advertisement

ഖമനയി വധം: 'ഇന്ത്യയെ ലോകത്തിന് മുന്നിൽ പരിഹാസപാത്രമാക്കരുത്'; ഇന്ത്യൻ വംശജയായ അമേരിക്കൻ സൈനിക

Last Updated:

ഇന്ത്യയിലെ വിവിധയിടങ്ങളിൽ റോഡിലിറങ്ങി പ്രതിഷേധിക്കുന്നവർ സ്വന്തം സംസ്ഥാന സർക്കാരുകളിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് അവർ ചോദിച്ചു

News18
News18
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പ്രതിഷേധങ്ങളെ ചോദ്യം ചെയ്ത് അമേരിക്കൻ സൈന്യത്തിലെ ഇന്ത്യൻ വംശജയായ ശില്പ ചൗധരി. 'ഇന്ത്യൻ മോം ഇൻ യുഎസ് ആർമി' എന്ന സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ശില്പ തന്റെ നിലപാട് വ്യക്തമാക്കിയത്. അയ്യായിരം കിലോമീറ്റർ അകലെ നടക്കുന്ന കാര്യങ്ങളിൽ ഇന്ത്യയിൽ പ്രതിഷേധിക്കുന്നത് കൊണ്ട് എന്ത് ഗുണമാണ് ലഭിക്കുകയെന്നും ഇത്തരം സമരങ്ങൾ ലോകത്തിന് മുന്നിൽ ഇന്ത്യയെ പരിഹാസപാത്രമാക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.
ഇന്ത്യയിൽ ജനിച്ച ശില്പ നിലവിൽ യുഎസ് ആർമിയിൽ കെമിക്കൽ, ബയോളജിക്കൽ, റേഡിയോളജിക്കൽ സ്പെഷ്യലിസ്റ്റായാണ് ജോലി ചെയ്യുന്നത്. ഇന്ത്യയിലെ വിവിധയിടങ്ങളിൽ റോഡിലിറങ്ങി പ്രതിഷേധിക്കുന്നവർ സ്വന്തം സംസ്ഥാന സർക്കാരുകളിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്നും ഈ സംഭവത്തിൽ സർക്കാരുകൾക്ക് എന്ത് പങ്കാണുള്ളതെന്നും അവർ ചോദിച്ചു. ഖമനയിയുടെ മരണത്തിൽ ഇറാനിലെ ജനങ്ങൾ തന്നെ ആഘോഷം പ്രകടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം അത്ര നല്ല വ്യക്തിയായിരുന്നെങ്കിൽ സ്വന്തം രാജ്യത്തെ ജനങ്ങൾ ഇത്തരത്തിൽ സന്തോഷിക്കുമായിരുന്നോ എന്നും ശില്പ വീഡിയോയിലൂടെ ചോദിച്ചു.



 










View this post on Instagram























 

A post shared by Shilpa chaudhary (@indianmominusarmy)



advertisement
ലോകം ഇന്ന് ഇന്ത്യയെ വലിയ ആദരവോടെയാണ് കാണുന്നതെന്നും ഇത്തരം അനാവശ്യമായ പ്രതിഷേധങ്ങളിലൂടെ ആ അന്തസ്സ് തകർക്കരുതെന്നും അവർ അഭ്യർത്ഥിച്ചു. താൻ മുസ്ലീം വിരുദ്ധയല്ലെന്നും തന്റെ ഏറ്റവും അടുത്ത സുഹൃത്ത് ഒരു മുസ്ലീമാണെന്നും വ്യക്തമാക്കിയ ശില്പ, തന്റെ വിമർശനം മതത്തിനെതിരെയല്ല മറിച്ച് തീവ്രവാദത്തിനും അനാവശ്യമായ വികാരപ്രകടനങ്ങൾക്കും എതിരെയാണെന്ന് കൂട്ടിച്ചേർത്തു. തങ്ങൾ ഒരുമിച്ച് ഈദ് ആഘോഷിക്കാറുണ്ടെന്നും അവർ വീഡിയോയിൽ പരാമർശിച്ചു.
ശില്പയുടെ വീഡിയോയ്ക്ക് സമൂഹമാധ്യമങ്ങളിൽ വലിയ തോതിലുള്ള സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിലർ ശില്പയുടെ നിലപാടിനെ ശക്തമായി പിന്തുണയ്ക്കുമ്പോൾ, ലോകത്തെവിടെ നടക്കുന്ന അനീതിക്കെതിരെയും പ്രതിഷേധിക്കാൻ പൗരന്മാർക്ക് അവകാശമുണ്ടെന്ന് മറ്റു ചിലർ വാദിക്കുന്നു. അതേസമയം, അമേരിക്കൻ സൈന്യത്തിന്റെ ഭാഗമായിരുന്നുകൊണ്ട് ഇത്തരം കാര്യങ്ങൾ പറയുന്നത് ശരിയല്ലെന്ന തരത്തിലുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഖമനയി വധം: 'ഇന്ത്യയെ ലോകത്തിന് മുന്നിൽ പരിഹാസപാത്രമാക്കരുത്'; ഇന്ത്യൻ വംശജയായ അമേരിക്കൻ സൈനിക
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement