സോഷ്യൽ മീഡിയതാരത്തെ കൊന്നത് അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ചതിനെന്ന്; ഇത്തരത്തിലെ എല്ലാവരുടെയും ഗതി ഇതുതന്നെയെന്നും ഭീഷണി
- Published by:Sneha Reghu
- news18-malayalam
Last Updated:
ഇത്തരത്തിലുള്ള വിഡിയോകള് ഇടുന്ന എല്ലാ ഇൻഫ്ലുവന്സര്മാരുടെയും ഗതി ഇതുതന്നെയായിരിക്കുമെന്നുമുള്ള ഭീഷണി പ്രതിയായ തീവ്ര മത നേതാവിന്റെ വിഡിയോയില് ഉണ്ടായിരുന്നു
പഞ്ചാബിൽ മരിച്ച നിലയിൽ കണ്ടെത്തിയ സോഷ്യൽ മീഡിയതാരമായ ‘കമൽ കൗർ ഭാഭി’യെന്ന കാഞ്ചൻ കുമാരിയുടെ (27) പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴുത്തു ഞെരിച്ചാണ് ഇവരെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ടിലുള്ളത്. സ്വകാര്യഭാഗങ്ങളിലടക്കം മുറിവുകളുമുണ്ട്. എന്നാൽ ലൈംഗികാതിക്രമത്തെക്കുറിച്ച് വ്യക്തമായ തെളിവില്ല. ജൂൺ 11ന് ഭട്ടിൻഡ ജില്ലയിൽ ഒരു പാർക്കിങ് സ്ഥലത്താണ് കാഞ്ചൻ കുമാരിയുടെ മൃതദേഹം കാറിനുള്ളിൽ കണ്ടെത്തിയത്. ഇവരെ കഴിഞ്ഞ 9 മുതൽ കാണാതായിരുന്നു.
advertisement
advertisement
പ്രതികളായ രണ്ടു പേരെ ജൂൺ 13ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഖ്യപ്രതിയായ അമൃത്പാൽ സിങ് മെഹ്റോൺ സംഭവത്തിനു പിന്നാലെ യുഎഇയിലേക്ക് കടന്നതായാണ് വിവരം. അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ചതിനാണ് കാഞ്ചനെ കൊലപ്പെടുത്തിയതെന്ന് അമൃത്പാൽ സിങ് മെഹ്റോൺ പറയുന്ന വിഡിയോ ഉടൻ ഇന്റർനെറ്റിൽ വന്നു. ഇത്തരത്തിലുള്ള വിഡിയോകള്‍ ഇടുന്ന എല്ലാ ഇൻഫ്ലുവന്‍സര്‍മാരുടെയും ഗതി ഇതുതന്നെയായിരിക്കുമെന്നുമുള്ള ഭീഷണിയും വിഡിയോയില്‍ ഉണ്ടായിരുന്നു.
advertisement
advertisement
ജൂൺ ആദ്യവാരം ബട്ടിൻഡയിൽ നടന്ന ഒരു കാർ പ്രമോഷൻ പരിപാടിക്കിടെയാണ് തീവ്ര സിഖ് നേതാവായ അമൃത്പാൽ സിങ് മെഹ്റോണെ കാഞ്ചൻ പരിചയപ്പെടുന്നത്. ജൂൺ 9ന് ലുധിയാനയിലെ തന്റെ വീട്ടിൽ നിന്ന് പരിപാടിക്കായി പോയപ്പോഴാണ് കാഞ്ചനെ കാണാതാകുന്നത്. 11ന് ആദേശ് യൂണിവേഴ്സിറ്റിക്ക് സമീപം പാർക്ക് ചെയ്തിരുന്ന ഒരു കാറിൽനിന്നു ദുർഗന്ധം വമിക്കുന്നതായി നാട്ടുകാർ പൊലീസിനെ അറിയിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
advertisement
ലുധിയാനയിലെത്തി കാഞ്ചന്റെ നീക്കങ്ങൾ അമൃത്പാൽ സിങ് പതിവായി നിരീക്ഷിക്കാറുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇയാളെ യുഎഇയില്‍ ആണെന്നും അവിടെ നിന്ന് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. കാഞ്ചന്റെ ആന്തരികാവയവങ്ങളുടെയും സാംപിളുകൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഈ റിപ്പോർട്ടിൽ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കും.