സൈനികാഭ്യാസത്തിനിടെ സ്വന്തം രാജ്യത്ത് ബോംബിട്ട് ദക്ഷിണ കൊറിയൻ യുദ്ധ വിമാനങ്ങൾ; 15 പേർക്ക് പരിക്ക്

Last Updated:

രണ്ട് യുദ്ധ വിമാനങ്ങളിൽ നിന്നായി 8 ബോംബുകളാണ് ജനവാസ മേഖലയിലേക്ക് പതിച്ചത്

News18
News18
സൈനികാഭ്യാസത്തിനിടെ സ്വന്തം രാജ്യത്ത് ബോംബിട്ട് ദക്ഷിണ കൊറിയൻ യുദ്ധ വിമാനങ്ങൾ. ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്തമായി പോച്ചിയോണിൽ നടത്തിയ ലൈവ്-ഫയർ സൈനികാഭ്യാസത്തിനിടെയാണ് ബോംബ് നിയുക്ത ഫയറിംഗ് റേഞ്ചിന് പുറത്ത് ,സിയോളിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ (25 മൈൽ) വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന പോച്ചിയോണിലെ ജനവാസ മേഖലയിൽ പതിച്ചത്.
പ്രാദേശിക സമയം 10 മണിയോടെ ദക്ഷിണ കൊറിയയുടെ 2  കെ എഫ് 16 യുദ്ധവിമാനങ്ങളിൽനിന്ന് 8 ബോംബുകളാണ് പോച്ചിയോൺ നഗരത്തിലെ ജനവാസ മേഖലയിലേക്ക് പതിച്ചത്. രണ്ട് കെട്ടിടങ്ങളും ആരാധനാലയത്തിന്റെ ഒരു ഭാഗവും ഒരു ട്രക്കും തകർന്നു. പരിക്കേറ്റ 15 പേരിൽ 2 പേരുടെ നില ഗുരുതരമാണ്.
പൈലറ്റ്  തെറ്റായ നിർദ്ദേശം നൽകിയതാണ് അപകടത്തിന് കാരണമെന്നാണ് ദക്ഷിണകൊറിയൻ പ്രതിരോധ മന്ത്രാലയത്തിന്റെ  പ്രാഥമിക നിഗമനം. സംഭവത്തിൽ ദക്ഷിണകൊറിയൻ ഭരണകൂടം  അന്വേഷണം പ്രഖ്യാപിച്ചു നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് വ്യോമസേനയും അറിയിച്ചു.
advertisement
അടുത്തയാഴ്ച ആരംഭിക്കാനിരിക്കുന്ന വാർഷിക സൈനികാഭ്യാസങ്ങളുമായി ബന്ധപ്പെട്ട് ദക്ഷിണ കൊറിയയും യുഎസ് സേനയും തങ്ങളുടെ ആദ്യത്തെ സംയുക്ത ലൈവ്-ഫയർ അഭ്യാസങ്ങൾ നടത്തുന്നുണ്ടെന്ന് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/World/
സൈനികാഭ്യാസത്തിനിടെ സ്വന്തം രാജ്യത്ത് ബോംബിട്ട് ദക്ഷിണ കൊറിയൻ യുദ്ധ വിമാനങ്ങൾ; 15 പേർക്ക് പരിക്ക്
Next Article
advertisement
യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കില്ലെന്ന് റിസർവ് ബാങ്ക് ഗ‌വർണര്‍
യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കില്ലെന്ന് റിസർവ് ബാങ്ക് ഗ‌വർണര്‍
  • യുപിഐ ഇടപാടുകൾക്ക് നിലവിൽ ഫീസ് ഏർപ്പെടുത്താൻ ആർബിഐക്ക് യാതൊരു നിർദേശവുമില്ലെന്ന് ഗവർണർ വ്യക്തമാക്കി.

  • യുപിഐ ഉപയോക്താക്കൾക്ക് സൗജന്യമായി ഇടപാടുകൾ തുടരാമെന്ന് ഗവർണർ മൽഹോത്ര ഉറപ്പു നൽകി.

  • യുപിഐയുടെ സീറോ-കോസ്റ്റ് മോഡൽ നിലനിർത്താൻ സർക്കാർ, ആർബിഐ നിലപാട് പിന്തുണയ്ക്കുന്നു.

View All
advertisement