Samantha | സാമന്ത വിവാഹം ചെയ്ത രാജ് നിദിമൊരു ഒരു കുഞ്ഞിന്റെ പിതാവോ? വൈറൽ ചിത്രത്തിന് പിന്നിൽ
- Published by:meera_57
- news18-malayalam
Last Updated:
സാമന്തയെ വിവാഹം ചെയ്യും മുൻപ് തിരക്കഥാകൃത്ത് ശ്യമാലി ഡേയുമായി വിവാഹിതനായിരുന്നു രാജ് നിദിമൊരു
നടി സാമന്ത റൂത്ത് പ്രഭുവിനും (Samantha Ruth Prabhu) സംവിധായകൻ രാജ് നിദിമൊരുവിനും (Raj Nidimoru) വിവാഹജീവിതത്തിൽ ഇത് രണ്ടാമൂഴമാണ്. 'ഫാമിലി മാൻ' വെബ് സീരീസിനായി ഒന്നിച്ച ഇവർ ജീവിതത്തിൽ ദമ്പതികളായി മാറും എന്ന് ആർക്കും തിട്ടമില്ലായിരുന്നു. പക്ഷേ, കുറച്ചു കാലങ്ങളായി ഇവർ ഡേറ്റിംഗിലാണ് എന്ന തരത്തിലെ റിപോർട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. അതിന് സ്ഥിരീകരണം നൽകുന്നതായി മാറി കഴിഞ്ഞ ദിവസം കോയമ്പത്തൂരിലെ ഇഷ സെന്ററിൽ വച്ച് നടന്ന സാമന്ത- രാജ് വിവാഹം. വിവാഹം കഴിഞ്ഞു എന്ന വിവരം പുറത്തുവന്ന് നിമിഷങ്ങൾക്കുള്ളിൽ സാമന്ത അവരുടെ വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. രാജ് വിവാഹിതനായിരുന്നു എന്നുറപ്പുണ്ടെങ്കിലും, അദ്ദേഹത്തിന് ഒരു മകളുണ്ടോ എന്ന ചോദ്യം പ്രസക്തമാവുകയാണ്
advertisement
തിരക്കഥാകൃത്ത് കൂടിയാണ് രാജിന്റെ മുൻഭാര്യ ശ്യമാലി ഡേ. ഇവരുടെ വിവാഹകാലത്ത്, രണ്ടുപേരും വളരെ സ്നേഹത്തിൽ കഴിഞ്ഞിരുന്നു എന്ന തരത്തിലെ ചിത്രങ്ങളും മറ്റും ശ്യമാലിയുടെ പ്രൊഫൈലിൽ നിറഞ്ഞിട്ടുണ്ട്. രംഗ് ദേ ബസന്തി, ഓംകാര, ഏക് നോടീർ ഗോൽപോ പോലുള്ള പ്രോജക്ടുകളിൽ ശ്യമാലി പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ, എന്ന് മുതലാണോ സാമന്ത- രാജ് പ്രണയവാർത്തകൾ തലപൊക്കാൻ തുടങ്ങിയത്, അന്നുമുതൽ ശ്യമാലിയുടെ പ്രൊഫൈലിൽ മനഃശാന്തി തേടുന്ന ഒരാളുടെ അനുഭവങ്ങൾ എന്നപോലെയാണ് പോസ്റ്റുകൾ (തുടർന്ന് വായിക്കുക)
advertisement
സാമന്തയുടെയും രാജിന്റെയും വിവാഹത്തിന് ആകെ 30 പേർ മാത്രമേ പങ്കെടുത്തിരുന്നുള്ളൂ എന്നാണ് ലഭ്യമായ വിവരം. അതും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം. മുൻപ് നടൻ നാഗചൈതന്യയുമായി സാമന്ത വിവാഹിതയായിരുന്നു. ഈ ബന്ധം പിരിയുകയും, നാഗ ചൈതന്യ നടി ശോഭിത ധുലിപാലയെ വിവാഹം ചെയ്യുകയും ചെയ്തു. 2024ന്റെ തുടക്കത്തിൽ സാമന്ത, രാജ് നിദിമൊരു പ്രണയവാർത്തകൾ ഗോസിപ് കോളങ്ങളിൽ നിറയാൻ ആരംഭിച്ചു. റെഡ് കാർപെറ്റ് പരിപാടികളിലും മറ്റും ഇവർ ഒന്നിച്ച് പങ്കെടുത്തിരുന്നു. പാപ്പരാസികളുടെ ക്യാമറകളിൽ പെടാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധപുലർത്തി
advertisement
അമേരിക്കയിലുള്ള രാജിന്റെ കുടുംബത്തെ സാമന്ത സന്ദർശിച്ചു എന്നും വിവരമുണ്ട്. സാമന്ത ഒരുവേള തനിക്ക് ഓട്ടോ ഇമ്മ്യൂൺ രോഗാവസ്ഥയായ 'മയോസിറ്റീസ്' ഉള്ളതായും, പല ദിവസങ്ങളിലും രോഗാവസ്ഥയുമായി പൊരുതി മുന്നേറുകയാണെന്നും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ അറിയിച്ചിരുന്നു. 'സിറ്റഡൽ' എന്ന സിനിമയുടെ ഭാഗമായാണ് സാമന്ത രാജുമായി പ്രണയത്തിലായത് എന്നാണ് റിപോർട്ടുകൾ നൽകുന്ന സൂചന. അപ്പോഴേക്കും രാജ് വിവാഹമോചിതനായിരുന്നത്രെ
advertisement
2022ൽ രാജ് ശ്യമാലി ഡേയിൽ നിന്നും വിവാഹമോചനം നേടി എന്നാണ് റിപ്പോർട്ടുകളിൽ ലഭ്യമായ വിവരം. സാമന്തയും രാജും തമ്മിൽ എട്ടു വയസ്സിന്റെ വ്യത്യാസമുണ്ട് എന്നാണ് ദേശീയ മാധ്യമങ്ങളിൽ നിന്നും ലഭ്യമായ വിവരം. സാമന്തക്ക് ഈ വർഷം 38 വയസ് തികഞ്ഞു. നാഗചൈതന്യയുമായുള്ള വിവാഹശേഷം സാമന്ത കുടുംബിനിയായി മാറും എന്ന നിലയിൽ നടത്തിയ പരാമർശം വൈറലായിരുന്നു. എന്നിരുന്നാലും വിവാഹമോചനം കഴിഞ്ഞതും, അവർ നേരിട്ട സൈബർ സ്‌പെയ്‌സ് ആക്രമണം വളരെ വലുതായിരുന്നു. അത് തന്നെ മാനസികമായി ഏറെ ബാധിച്ചു എന്ന് സാമന്ത ഒരിക്കൽ പറഞ്ഞിരുന്നു
advertisement


