Love Horoscope December 3 | ബന്ധം കൂടുതൽ ശക്തമാക്കാൻ അവസരം ലഭിക്കും ; അവിവാഹിതർക്ക് പ്രണയാഭ്യർത്ഥനകളും ലഭിക്കും : ഇന്നത്തെ പ്രണയഫലം അറിയാം
- Published by:Sarika N
- news18-malayalam
Last Updated:
വിവിധ രാശികളിൽ ജനിച്ചവരുടെ 2025 ഡിസംബർ 3-ലെ പ്രണയഫലം അറിയാം
വിവിധ രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് വെല്ലുവിളികളും അവസരങ്ങളും നിറഞ്ഞതായിരിക്കും. മേടം രാശിക്കാർക്ക് നിങ്ങളുടെ ബന്ധത്തിൽ അനിശ്ചിതത്വം നേരിടേണ്ടി വന്നേക്കാം. പങ്കാളിയോട് കാര്യങ്ങൾ തുറന്നു സംസാരിക്കുക. ഇടവം രാശിക്കാരെ സംബന്ധിച്ച് പ്രണയ കാര്യത്തിൽ ഇന്ന് വളരെ പോസിറ്റീവ് ദിവസമായിരിക്കും. നിങ്ങളുടെ ബന്ധം കൂടുതൽ ശക്തമാക്കാൻ അവസരം ലഭിക്കും. മിഥുനം രാശിക്കാർക്ക് പങ്കാളിയുമായുള്ള തർക്കം പരിഹരിക്കാൻ അവസരം ലഭിക്കും. ബന്ധത്തിൽ ഒരു പുതിയ തുടക്കം കാണാനാകും. കർക്കിടകം രാശിക്കാർക്ക് ദാമ്പത്യ ജീവിതത്തിൽ ചില ആശങ്കകളും ആശയക്കുഴപ്പങ്ങളും ഉണ്ടാകും. തുറന്ന ആശയവിനിമയത്തിലൂടെ കാര്യങ്ങൾ നേരെയാകും. ചിങ്ങം രാശിക്കാർക്കും മാനസിക ആസ്വസ്ഥതകൾ കാരണം പ്രണയത്തിൽ ആശങ്കകൾ ഉണ്ടാകും. കന്നി രാശിക്കാർക്ക് പങ്കാളിയുമായി ചേർന്ന് സന്തോഷകരമായ ഒരു ദിവസം ആസ്വദിക്കാനാകും. അവിവാഹിതർക്ക് പ്രണയാഭ്യർത്ഥനകളും ലഭിച്ചേക്കും.
advertisement
തുലാം രാശിക്കാർക്ക് നിങ്ങളുടെ ബന്ധം ശക്തമാക്കാനും പങ്കാളിയുമായി പുതിയ സ്വപ്‌നങ്ങൾ കാണാനും അവസരം ലഭിക്കും. വൃശ്ചികം രാശിക്കാർക്ക് പങ്കാളിയുമായി സംസാരിക്കാനും അവരോട് വികാരങ്ങൾ പങ്കിടാനും സാധിക്കും. ധനു രാശിക്കാർക്ക് നിങ്ങളുടെ ബന്ധത്തിൽ പുരോഗതി കാണാനാകും. മകരം രാശിക്കാർക്ക് നിങ്ങളുടെ ബന്ധത്തിൽ അതൃപ്തി തോന്നിയേക്കാം. നിങ്ങളുടെ വികാരങ്ങൾ വ്യക്തമാക്കാൻ സത്യസന്ധമായി ആശയവിനിമയം നടത്തുക. കുംഭം രാശിക്കാർക്ക് ഒരു പോസിറ്റീവ് ദിവസം ആസ്വദിക്കാനാകും. മീനം രാശിക്കാർക്ക് വൈകാരിക വെല്ലുവിളികൾ നേരിടേണ്ടി വരും. നിങ്ങൾ പ്രിയപ്പെട്ടവരിൽ നിന്നും അകലം പാലിക്കുന്നതായി തോന്നും. ബന്ധത്തിൽ അനിശ്ചിതത്വം നിലനിൽക്കും.
advertisement
ഏരീസ് (Aries മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: മേടം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ കൂടുതൽ ആശങ്കകൾ ഉണ്ടാകും. നിങ്ങളുടെ പ്രണയത്തിന് അല്പം അസ്ഥിരമായ സമയമായിരിക്കും ഇത്. നിങ്ങൾക്ക് അനിശ്ചിതത്വം തോന്നിയേക്കാം. നിങ്ങളുട പങ്കാളിയോട് അനിശ്ചിതത്വം തുറന്നു പ്രകടിപ്പിക്കുക. പരസ്പരം കൂടുതൽ മനസ്സിലാക്കാൻ പങ്കാളിുമായി തുറന്നു സംസരിക്കുക.
