' ഇനിയും കല്യാണം കഴിക്കണം, 250 കോടി സ്വത്ത് ആർക്കാണെന്ന് ഞാൻ തീരുമാനിക്കും': ബാല
- Published by:Sneha Reghu
- news18-malayalam
Last Updated:
പലരിൽ നിന്നും തനിക്ക് ഭീഷണി ഉണ്ടായിരുന്നതായും ബാല പറയുന്നു
വീണ്ടും വിവാഹം കഴിയ്ക്കണമെന്നും തന്റെ 250 കോടി സ്വത്ത് എന്തു ചെയ്യുമെന്നും വെളിപ്പെടുത്തി നടൻ ബാല. എന്നാൽ, വധു ആരായിരിക്കുമെന്ന കാര്യത്തിൽ നടൻ വ്യക്തമായ മറുപടി നൽകിയില്ല. കഴിഞ്ഞ ദിവസം തന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പങ്കുവച്ചുകൊണ്ട് നടൻ ഫെയ്സ്ബുക്കിൽ വീഡിയോ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ, ഓൺലൈൻ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടൻ.
advertisement
അച്ഛൻ മരിച്ചതിന് പിന്നാലെ, സഹോദരങ്ങളും അമ്മയും ചേർന്ന് തനിക്ക് എഴുതി തന്ന സ്വത്തിനെ കുറിച്ചും ബാല പറഞ്ഞിരുന്നു. തന്റ സ്വത്ത് തട്ടി എടുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. 250 കോടി സ്വത്ത് എന്ത് ചെയ്യണമെന്ന് താൻ തീരുമാനിക്കും. ചിലപ്പോൾ, പാവപ്പെട്ട കുറെ പേരുടെ കല്യാണം നടത്തും അല്ലെങ്കിൽ ആശുപത്രി കെട്ടുമെന്നൊക്കെയാണ് നടൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്.
advertisement
advertisement
കഴിഞ്ഞ ദിവസം തന്റെ വീട്ടിൽ നടന്ന സംഭവങ്ങളെ കുറിച്ചും ബാല സംസാരിച്ചു. രാവിലെ മൂന്നേമുക്കാലോടെ തന്റെ വീട്ടിൽ ചിലർ വന്നതിനെ കുറിച്ചാണ് ബാല പറഞ്ഞത്. ഇതൊരു കെണിയാണെന്നും, തന്നെ കുടുക്കാനുള്ള ശ്രമമാണെന്നുമാണ് ബാല പറഞ്ഞത്. ഒരു സ്‍ത്രീയും കുഞ്ഞും ആയിരുന്നു ഉണ്ടായിരുന്നത്. അവർക്കൊപ്പം വേറെ ആളുകളുമുണ്ടായിരുന്നു. വീട്ടിൽ ആരെല്ലാമോ അതിക്രമിച്ചു കയറാൻ ശ്രമം നടത്തി എന്നാണ് നടന്റെ വാദം. വീടിനു പുറത്തു സ്ഥാപിച്ച CCTV ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
advertisement