവർ നീക്കം ചെയ്തിട്ടില്ല. വിവാഹചിത്രവും ഇപ്പോഴും അവിടെത്തന്നെ കാണാം. പണ്ട് ധർമേന്ദ്ര ചെയ്തത് പോലെ രാജും ഒരേസമയം രണ്ടു കുടുംബങ്ങളുടെ നാഥനാവാനുള്ള തീരുമാനമാണോ എന്ന് അറിയേണ്ടിയിരിക്കുന്നു
advertisement
കോയമ്പത്തൂരിലെ ലിംഗ ഭൈരവി ക്ഷേത്രത്തിൽ നടന്ന ലളിതമായ ചടങ്ങിലാണ് സാമന്ത രാജിന്റെ ജീവിതപങ്കാളിയായത്. മുൻപ് നടൻ നാഗചൈതന്യയുടെ ഭാര്യയായിരുന്ന അവർ നിയമപരമായി വിവാഹമോചനം നേടിയിരുന്നു. അതിന് ശേഷം ഏറെ നാളുകൾക്ക് ശേഷമാണ് രാജുമായുള്ള പ്രണയവിവരം പുറത്തുവരുന്നതും, ഇവർ ഡേറ്റിംഗ് ആണ് എന്നുള്ള വിവരം പ്രചരിക്കുന്നതും. ആകെ വളരെ വേണ്ടപ്പെട്ട 30 പേർ മാത്രം പങ്കെടുത്ത വിവാഹ ചടങ്ങായിരുന്നു ഇവരുടേത്. വിവാഹവാർത്തയും മറ്റും പ്രചരിക്കുന്ന സമയത്താണ് രാജിന്റെ ആദ്യഭാര്യയുമായുള്ള ബന്ധം ഇപ്പോഴും നിലനിൽക്കുന്നതായി റിപ്പോർട്ട് വരുന്നത്
advertisement
ശ്യമാലി ഡേയുടെ കൂട്ടുകാരി ഭാവന തപാടിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് വിവാദങ്ങൾക്ക് തിരികൊളുത്തിക്കഴിഞ്ഞു. "എന്നോട് ചോദിക്കുന്നവർക്കുള്ള മറുപടി. ഞാൻ ഏറ്റവും അവസാനം കാണുമ്പോഴും അവൾ വിവാഹിതയാണ്. ആ സമയം ഇപ്പോഴാണ്," എന്ന് ഭാവന. ഭാവനയും ശ്യമാലിയും ഇൻസ്റ്റഗ്രാമിൽ പരസ്പരം ഫോളോ ചെയ്യുന്നുണ്ട്. നെറുകയിൽ സിന്ദൂരം ചാർത്തിയിട്ടുള്ള സ്ത്രീയുടെ ഒരു ഗ്രാഫിക് ചിത്രം ശ്യാമാലിയുടെ പേജിൽ അഞ്ചു ദിവസങ്ങൾക്ക് മുൻപ് അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഇതേ ചിത്രം ഷെയർ ചെയ്തുകൊണ്ടാണ് ഭാവനയുടെ പോസ്റ്റ്
advertisement
ഭാവനയുടെ പോസ്റ്റ് നൽകുന്ന സൂചന ശ്യമാലി ഇപ്പോഴും വിവാഹിതയാണ് എന്നാണ്. മാനസികമായി പിരിമുറുക്കം അനുഭവിക്കുന്നതായി ശ്യമാലിയുടെ അടുത്തിടെയുള്ള പല പോസ്റ്റുകളും സൂചന നൽകിക്കഴിഞ്ഞു. "മുൻകാല കടങ്ങളുടെ ബന്ധനത്തിലൂടെ, ഒരാൾ വളർത്തുമൃഗങ്ങൾ, പങ്കാളി, കുട്ടികൾ, വീട് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു... ആ കർമ്മ കടങ്ങൾ തീരുന്നതും, ആ ബന്ധങ്ങൾ അവസാനിക്കുന്നു" എന്നാണ് ശ്യമാലിയുടെ വാക്കുകൾ