advertisement
ടോറസ് (Taurus ഇടവം രാശി): ഏപ്രിൽ 20നും മേയ്20നും ഇടയിൽ ജനിച്ചവർ: ഇടവം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് പ്രണയത്തിന്റെ കാര്യത്തിൽ വളരെ നല്ലതായിരിക്കും. നിങ്ങളുടെ പ്രണയ സാഹചര്യം ഇന്ന് വളരെ നല്ലതായിരിക്കും. നിങ്ങളുടെ പങ്കാളിയുമായി തുറന്ന് സംസാരിക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കും. ഇത് നിങ്ങളുടെ ബന്ധം ശക്തമാക്കും. നിങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ ആഴം വർദ്ധിക്കും. നിങ്ങളുടെ ബന്ധം കൂടുതൽ സവിശേഷമാകും. ഇന്ന് വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് വളരെ അനുകൂലമാണ്.
advertisement
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: മിഥുനം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തിൽ പ്രണയത്തിന്റെ പുതിയ അധ്യായത്തിന് തുടക്കം കുറിക്കാനാകും. നിങ്ങളുടെ വ്യക്തിബന്ധങ്ങൾ മെച്ചപ്പെടും. നിങ്ങൾക്കും നിങ്ങളുടെ പങ്കാളിക്കും ഇടയിലുള്ള ദൂരം കുറയും. നിങ്ങൾക്കും പങ്കാളിക്കും ഇടയിലെ തർക്കവും ഇന്ന് പരിഹരിക്കപ്പെട്ടേക്കാം. നിങ്ങളുടെ പങ്കാളിയുമായി സമയം ചെലവഴിക്കാൻ ഇന്ന് നിങ്ങൾക്ക് അവസരം ലഭിക്കും. ഇത് നിങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്തും.
advertisement
കാൻസർ (Cancer കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: കർക്കിടകം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ ചിന്തകളിലും വികാരങ്ങളിലും അവ്യക്തത ഉണ്ടാകാം. ഇത് നിങ്ങൾക്ക് വിഷമമുണ്ടാക്കും. നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലും അവ്യക്തത ഉണ്ടാകും. ഇത് നിങ്ങൾക്ക് ആശങ്കയുണ്ടാക്കും. നിങ്ങളുടെ പങ്കാളിയുമായി ആശയവിനിമയം നിലനിർത്താനും അവരുമായി നിങ്ങളുടെ വികാരങ്ങൾ പങ്കിടാനും ശ്രമിക്കുക. ഇന്ന് നിങ്ങൾക്ക് അനിശ്ചിതത്വത്തിന്റെ ദിവസമായിരിക്കും. നിങ്ങളുടൈ ജീവിതത്തിൽ സ്‌നേഹവും സന്തോഷവും വർദ്ധിപ്പിക്കാനുള്ള അവസരം ലഭിക്കും.
advertisement
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയിൽ ജനിച്ചവർ: ചിങ്ങം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾ നിങ്ങളുടെ പ്രണയത്തെ കുറിച്ച് ആശങ്കപ്പെടും. നിങ്ങളുടെ ജീവിതത്തിൽ എന്തോ തെറ്റ് സംഭവിക്കുന്നതായും നിങ്ങളുടെ സ്‌നേഹം അകലുന്നതായും നിങ്ങൾക്ക് തോന്നും. ഇതെല്ലാം നിങ്ങളുടെ ആശങ്കകൾ കാരണമുള്ള തോന്നലുകളാണ്. നിങ്ങളുടെ ജീവിതത്തിലേക്ക് സ്‌നേഹം കൊണ്ടുവരാൻ നിങ്ങളുടെ ആശങ്കകൾ അകറ്റുക. നിങ്ങളുടെ പ്രിയപ്പെട്ടവരെയും അവരുടെ വികാരങ്ങളും മനസ്സിലാക്കാൻ നിങ്ങൾ ശ്രമിക്കണം.
advertisement
വിർഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: കന്നി രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് പ്രണയം അനുഭവപ്പെടും. നിങ്ങളുടെ ദാമ്പത്യ ജീവിതം സന്തോഷവും സ്‌നേഹവും നിറഞ്ഞതായിരിക്കും. നിങ്ങളുടെ ജീവിതത്തിൽ പ്രണയം പൂത്തുലയും. നിങ്ങളുടെ പങ്കാളിയോടൊപ്പം ജീവിതത്തിലെ എല്ലാ സന്തോഷകരമായ നിമിഷങ്ങളും നിങ്ങൾക്ക് ആസ്വദിക്കാൻ അവസരം ലഭിക്കും. ഇന്ന് നിങ്ങളുടെ പങ്കാളിക്കൊപ്പം പ്രണയപരമായ നിമിഷം ആസ്വദിക്കാനാകും. നിങ്ങൾക്ക് നിരവധി പ്രണയാഭ്യർത്ഥനകൾ ലഭിച്ചേക്കാം.
