ന്യൂഡൽഹി: ദേശീയതലത്തിലുള്ള പശു ശാസ്ത്ര (ഗോ വിജ്ഞാൻ) പരീക്ഷ ഈ വർഷം ഫെബ്രുരി 25ന് നടത്തുമെന്ന് സർക്കാർ. രാഷ്ട്രീയ കാമധേനു ആയോഗ് നടത്തുന്ന ആദ്യ പശു ശാസ്ത്ര പരീക്ഷയുടെ സിലബസും പുറത്തുവിട്ടു.
പശുവിനെക്കുറിച്ച് നിരവധി കാര്യങ്ങൾ അറിയാൻ പരീക്ഷ എഴുതുന്നതിലൂടെ കഴിയുമെന്ന് ആയോഗ് പറഞ്ഞു. പശുവിന്റെ വ്യവസായ സാധ്യതകളെക്കുറിച്ചും അവസരങ്ങളെക്കുറിച്ചും ഇത് ജനങ്ങളെ ബോധവാൻമാരാക്കുമെന്നും ആയോഗ് പറഞ്ഞു. പരീക്ഷയ്ക്ക് ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങൾ ആയിരിക്കും ഉണ്ടായിരിക്കുക. രാഷ്ട്രീയ കാമധേനു ആയോഗിന്റെ വെബ്സൈറ്റിൽ ആയിരിക്കും സിലബസ് ലഭിക്കുക.
പരീക്ഷാഫലം പെട്ടെന്നു തന്നെ പ്രഖ്യാപിക്കുകയും സർട്ടിഫിക്കറ്റുകൾ നൽകുന്നതും ആയിരിക്കും. മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരകർഷക മന്ത്രാലയത്തിന്റെ കീഴിൽ വരുന്ന ആർകെഎ 2019 ഫെബ്രുവരിയിലാണ് കേന്ദ്രസർക്കാർ ആരംഭിച്ചത്. പശുക്കളുടെ സംരക്ഷണവും വികസനവും ലക്ഷ്യമിട്ടാണ് ഇത് ആരംഭിച്ചത്.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.