War in Ukraine | അമേരിക്കന്‍ ജനത യുക്രെയ്‌നൊപ്പം; സൈനിക നീക്കത്തിനില്ല; ജോ ബൈഡന്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
അമേരിക്ക യുക്രെയിനില്‍ നേരിട്ട് സൈനിക ഇടപെടല്‍ നടത്തില്ലെന്ന് ബൈഡന്‍ വ്യക്തമാക്കി.
വാഷിങ്ടണ്‍: അമേരിക്കന്‍(America) ജനത യുക്രെയിനൊപ്പമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍(US President Joe Biden). യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ബൈഡന്‍. അമേരിക്ക യുക്രെയിനില്‍(Ukraine) നേരിട്ട് സൈനിക ഇടപെടല്‍ നടത്തില്ലെന്ന് ബൈഡന്‍ വ്യക്തമാക്കി.
യുക്രെയിന്‍ ധൈര്യത്തോടെ തിരിച്ചടിക്കുകയാണ്. യുദ്ധക്കളത്തില്‍ പുടിന്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയേക്കാം. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ അദ്ദേഹത്തിന് വലിയ വില നല്‍കേണ്ടി വരുമെന്ന് ബൈഡന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തില്‍ റഷ്യന്‍ ആക്രമണത്തെ അപലപിച്ച ബൈഡന്‍ പ്രകോപനമില്ലാതെയാണ് യുക്രെയിന്‍ ആക്രമിക്കപ്പെട്ടതെന്നും ചൂണ്ടിക്കാട്ടി.
'പാശ്ചാത്യ ലോകവും നാറ്റോയും പ്രതികരിക്കില്ലെന്നാണ് പുട്ടിന്‍ കരുതിയത്. പുടിനു തെറ്റി ഞങ്ങള്‍ എന്തും നേരിടാന്‍ തയ്യറാണ്. എന്നാല്‍ യുഎസ് യുദ്ധത്തില്‍ പങ്കെടുക്കില്ല' ബൈഡന്‍ വ്യക്തമാക്കി.
advertisement
അതേസമയം റഷ്യ-യുക്രെയിന്‍ രണ്ടാം വട്ട സമാധാന ചര്‍ച്ച ഇന്ന നടക്കും. പോളണ്ട്-ബെലാറൂസ് അതിര്‍ത്തിയിലാണ് ചര്‍ച്ച നടക്കുക. ആദ്യ ഘട്ട ചര്‍ച്ചയില്‍ ഫലമുണ്ടാകാത്തതിനാലാണ് രണ്ടാം വട്ട ചര്‍ച്ച നടക്കുന്നത്. തിങ്കളാഴ്ച നടന്ന ചര്‍ച്ചയില്‍ സമ്പൂര്‍ണ സേനാപിന്മാറ്റം യുക്രെയിന്‍ ആവശ്യപ്പെട്ടിരുന്നു. അഞ്ചരമണിക്കൂര്‍ ചര്‍ച്ച നീണ്ടു നിന്നിരുന്നു.
യുക്രെയിനൊപ്പമാണ് എന്ന് തെളിയിക്കണമെന്ന് സെലെന്‍സ്‌കി യുറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം യൂറോപ്യന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യവെ യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളൊഡിമര്‍ സെലെന്‍സ്‌കി നടത്തിയ പ്രസംഗം എഴുന്നേറ്റു നിന്ന് കയ്യടിച്ചാണ് അംഗങ്ങള്‍ സ്വീകരിച്ചത്.
advertisement
കീവിലെ ടെലിവിഷന്‍ ടവര്‍ റഷ്യ തകര്‍ത്തു. അഞ്ചു പേര്‍ കൊല്ലപ്പെട്ടു. കീവിലെ തന്ത്രപ്രധാന മന്ദിരങ്ങള്‍ക്ക് സമീപം ഉള്ളവര്‍ ഒഴിയണമെന്ന് റഷ്യ ആവശ്യപ്പെട്ടു. കാര്‍കീവിലെ ഫ്രീഡം സ്‌ക്വയര്‍ തകര്‍ത്ത സ്ഥലത്ത് നിന്ന് 10 മൃതദേഹങ്ങള്‍ കിട്ടി.
advertisement
കീവിനെ ലക്ഷ്യമാക്കി നീങ്ങുന്ന 64 കിലോമീറ്റര്‍ നീളമുള്ള സൈനികവ്യൂഹം 72 മണിക്കൂറിനുള്ളില്‍ നഗരം വളഞ്ഞേക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. സൈനിക വ്യൂഹത്തിന്റെ നീക്കം മന്ദഗതിയിലെന്ന് ഉപഗ്രഹ ചിത്രങ്ങള്‍ പറയുന്നു. ഇപ്പൊള്‍ കീവിന് 28 കിലോമീറ്റര്‍ അകലെയാണ് ഈ സൈനിക വ്യൂഹം ഉള്ളത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 02, 2022 10:09 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
War in Ukraine | അമേരിക്കന്‍ ജനത യുക്രെയ്‌നൊപ്പം; സൈനിക നീക്കത്തിനില്ല; ജോ ബൈഡന്‍