advertisement

പശ്ചിമേഷ്യയിലെ സംഘർഷം ; നിരവധി വിമാന സർവീസുകൾ നിർത്തിവച്ചു, കുടുങ്ങിക്കിടക്കുന്ന ആളുകളെ ഉടൻ തിരിച്ചെത്തിക്കും

Last Updated:

പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ബഹ്റൈൻ, ദോഹ, ദുബായ്, ടെൽ അവീന് വിമാന സർവീസുകൾ റദ്ദാക്കി. 8000 യാത്രക്കാർ ഖത്തറിൽ കുടുങ്ങി.

News18
News18
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ലോകമെമ്പാടുമുള്ള നിരവധി വിമാനസർവീസുകൾ താത്ക്കാലികമായി നിർത്തിവച്ചു. നിരവധി സർവീസുകൾ വെട്ടിച്ചുരുക്കി. സംഘർഷത്തിൽ വിവിധയിടങ്ങളിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരികെ എത്തിക്കുന്നതിനുള്ള നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. ബ​ഹ്റൈൻ, ദോഹ, ദുബായ്, ടെൽ അവീന് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ ഈ മാസം അവസാനം വരെ റദ്ദാക്കിയതായി എയർലൈൻ സ്ഥിരീകരിച്ചു.
അബുദാബിയിലേക്കും തിരിച്ചുമുള്ള സർവീസുകൾ കൂടുതൽ കാലത്തേക്ക് നിർത്തിവയ്ക്കുമെന്നാണ് റിപ്പോർട്ട്. ​ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങികിടക്കുന്ന യാത്രക്കാരെ തിരികെ എത്തിക്കുന്നതിനുള്ള നടപടികൾ തുടരുകയാണ്.
​​ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി കുറച്ച് ആളുകളെ സ്വദേശത്തേക്ക് കൊണ്ടുപോയിട്ടുണ്ട്. വിമാന സർവീസുകൾ തുടരുമെന്ന് ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
വിമാവനങ്ങളുടെ സർവീസിൽ മാറ്റമുണ്ടായ സാഹചര്യത്തിൽ 8000 യാത്രക്കാർ ഖത്തർ വിമാനത്താവളത്തിൽ കുടുങ്ങി. യാത്രക്കാർക്ക് വേണ്ടിയുള്ള എല്ലാ സൗകര്യങ്ങളും വിമാനത്താവള അധികൃതർ സജ്ജമാക്കിയിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ആഴ്ചയിൽ 80 ഓളം അധിക വിമാന സർവീസുകൾ നടത്തിയതായും 97,000 ത്തിലധികം യാത്രക്കാരെ നാട്ടിലേക്ക് മടങ്ങാൻ സഹായിച്ചതായും ഒമാൻ എയർ അറിയിച്ചു. വിമാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നത് തുടരുമെന്നും എയർലൈൻ കൂട്ടിച്ചേർത്തു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/World/
പശ്ചിമേഷ്യയിലെ സംഘർഷം ; നിരവധി വിമാന സർവീസുകൾ നിർത്തിവച്ചു, കുടുങ്ങിക്കിടക്കുന്ന ആളുകളെ ഉടൻ തിരിച്ചെത്തിക്കും
Next Article
advertisement
ചന്ദ്രനിലേക്കുള്ള ആർട്ടെമിസ് II ദൗത്യത്തിൽ നാസ ബഹിരാകാശയാത്രികർ ഐഫോണുകൾ കൊണ്ടുപോയതെന്തുകൊണ്ട് ?
ചന്ദ്രനിലേക്കുള്ള ആർട്ടെമിസ് II ദൗത്യത്തിൽ നാസ ബഹിരാകാശയാത്രികർ ഐഫോണുകൾ കൊണ്ടുപോയതെന്തുകൊണ്ട് ?
  • ആർട്ടെമിസ് II ദൗത്യത്തിൽ ബഹിരാകാശയാത്രികർ ഐഫോണുകൾ ഉപയോഗിക്കാൻ നാസ അനുമതി നൽകി

  • ഐഫോണുകൾ എയർപ്ലെയിൻ മോഡിൽ പ്രവർത്തിക്കും, ബഹിരാകാശ പേടകത്തിന്റെ പ്രവർത്തനങ്ങൾ ബാധിക്കില്ല

  • ബഹിരാകാശ യാത്രയുടെ നിമിഷങ്ങൾ പകർത്താനും ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യാനും ഐഫോണുകൾ ഉപയോഗിക്കും

View All
advertisement