'മാങ്കൂട്ടത്തിനെതിരെ പരാതി നൽകിയ യുവതിയെ അറിയില്ല; പറയുന്നത് പച്ചക്കള്ളം': ആരോപണങ്ങൾ നിഷേധിച്ച് ഫെന്നി നൈനാൻ
- Published by:Sneha Reghu
- news18-malayalam
Last Updated:
മനസുകൊണ്ടുപോലും അറിയാത്ത ആരോപണമാണ് ഇപ്പോള്‍ തനിക്കെതിരെ ഉയര്‍ന്നിരിക്കുന്നതെന്ന് ഫെന്നി
യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പുതിയ പീഡന പരാതിയിൽ തൻ്റെ പങ്ക് നിഷേധിച്ച് കെ.എസ്.യു. സംസ്ഥാന ഭാരവാഹിയും അടൂർ നഗരസഭയിലെ യു.ഡി.എഫ്. സ്ഥാനാർഥിയുമായ ഫെന്നി നൈനാൻ രംഗത്തെത്തി. രാഹുൽ തന്റെയൊപ്പമാണ് യുവതിയെ കാണാൻ എത്തിയതെന്നും, പീഡനത്തിനു ശേഷം യാതൊരു ദയയുമില്ലാതെ തന്നെ വഴിയിൽ ഇറക്കിവിട്ടെന്നും യുവതി ആരോപിച്ചിരുന്നു. ഇത് നിഷേധിച്ചുകൊണ്ടാണ് ഫെന്നി നൈനാൻ പ്രതികരിച്ചത്.
പരാതിക്കാരിയെ തനിക്ക് അറിയില്ലെന്നും ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് തനിക്ക് പരിപൂർണമായ ബോധ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പരാതിയിൽ എഴുതിപ്പിടിപ്പിച്ചിരിക്കുന്നതെല്ലാം പച്ചക്കള്ളമാണ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരം ക്രൂരമായ ആരോപണങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. ഇത് തനിക്കെതിരെ വ്യക്തിപരമായി ആക്രമണം നടത്തുന്ന വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണ്. ഇതിനു മുൻപും ഇത്തരം ആളുകൾ മാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ഫെന്നി പറഞ്ഞു.
മനസുകൊണ്ടുപോലും അറിയാത്ത ആരോപണമാണ് ഇപ്പോള്‍ തനിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. ഇതിനുമുൻപും പലവിധമായ ആരോപണങ്ങള്‍ തന്റെ പേരില്‍ എഴുതി മാധ്യമങ്ങളിലൂടെയും മറ്റും അപമാനിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍, ആരോപണങ്ങള്‍ക്ക് ശേഷം ഒരു പരാതിയിലെങ്കിലും ഒരു തെളിവെങ്കിലും പുറത്തുവിടാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ടോ ? തിരഞ്ഞെടുപ്പ് സമയത്ത് വ്യക്തിപരമായി ആക്രമിക്കുന്ന രീതി കഴിഞ്ഞ കാലത്തും ഇത്തരം ആളുകളില്‍നിന്നും ഉണ്ടായിട്ടുണ്ട്. ഇത് വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണെന്നും ഫെന്നി ആരോപിച്ചു.
advertisement
രാഹുലിൻ്റെ ജാമ്യഹർജി കോടതി പരിഗണിക്കാൻ ഇരിക്കെ, ഹർജി തള്ളികളയുന്നതിന് വേണ്ടി മനഃപൂർവം നടത്തുന്ന നീക്കമാണോ ഈ ആരോപണത്തിന് പിന്നിലെന്നും ഫെന്നി നൈനാൻ സംശയം പ്രകടിപ്പിച്ചു. ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ല. മനഃസാക്ഷി ഒരു തരിമ്പെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍ ആ സ്ത്രീ അത്തരത്തില്‍ ഒരു പരാതി എഴുതില്ലായിരുന്നു. എന്തടിസ്ഥാനത്തിലാണ് അവര്‍ ഇത്തരം പച്ചക്കള്ളങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോപണവുമായി ബന്ധപ്പെട്ട് ഡി.ജി.പിക്ക് പരാതി അയച്ചിട്ടുണ്ട്. പരാതി നൽകിയ വ്യക്തിക്കും വാർത്തയ്ക്കും എതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നും ഫെന്നി നൈനാൻ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Adoor,Pathanamthitta,Kerala
First Published :
December 02, 2025 8:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മാങ്കൂട്ടത്തിനെതിരെ പരാതി നൽകിയ യുവതിയെ അറിയില്ല; പറയുന്നത് പച്ചക്കള്ളം': ആരോപണങ്ങൾ നിഷേധിച്ച് ഫെന്നി നൈനാൻ


