അതെന്താ അങ്ങനെ! ഗോപിസുന്ദറിനെക്കുറിച്ച് മോശമായി ഒന്നും പറയില്ലെന്ന് അഭയ ഹിരൺമയി

Last Updated:
ഇങ്ങനൊരു ബ്രേക്കപ്പ് ഉണ്ടായാല്‍ എതിരെ നില്‍ക്കുന്ന ആളെക്കുറിച്ച്‌ നെഗറ്റീവ് പറയണം എന്ന് പറയുന്നതില്‍ എന്ത് യുക്തിയാണുള്ളതെന്ന് അഭയ ഹിരൺമയി ചോദിക്കുന്നു
1/5
Gopi Sundar, Abhaya Hiranmayi, Abhaya Hiranmayi, Abhaya Hiranmayi post, Abhaya Hiranmayi comment, Abhaya Hiranmayi Instagram, അഭയ ഹിരണ്മയി, Gossip, Viral, Break up, Love, relationship, ഗോപി സുന്ദർ, അഭയ ഹിരൺമയി, ബ്രേക്കപ്പ്, പ്രണയം
സിനിമാക്കാരുടെ പ്രണയവും വേർപിരിയലുമൊക്കെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാകാൻ അധികസമയം വേണ്ട. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നയാളാണ് സംഗീതസംവിധായകൻ ഗോപിസുന്ദർ. അദ്ദേഹത്തിന്‍റെ ഒന്നിലേറെ പ്രണയബന്ധങ്ങളും വേർപിരിയലുകളും സോഷ്യൽ മീഡിയ ആഘോഷിച്ചതാണ്. ഇപ്പോഴിതാ ഗോപിസുന്ദറുമായി ബന്ധം പിരിഞ്ഞെങ്കിലും അദ്ദേഹത്തെക്കുറിച്ച് മോശം പറയാനില്ലെന്ന് വ്യക്തമാക്കുകയാണ് അഭയ ഹിരൺമയി.
advertisement
2/5
Gopi Sundar, Abhaya Hiranmayi, Abhaya Hiranmayi, Abhaya Hiranmayi post, Abhaya Hiranmayi comment, Abhaya Hiranmayi Instagram, അഭയ ഹിരണ്മയി, Gossip, Viral, Break up, Love, relationship, ഗോപി സുന്ദർ, അഭയ ഹിരൺമയി, ബ്രേക്കപ്പ്, പ്രണയം
'അദ്ദേഹവുമായി പിരിയേണ്ടിവന്നതിൽ എനിക്ക് പ്രശ്‌നങ്ങളുണ്ട്. പക്ഷെ അത് എന്റെ വ്യക്തിപരമായ പ്രശ്‌നങ്ങളാണ്. അത് നാട്ടുകാരോട് ഞാന്‍ വിശദമാക്കണം എന്ന് പറയുന്നത് സാധ്യമായ കാര്യമല്ല. അത് ശരിയല്ല. അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റേതായ പ്രശ്‌നങ്ങള്‍ കാണും'- ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ അഭയ ഹിരൺമയി പറഞ്ഞു.
advertisement
3/5
Abhaya Hiranmayi, Abhaya Hiranmayi post, Abhaya Hiranmayi comment, Abhaya Hiranmayi Instagram, അഭയ ഹിരണ്മയി
വേര്‍പിരിഞ്ഞിട്ടും പരസ്പരം ബഹുമാനത്തോടെയാണ് തങ്ങൾ മുന്നോട്ടുപോകുന്നതെന്ന് അഭയ പറയുന്നു. പരസ്പരം കുറ്റങ്ങള്‍ പറയുകയോ ഒന്നുമുണ്ടായില്ല. രണ്ട് പേര്‍ ഒരുമിച്ച്‌ ജീവിച്ചു. അവര്‍ പിരിഞ്ഞു. ഇരുവരും അവരവരുടേതായ രീതിയില്‍ ജീവിക്കുന്നു. അപ്പോഴും പഴയത് കുത്തിപ്പൊക്കി കൊണ്ടു വരുമ്ബോള്‍ അവിടെ പ്രശ്‌നമുള്ളത് ചുറ്റും നില്‍ക്കുന്ന ആള്‍ക്കാര്‍ക്കാണ്. അവരാണ് ഫ്രസ്റ്റ്രേറ്റഡ് ആകുന്നത്. നിങ്ങള്‍ അങ്ങനെയാകാതെ സ്വന്തം ജോലിയും സ്വന്തം കാര്യവും നോക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് സാമ്പത്തികമായിട്ടും മാനസികമായിട്ടും സന്തോഷം ഉയര്‍ന്നു കൊണ്ടിരിക്കും. നമുക്കും സന്തോഷമേയുള്ളൂ'- അഭയ പറഞ്ഞു.