advertisement
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: തുലാം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പ്രിയപ്പെട്ടവരുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ നിങ്ങൾക്ക് അവസരം ലഭിക്കും. നിങ്ങളുടെ പ്രണയത്തിന്റെ ആഴവും പ്രാധാന്യവും മനസ്സിലാക്കാൻ നിങ്ങൾക്ക് സാധിക്കും. ഇന്ന് നിങ്ങളെ സംബന്ധിച്ച് വളരെ വിലപ്പെട്ട ദിവസമായിരിക്കും. നിങ്ങൾ ഈ ദിവസം പൂർണ്ണമായി പ്രയോജനപ്പെടുത്തണം. നിങ്ങളുടെ സ്‌നേഹം ഇന്ന് നിങ്ങൾക്ക് കൂടുതൽ സന്തോഷം നൽകും. നിങ്ങളുടെ പങ്കാളിയുമായി പുതിയ സ്വപ്‌നങ്ങൾ കാണാൻ നിങ്ങൾക്ക് അവസരം ലഭിക്കും.
advertisement
സ്‌കോർപിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: വൃശ്ചികം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾ പങ്കാളിയുമായി ചെലവഴിക്കാൻ കൂടുതൽ സമയം ചെലവഴിക്കണം. നിങ്ങളുടെ വികാരങ്ങൾ പങ്കാളിയോട് പങ്കിടണം. നിങ്ങളുടെ പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് പിന്തുണ ലഭിക്കും. നിങ്ങളുടെ കുടുംബത്തിൽ നിന്നും നിങ്ങൾക്ക് സ്വീകാര്യത ലഭിക്കും.
advertisement
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ധനു രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് വളരെ നല്ലതായിരിക്കും. നിങ്ങളുടെ പ്രണയബന്ധം ഇന്ന് മെച്ചപ്പെടും. നിങ്ങളുടെ വ്യക്തിപരമായ ബന്ധങ്ങൾ മെച്ചപ്പെടുത്താൻ ഇന്ന് നല്ല ദിവസമാണ്. നിങ്ങൾക്കും നിങ്ങളുടെ പങ്കാളിക്കും ഇടയിലുള്ള തർക്കം പരിഹരിക്കാനും ഇന്ന് പറ്റിയ ദിവസമാണ്. നിങ്ങളുടെ പങ്കാളി നിങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിക്കും. നിങ്ങളുടെ ബന്ധത്തിന് ഇന്ന് പുതിയ തുടക്കം ഉണ്ടാകും. നിങ്ങളുടെ പങ്കാളിയുമായി ഇന്ന് ഒരുമിച്ചിരുന്ന് ചിന്തിക്കുക.
advertisement
കാപ്രികോൺ (Capricorn മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: മകരം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം പ്രണയത്തിന്റെ കാര്യത്തിൽ ഇന്ന് നിങ്ങൾക്ക് അല്പം അനാരോഗ്യകരമായ ദിവസമായിരിക്കും. നിങ്ങളുടെ പങ്കാളിയോട് നിങ്ങൾക്ക് ഇന്ന് അതൃപ്തി തോന്നിയേക്കാം. നിങ്ങൾ നിങ്ങളുടെ പങ്കാളിയുമായി തുറന്നു സംസാരിക്കുക. നിങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കുക. നിങ്ങൾ അവിവാഹിതനാണെങ്കിൽ ചുറ്റുമുള്ള ആളുകളുമായി സമയം ചെലവഴിക്കണം. നിങ്ങളുടെ ജീവിതത്തിൽ പുതിയ ബന്ധം ആരംഭിക്കാനാകും.
advertisement
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: കുംഭം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് വളരെ നല്ല ദിവസമായിരിക്കും. നിങ്ങൾക്കും പങ്കാളിക്കുമിടയിൽ ആശയവിനിമയം മെച്ചപ്പെടും. നിങ്ങൾക്ക് ഒരുമിച്ച് പദ്ധതികൾ ആസൂത്രണം ചെയ്യാനാകും. ഇന്ന് നിങ്ങളുടെ ബന്ധം ഒരു പടി കൂടി മുന്നോട്ടു പോകും. നിങ്ങളുടെ പങ്കാളിയുമായി ഒരു പ്രധാന തീരുമാനം എടുക്കാനാകും.
advertisement
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: മീനം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പ്രിയപ്പെട്ടവരിൽ നിന്ന് നിങ്ങൾക്ക് അനീതി നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ ബന്ധത്തിൽ നിങ്ങൾക്ക് ആശങ്ക തോന്നിയേക്കാം. ഇന്നത്തെ ദിവസം നിങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കാൻ നിങ്ങൾക്ക് അവസരം കിട്ടണമെന്നില്ല. ഇത് നിങ്ങളെ വളരെയധികം അസ്വസ്ഥമാക്കും.


