അയോദ്ധ്യയിലെ മൂന്നാമത് വസ്തു വാങ്ങി നടൻ അമിതാഭ് ബച്ചൻ; 2.67ഏക്കർ ഭൂമിയുടെ വില പുറത്ത്
- Published by:meera_57
- news18-malayalam
Last Updated:
തലമുറകളിലൂടെ കൈമാറിവരാൻ പോകുന്ന തരത്തിലെ നിക്ഷേപമായാണ് ഈ ഭൂമിയിടപാട് അമിതാഭ് ബച്ചൻ നടത്തിയിട്ടുളളത്
നടൻ മാത്രമല്ല, ഭൂവുടമ കൂടിയാണ് നടൻ അമിതാഭ് ബച്ചൻ (Amitabh Bachchan). അദ്ദേഹത്തിന്റെ സ്വന്തം നാടായ മുംബൈയിൽ അദ്ദേഹം ഇതിനോടകം വീടും വസ്തുക്കളും സ്വന്തമാക്കിയിരുന്നു. എങ്കിൽ, അതുപോലെതന്നെ അദ്ദേഹം പ്രാധാന്യം നൽകുന്ന നഗരമാണ് അയോദ്ധ്യ. ഇവിടെ ഇതിനോടകം തന്നെ ബച്ചൻ മൂന്നു വസ്തുക്കൾ വാങ്ങിയിരുന്നു. 2.67 ഏക്കർ ഭൂമിയാണ് അദ്ദേഹം സ്വന്തമാക്കിയത്. മാർച്ച് ആറിന് 'ദി ഹൌസ് ഓഫ് അഭിനന്ദൻ ലോധ' (HoABL) പുറത്തുവിട്ട പ്രസ്താവനയിൽ, ഇടപാട് നടത്തിയത് ബച്ചന്റെ ബിസിനസ് ഇടപാടുകൾ നോക്കിനടത്തുന്ന എ.ബി. കോർപറേഷൻ ലിമിറ്റഡിന്റെ പ്രതിനിധി രാജേഷ് യാദവാണ്
advertisement
HoABL കമ്പനിയുടെ റിലീസ് പ്രകാരം വസ്തു ഇടപാടിന്റെ വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഇതേ ഡവലപ്പറുടെ 'ദി സരയു' എന്ന 75 ഏക്കർ ഭൂമി വരുന്ന പ്രോജക്ടിന്റെ അടുത്താണ് ഈ വസ്തുവും സ്ഥിതി ചെയ്യുന്നത്. ഈ ഇടപാടിനെ കുറിച്ച് കമ്പനി ചെയർമാൻ അഭിനന്ദൻ ലോധ പറയുന്ന വാക്കുകൾ കേൾക്കാം. ഇതിനെ ഒരു ദീർഘകാല അസറ്റായാണ് ബച്ചൻ കരുതുന്നത് എന്നദ്ദേഹം വ്യക്തമാക്കി. തലമുറകളിലൂടെ കൈമാറിവരാൻ പോകുന്ന തരത്തിലെ നിക്ഷേപമായാണ് ഈ ഭൂമിയിടപാട് ബച്ചൻ നടത്തിയിട്ടുളളത്. 35 കോടി രൂപയുടെ പ്രൊജക്റ്റ് ആണിത് (തുടർന്ന് വായിക്കുക)
advertisement
അയോധ്യയിലെ ഭൂമിയുടെ ഉടമസ്ഥാവകാശം ആഴത്തിലെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്നു എന്നദ്ദേഹം പറയുന്നു. ഇവിടെ ഭൂമിയെ സമ്പത്ത് എന്ന നിലയിൽ മാത്രമല്ല, പൈതൃകമായി കൂടി കാണുന്നു. "അയോധ്യയിൽ ഈ പൈതൃകത്തിന് 'വിരാസത്ത്' എന്ന് പറയുന്നു. വിശ്വാസവും പാരമ്പര്യവും ഇഴചേരുന്ന സംസ്കാരമാണിത്. സുസ്ഥിരമായ അടിസ്ഥാന സൗകര്യ വികസനത്തിന്റെയും പൊതു നിക്ഷേപത്തിന്റെയും പിന്തുണയിൽ, ദീർഘകാലത്തേക്കുള്ള ഭൂവുടമസ്ഥതയ്ക്കും മൂല്യനിർമ്മാണത്തിനും അനുയോജ്യമായ ഒരു ലക്ഷ്യസ്ഥാനമായി അയോധ്യ വളർന്നുവരികയാണ്," HoABL കമ്പനി പറയുന്നു
advertisement
ഇത് അയോധ്യയിലെ ബച്ചന്റെ മൂന്നാമത് വസ്തുഇടപാടാണ്. മാത്രവുമല്ല, HoABLന്റെ കൂടെയുള്ള അദ്ദേഹത്തിന്റെ നാലാമത് പ്ലോട്ടട് ഡെവലപ്മെന്റ് നിക്ഷേപവും. തന്റെ ഏറ്റവും പുതിയ ഭൂമിയിടപാടിനെ കുറിച്ച് സംസാരിക്കാൻ നടൻ അമിതാഭ് ബച്ചനെ ലഭ്യമായില്ല. 2025 മെയ് മാസത്തിൽ ബച്ചൻ ദി സരയു പ്രോജക്ടിന് അരികിലുള്ള 25,000 സ്‌ക്വയർ ഫീറ്റ് പ്ലോട്ട് 40 കോടി രൂപയോളം ചിലവഴിച്ചു വാങ്ങിയിരുന്നു. അതിനും മുൻപായി, 2024ൽ ഇതേ സ്ഥലത്തു തന്നെ 14.5 കോടി രൂപ നൽകി അദ്ദേഹം 10,000 സ്‌ക്വയർ ഫീറ്റ് വസ്തു വാങ്ങി







