Jayaram | കോടികൾ സമ്പാദ്യം, സൗകര്യങ്ങൾ; എന്നിട്ടും ജയറാം ഇന്നും ഒരു കാര്യത്തിൽ മാത്രം ഒരാളുടെയും സഹായം തേടിയിട്ടില്ല
- Published by:meera_57
- news18-malayalam
Last Updated:
താരങ്ങൾ പലരും ലക്ഷങ്ങൾ മുടക്കുന്ന ഈ മേഖലയിലാണ് ജയറാം വ്യത്യസ്തനാവുന്നത്
1988ലെ അപരൻ മുതൽ ഇന്ന് വരെ നടൻ ജയറാം (Actor Jayaram) മലയാള സിനിമയ്ക്ക് നൽകിയ ശ്രദ്ധേയ സംഭാവനകൾ ഏറെയുണ്ട്. എന്നും മലയാളിക്ക് വേണ്ടപ്പെട്ട ഒരാൾ എന്ന നിലയിൽ കാണാവുന്ന തരത്തിലെ വേഷങ്ങളായിരുന്നു ജയറാമിന്റേതായി മലയാള സിനിമയ്ക്ക് ലഭിച്ചത്. സിനിമയിൽ നിന്നും തന്നെ ജയറാമിന് പ്രിയതമ പാർവതിയെയും (Parvathy Jayaram) കണ്ടെത്താൻ സാധിച്ചു. ഭാര്യയും രണ്ടു മക്കളുമായി കുടുംബ ജീവിതം നയിച്ച ജയറാം, ഇന്നിപ്പോൾ രണ്ടു മരുമക്കളും കൂടിച്ചേർന്ന കുടുംബത്തിന്റെ നാഥനായിക്കഴിഞ്ഞു. മലയാളത്തിനും തമിഴകത്തിനും ജയറാം ഒരുപോലെ പ്രിയപ്പെട്ടവനാണ്
advertisement
സിനിമയിലെ മൂന്നരപതിറ്റാണ്ടിനിടെ കോടികളുടെ ആസ്തിയുണ്ട് ജയറാമിന്. ഇതിലൊന്നാണ് ചെന്നൈ നഗരത്തിലെ ജയറാമിന്റെയും കുടുംബത്തിന്റെയും വിശാലമായ പുരയിടവും വസതിയും. മകൾ മാളവികയും മകൻ കാളിദാസും വിവാഹം ചെയ്ത്, മരുമക്കൾ രണ്ടുപേരെയും കൊണ്ട് ഈ വീട്ടിലാണ് ഗൃഹപ്രവേശം നടത്തിയതും. താരത്തിന് കേരളത്തിലും വീടും ഫ്ലാറ്റുമുണ്ട്. പെരുമ്പാവൂരാണ് ജയറാമിന്റെ സ്വദേശം. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ജയറാം മലയാള ചിത്രം ഓസ്ലറിൽ നായകവേഷം ചെയ്തിരുന്നു (തുടർന്ന് വായിക്കുക)
advertisement
ചെന്നൈയിലെ വീടിനു ചുറ്റും ജയറാം വിവിധങ്ങളായ കൃഷി ആരംഭിച്ചിട്ടുണ്ട്. വീട്ടിലേക്കുള്ള പച്ചക്കറികൾ പലതും പുറത്തുനിന്നും വാങ്ങേണ്ട കാര്യം തന്നെയില്ല ജയറാമിന്. ഇതിന്റെ വിളവെടുപ്പും മറ്റു സന്തോഷങ്ങളും ജയറാം ഇടയ്ക്കിടെ പുറത്തുവിടാറുണ്ട്. നൂറുകണക്കിന് സിനിമകളിൽ വേഷമിട്ടിട്ടും, സ്വത്തുവകകൾ ഉണ്ടായിട്ടും ജയറാം ഒരു കാര്യത്തിൽ സ്വയംപര്യാപ്തനാണ്. അദ്ദേഹം ഒരഭിമുഖത്തിൽ അക്കാര്യത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയും ചെയ്തിരുന്നു. പല താരങ്ങളും ലക്ഷങ്ങൾ മുടക്കി ഏർപ്പെടുത്തുന്ന ഈ കാര്യം ജയറാം ആരുടേയും സഹായമില്ലാതെയാണ് നടത്തിപ്പോരുന്നത്
advertisement
ജയറാമിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചാൽ ജയറാം അല്ലാതെ മറ്റാരും കോൾ എടുക്കില്ല എന്ന് അദ്ദേഹവുമായി സംസാരിച്ച ചിലർക്കെങ്കിലും അറിയാം. സോഷ്യൽ മീഡിയ നോക്കി നടത്തുന്നത് മകൻ കാളിദാസ് ആണെന്നും അദ്ദേഹം ഒരിക്കൽ പറഞ്ഞിരുന്നു. ഇൻസ്റ്റഗ്രാമിൽ ജയറാം നിറസാന്നിധ്യമാണ്. മിക്കവാറും സമയം ഫോട്ടോകളും വീഡിയോയും ഇൻസ്റ്റഗ്രാം സ്റ്റോറിയുമായി ജയറാം വരാറുണ്ട്. ഇന്നത്തെ പല യുവതാരങ്ങൾക്കും സോഷ്യൽ മീഡിയ മാനേജ് ചെയ്യാനും, സിനിമകൾ കൈകാര്യം ചെയ്യാനും എല്ലാമായി വെവ്വേറെ മാനേജർമാരുണ്ട്
advertisement
നല്ലൊരു തുക പ്രതിഫലമായി ഇക്കൂട്ടർക്ക് ലഭിക്കാറുമുണ്ട്. ഇവിടെയാണ് ജയറാം വ്യത്യസ്തനാവുക. ഇത്രയും വർഷങ്ങളായി തനിക്കൊരു മാനേജറോ, ഡയറിയോ, ഡേറ്റ് നോക്കുന്നയാളോ ഇല്ല. വെള്ളയും വെള്ളയും ഉടുപ്പിട്ട, രണ്ടുപോക്കറ്റിലും ഫോണും തിരുകി നടക്കുന്ന ആരും തനിക്കില്ല. തന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് സ്വയമേയെന്നു ജയറാം. എല്ലാ കാര്യങ്ങളും ഓർത്തുവെക്കും. ഒന്നും എവിടെയും കുറിച്ചിടാറില്ല. വരാനിരിക്കുന്ന സിനിമയുടെയും ഷൂട്ടിങ്ങിൻറെയും പങ്കെടുക്കേണ്ടിയിരിക്കുന്ന പരിപാടികളുടെയും വിവരങ്ങൾ മനസ്സിൽ സൂക്ഷിക്കാറുണ്ട്. എത്ര ചെണ്ടകൊട്ടുണ്ടെന്ന കാര്യം പോലും കൃത്യമായി അറിയാമെന്നും ജയറാം
advertisement
അത്യാർഭാടപൂർവമാണ് ജയറാം രണ്ടു മക്കളുടെയും വിവാഹം നടത്തിയത്. മകൾ മാളവികയുടെയും മരുമകൻ നവനീതിന്റേയും വിവാഹാഘോഷങ്ങൾ പൂർണമായും കേരളം കേന്ദ്രീകരിച്ചാണ് നടന്നതെങ്കിലും, മകൻ കാളിദാസിന്റെ ഭാര്യ താരിണി ചെന്നൈയിൽ നിന്നുമുള്ളയാൾ ആയതിനാൽ, താലികെട്ട് കൂടാതെയുള്ള പരിപാടികൾ എല്ലാം തന്നെ ചെന്നൈയിൽ വച്ചാണ് നടന്നത്. സംഗീത് ചടങ്ങുൾപ്പെടെ വിവാഹസ്വീകരണമായാണ് ഇവർ നടത്തിയത്. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും മകൻ ഉദയനിധി സ്റ്റാലിനും ഉൾപ്പെടെ സിനിമാ, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ പലരും ജയറാമിന്റെ മകന്റെ വിവാഹ സ്വീകരണത്തിൽ പങ്കെടുത്തിരുന്നു