ബെയ്ജിങ്:∙ യുഎസ്- ചൈന ബന്ധം കൂടുതല്‍ വഷളാകുന്നതിന്‍റെ സൂചനയായി ചെങ്ദുവിലെ യുഎസ് കോണ്‍സുലേറ്റില്‍ പതാക താഴ്ത്തിക്കെട്ടി. ഹ്യൂസ്റ്റണിലെ ചൈനീസ് കോൺസുലേറ്റ് അടച്ചുപൂട്ടിയതിനു പിന്നാലെയാണ് ചൈനയുടെ നടപടി. യു.എസ് നയതന്ത്രപ്രതിനിധികളോട് രാജ്യം വിടാനും ചൈന നിര്‍ദേശിച്ചിട്ടുണ്ട്.
യു.എസ് കോൺസുലേറ്റ് ജീവനക്കാർ രാജ്യം വിടാൻ അനുവദിച്ചിരിക്കുന്ന സമയപരിധി സംബന്ധിച്ച് വ്യക്തതയില്ല. അതേസമയം ഹ്യൂസ്റ്റണിലെ ചൈനീസ് കോൺസുലേറ്റ് ജീവനക്കാർക്ക് രാജ്യം വിടാൻ യു.എസ് 72 മണിക്കൂറാണ് നൽകിയിരിക്കുന്നത്.
ചെങ്ദു കോൺസുലേറ്റിലേക്കുള്ള റോഡ് പൊലീസ് തിങ്കളാഴ്ച അടച്ചിരുന്നു. തൊഴിലാളികൾ കെട്ടിടത്തിന്റെ മുൻവശത്തെ യുഎസ് ചിഹ്നം നീക്കം ചെയ്യുന്നത് ശനിയാഴ്ച എഎഫ്‌പി റിപ്പോർട്ടർമാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച പുലർച്ചെ പതാക താഴ്ത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
ഹ്യൂസ്റ്റണിലെ ചൈനീസ് കോൺസുലേറ്റ് യു.എസ് അടപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചെങ്ദുവിലെ യുഎസ് കോൺസുലേറ്റ് അടച്ചിടാൻ ചൈന ആവശ്യപ്പെട്ടതും പതാക താഴ്ത്തിയതും. ചാരവൃത്തി ആരോപിച്ച് ഈ മാസം 21നാണ് ഹൂസ്റ്റണിലെ ചൈനീസ് കോൺസുലേറ്റിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ യുഎസ് ആവശ്യപ്പെട്ടത്.
ചെംങ്ദു കോൺസുലേറ്റിലെ ചില യുഎസ് ഉദ്യോഗസ്ഥർ ചൈനയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുകയും രാജ്യത്തിന്റെ സുരക്ഷയും താൽപ്പര്യങ്ങളും അപകടത്തിലാക്കിയെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു,
കൂടുതൽ ചൈനീസ് കോൺസുലേറ്റുകളോട് പ്രവർത്തനം നിർത്താൻ ആവശ്യപ്പെടുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.