Sneha Reddy Allu Arjun: 42 കോടി രൂപയുടെ ആസ്തി, സംരംഭക; അല്ലു അർജുന്റെ ഭാര്യ സ്നേഹ റെഡ്ഡി
- Published by:ASHLI
- news18-malayalam
Last Updated:
വര്ഷങ്ങള് നീണ്ട പ്രണയത്തിനൊടുവില് 2011 മാര്ച്ച് ആറിനായിരുന്നു അല്ലു അർജുന്റേയും സ്നേഹ റെഡ്ഡിയുടേയും വിവാഹം
advertisement
ഇപ്പോൾ താരത്തിന് ഇടക്കാല ജാമ്യം ലഭിച്ചിരിക്കുകയാണ്. അറസ്റ്റ് ചെയ്യാനായി പൊലീസ് താരത്തിന്റെ വീട്ടിലെത്തിയപ്പോൾ‍ തന്റെ ഭാര്യ സ്നേഹ റെഡ്ഡിയെ താരം ആശ്വസിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ വീണ്ടും ചർച്ചയാവുകയാണ് അല്ലുവിന്റെ ഭാര്യ സ്നേഹ റെഡ്ഡി.
advertisement
advertisement
ആന്ധ്രാ പ്രദേശിലെ കോണ്‍ഗ്രസ് നേതാവും ബിസിനസുകാരനുമാണ് സ്നേഹ റെഡ്ഡിയുടെ പിതാവ് കാഞ്ചർല ചന്ദ്രശേഖർ റെഡ്ഡി. അദ്ദഹം ഒരു പ്രമുഖ വ്യവസായിയും സയൻ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (എസ്ഐടി) ചെയർമാനുമാണ്. 42 കോടി രൂപയുടെ ആസ്തിയുള്ള സ്നേഹ ഒരു പ്രചോദനാത്മക സംരംഭകയും സോഷ്യൽ മീഡിയ താരവുമാണ്.
advertisement