advertisement
4/5
Gopi Sundar, Abhaya Hiranmayi, Abhaya Hiranmayi, Abhaya Hiranmayi post, Abhaya Hiranmayi comment, Abhaya Hiranmayi Instagram, അഭയ ഹിരണ്മയി, Gossip, Viral, Break up, Love, relationship, ഗോപി സുന്ദർ, അഭയ ഹിരൺമയി, ബ്രേക്കപ്പ്, പ്രണയം
'പരസ്പരം ബഹുമാനിച്ച്‌ പോകുന്നതില്‍ ഭയങ്കരമായ കഠിനാധ്വാനമുണ്ട്. അത് തീരുമാനിച്ച്‌ കൊണ്ട് പോകുന്നതാണ്. അതങ്ങനെ വേണം എന്നാണ് വിചാരിക്കുന്നത്. എന്നെ ഇങ്ങനെ കാണാനാണ് താല്‍പര്യം. നിങ്ങള്‍ എന്ത് നെഗറ്റീവായി കാണാന്‍ ഉദ്ദേശിച്ചാലും എന്നെ പോസിറ്റീവായിട്ട് കാണാനാണ് എനിക്കിഷ്ടമെന്നാണ് അഭയ പറയുന്നത്'- അഭയ പറഞ്ഞു.
advertisement
5/5
Gopi Sundar, Abhaya Hiranmayi, Abhaya Hiranmayi, Abhaya Hiranmayi post, Abhaya Hiranmayi comment, Abhaya Hiranmayi Instagram, അഭയ ഹിരണ്മയി, Gossip, Viral, Break up, Love, relationship, ഗോപി സുന്ദർ, അഭയ ഹിരൺമയി, ബ്രേക്കപ്പ്, പ്രണയം
'അടുത്തിടെ വയനാട് എന്റെ സുഹൃത്തിന്റെ റിസോര്‍ട്ടില്‍ പോയിരുന്നു. അവിടെ എന്റെ സുഹൃത്തുക്കളുടെ കൂടെയിരിക്കുമ്ബോള്‍ നല്ല ലൈറ്റ് കണ്ടപ്പോള്‍ എനിക്ക് തോന്നിയത് ലാത്തിരി പൂത്തിരി കത്തിക്കാനാണ്. ആ പാട്ട് പാടാനാണ്. പക്ഷെ അത് കണക്‌ട് ചെയ്തത് വേറെ തരത്തിലേക്കാണ്. ഇങ്ങനൊരു ബ്രേക്കപ്പ് ഉണ്ടായാല്‍ എതിരെ നില്‍ക്കുന്ന ആളെക്കുറിച്ച്‌ നെഗറ്റീവ് പറയണം എന്ന് പറയുന്നതില്‍ എന്ത് യുക്തിയാണുള്ളത്. അങ്ങനെ പറയാന്‍ പറ്റില്ല എനിക്ക്. എന്നെ ഇത്രയും കാലം വളര്‍ത്തിക്കൊണ്ടു വന്ന വ്യക്തിയാണ്‌- അഭയ ഹിരൺമയി നിലപാട് വ്യക്തമാക്കി.
advertisement
Love Horoscope November 18 | പങ്കാളിയുമായി ആശയവിനിമയം നടത്തുക; പ്രണയത്തിന് മുൻഗണന നൽകുക: ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope November 18 | പങ്കാളിയുമായി ആശയവിനിമയം നടത്തുക; പ്രണയത്തിന് മുൻഗണന നൽകുക: ഇന്നത്തെ പ്രണയഫലം അറിയാം
  • തുറന്ന ആശയവിനിമയം പ്രണയബന്ധം മെച്ചപ്പെടുത്താൻ സഹായിക്കും

  • വൃശ്ചികം രാശിക്കാർക്ക് പ്രണയപരവും സംതൃപ്തവുമായ ഒരു ദിവസമായിരിക്കും

  • തുലാം രാശിക്കാർക്ക് അഭിപ്രായവ്യത്യാസങ്ങൾ

View All
advertisement