സൗദി അറേബ്യയും ഇന്തോനേഷ്യയുമല്ല ലോകത്തിലെ ഏറ്റവും സമ്പന്നമായ മുസ്ലീം രാജ്യം; അറിയാമോ?
- Published by:Sarika KP
- news18-malayalam
Last Updated:
ഈ രാജ്യങ്ങളില്‍ ചിലത് ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലും ഉള്‍പ്പെടുന്നുണ്ടെന്നത് ശ്രദ്ധേയമാണ്.
ലോകത്തിലെ ഏറ്റവും വലിയ മതങ്ങളിലൊന്നാണ് ഇസ്ലാം മതം. ലോകമെമ്പാടുമായി 190 കോടി വിശ്വാസികള്‍ മുസ്ലിം മതത്തില്‍ ഉണ്ടെന്നാണ് കരുതുന്നത്. സൗദി അറേബ്യയിലും ഇന്തോനേഷ്യയിലുമാണ് ഏറ്റവും കൂടുതല്‍ ഇസ്ലാം മതവിശ്വാസികള്‍ ഉള്ളത്. സാമ്യതകള്‍ ഏറെയുണ്ടെങ്കിലും ഈ രാജ്യങ്ങളുടെ സാമ്പത്തിക ഭൂപ്രകൃതി വളരെയധികം വ്യത്യസ്തമാണ്. ഓരോ മുസ്ലീം ഭൂരിപക്ഷ രാജ്യത്തിനും അതിന്റേതായ സവിശേഷ സാമ്പത്തിക നിലയുണ്ട്. ഈ രാജ്യങ്ങളില്‍ ചിലത് ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലും ഉള്‍പ്പെടുന്നുണ്ടെന്നത് ശ്രദ്ധേയമാണ്.
യൂണിവേഴ്‌സിറ്റി മാഗസിന്‍.സിഎയുടെ റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും സമ്പന്നമായ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം ഖത്തറിനാണ്. 17 ലക്ഷമാണ് ഇവിടുത്തെ ജനസംഖ്യ. 2011ലെ കണക്കുകള്‍ പ്രകാരം ഖത്തറിന്റെ പ്രതിശീര്‍ഷ ജിഡിപി ഏകദേശം 74 ലക്ഷം രൂപയാണ്(54,664 ഡോളര്‍). ലോകത്തില്‍ വളരെ വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നാണ് ഖത്തര്‍. പ്രകൃതിവാതകം, എണ്ണ, പെട്രോകെമിക്കല്‍സ് എന്നിവയുടെ കയറ്റുമതിയാണ് ഖത്തറിന്റെ പ്രധാന വരുമാനമാര്‍ഗം.
പട്ടികയില്‍ രണ്ടാം സ്ഥാനം കുവൈത്തിനാണ്. 35 ലക്ഷമാണ് ഇവിടുത്തെ ജനസംഖ്യ. 2011ല്‍ രാജ്യത്തിന്റെ പ്രതിശീര്‍ഷ ജിഡിപി 46 ലക്ഷം രൂപയായിരുന്നു. ഏകദേശം 1.4 കോടി ബാരല്‍ ക്രൂഡ് ഓയില്‍ ശേഖരമാണ് കുവൈത്തിനുള്ളത്. ഇതിന് പുറമെ ഷിപ്പിംഗ് വ്യവസായ മേഖലയും സാമ്പത്തിക സേവനങ്ങളും വഴി ശക്തമായ സമ്പദ് വ്യവസ്ഥ രാജ്യത്തിനുണ്ട്.
advertisement
ബ്രൂണെ ദാറുസ്സലാം ആണ് പട്ടികയില്‍ ഇടം പിടിച്ച മൂന്നാമത്തെ രാജ്യം. ഏകദേശം 80 വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന വലിയ എണ്ണ, പ്രകൃതിവാതക പാടശേഖരമാണ് ബ്രൂണെയുടെ സമ്പത്തിന്റെ പ്രധാന ഉറവിടം. ഹൈഡ്രജന്‍ വിഭവങ്ങളുടെയും ദ്രവീകൃത പ്രകൃതിവാതകങ്ങളുടെയും പ്രധാന കയറ്റുമതി കേന്ദ്രം കൂടിയാണ് രാജ്യം. 2011ല്‍ ഇവിടുത്തെ പ്രതിശീര്‍ഷ വരുമാനം 42 ലക്ഷം രൂപയായിരുന്നു.
യുഎഇയാണ് പട്ടികയില്‍ നാലാംസ്ഥാനത്തുള്ള രാജ്യം. 2011ല്‍ ഇവിടുത്തെ പ്രതിശീര്‍ഷ വരുമാനം 40 ലക്ഷം രൂപയായിരുന്നു. ബ്രൂണെയെപ്പോലെ എണ്ണ, പ്രകൃതിവാതക ശേഖരമാണ് യുഎഇയുടെയും പ്രധാന വരുമാന മാര്‍ഗം. ഇവയില്‍ സുപ്രധാനഭാഗവും കയറ്റുമതി ചെയ്യുകയാണ് ചെയ്യുന്നത്.
advertisement
പട്ടികയില്‍ അഞ്ചാം സ്ഥാനം ഒമാന് ആണ്. 2011ല്‍ ഇവിടുത്തെ പ്രതിശീര്‍ഷ ജിഡിപി 24 ലക്ഷം രൂപയായിരുന്നു. പ്രകൃതിവാതക ശേഖരത്തിന് പുറമെ ചെമ്പ്, സ്വര്‍ണം, സിങ്ക്, ഇരുമ്പ് എന്നിവയുടെ സ്രോതസ്സുകളും ഇവിടെയുണ്ട്.
സൗദി അറേബ്യയാണ് പട്ടികയില്‍ ആറാം സ്ഥാനത്തുള്ള രാജ്യം. 2011ല്‍ ഇവിടുത്തെ പ്രതിശീര്‍ഷ ജിഡിപി 20 ലക്ഷം രൂപയായിരുന്നു. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ എണ്ണ ഉത്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമാണ് സൗദി.
ബഹ്‌റൈന്‍ ആണ് പട്ടികയില്‍ ഏഴാമതുള്ള രാജ്യം. 2011ലെ കണക്കുകള്‍ പ്രകാരം 19 ലക്ഷം രൂപയായിരുന്നു ഇവിടുത്തെ പ്രതീശീര്‍ഷ ജിഡിപി. പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് പുറമെ അലൂമിനിയം, നിര്‍മാണ വസ്തുക്കള്‍ തുടങ്ങിയവയും ബഹ്‌റൈന്‍ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
July 07, 2024 6:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
സൗദി അറേബ്യയും ഇന്തോനേഷ്യയുമല്ല ലോകത്തിലെ ഏറ്റവും സമ്പന്നമായ മുസ്ലീം രാജ്യം; അറിയാമോ?