വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ട്വിറ്റർ അക്കൗണ്ടിന് പൂട്ടിട്ട് ട്വിറ്റർ. അടുത്ത 12 മണിക്കൂർ നേരത്തേക്കാണ് ട്രംപിന്റെ അക്കൗണ്ടിന് ട്വിറ്റർ പൂട്ടിട്ടത്. കുറ്റകരമായ സന്ദേശങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ അക്കൗണ്ട് മരവിപ്പിച്ച് തന്നെ മുന്നോട്ടു കൊണ്ടു പോകുമെന്നും ട്വിറ്റർ വ്യക്തമാക്കി.
യു എസ് പാർലമെന്റ് ആക്രമണത്തെ അനുകൂലിക്കുന്ന തരത്തിൽ ട്വീറ്റുകൾ പങ്കുവച്ചതിനെ തുടർന്നാണ് ട്വിറ്റർ സുരക്ഷാവിഭാഗത്തിന്റെ നടപടി. പാർലമെന്റ് ആക്രമണത്തെ അനുകൂലിക്കുന്ന വീഡിയോ പങ്കുവച്ചതിനാണ് ഫേസ്ബുക്ക് നടപടി സ്വീകരിച്ചത്. യു ട്യൂബും അക്രമത്തെ അനുകൂലിക്കുന്ന തരത്തിലുള്ള ട്രംപിന്റെ വീഡിയോ നീക്കം ചെയ്തു.
As a result of the unprecedented and ongoing violent situation in Washington, D.C., we have required the removal of three @realDonaldTrump Tweets that were posted earlier today for repeated and severe violations of our Civic Integrity policy. https://t.co/k6OkjNG3bM
ട്വിറ്റർ അക്കൗണ്ട് പൂട്ടിയത് കൂടാതെ ഫേസ്ബുക്കും യു ട്യൂബും ട്രംപിനെതിരെ നടപടിയുമായി രംഗത്ത് എത്തിക്കഴിഞ്ഞു. ട്രംപ് പോസ്റ്റ് ചെയ്ത വീഡിയോ യു ട്യൂബും ഫേസ്ബുക്കും നീക്കം ചെയ്തു. മാനദണ്ഡത്തിന് നിരക്കാത്തതാണെന്ന് ആരോപിച്ചാണ് യു ട്യൂബ് ട്രംപിന്റെ വീഡിയോ നീക്കം ചെയ്തത്.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.