Jayaram | ഇത് ഞങ്ങളുടെ ജയറാമേട്ടൻ അല്ല; ജയറാമിന് എന്തുപറ്റിയെന്നാരാധകർ
- Published by:meera_57
- news18-malayalam
Last Updated:
കുറച്ചു മാസങ്ങൾക്ക് മുൻപാണ് ജയറാമിന്റെ മകളുടെ വിവാഹം നടന്നത്. മകൻ കാളിദാസിന്റെ കല്യാണം പ്രഖ്യാപിച്ചിട്ടില്ല
മലയാള സിനിമയിലെത്തി പതിറ്റാണ്ടുകൾ പിന്നിട്ടു കഴിഞ്ഞിട്ടും ജയറാം (Actor Jayaram) എന്ന നടന് പഴയ തലമുറയിലും പുതുതലമുറയിലും ആരാധകർ ഒരുപോലെയാണ്. തന്റെ തന്നെ അടുത്ത ജനറേഷനിൽ നിന്നും മകൻ കാളിദാസ് ജയറാം ഇതിനോടകം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. മകൾ ചക്കി വിവാഹിതയായി വിദേശത്ത് താമസമാക്കി. മകൾക്കും മകനും മരുമകനും ഭാര്യ പാർവതിക്കും ഒപ്പം ജയറാം അടുത്തിടെ ഗംഭീരമായി ഓണം ആഘോഷിച്ചിരുന്നു. ആദ്യ ഓണത്തിന് മാളവിക എന്ന ചക്കി വിദേശത്തുനിന്നും പറന്ന് അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് എത്തി. എന്നാലിപ്പോൾ ഒരു ചോദ്യം ഉയരുകയാണ്, ജയറാമിന് എന്ത് പറ്റി?
advertisement
ജയറാം ഇൻസ്റ്റാഗ്രാമിൽ സജീവമാണ്. പലപ്പോഴും തന്റെ തന്നെ ഏറ്റവും പുതിയ ചിത്രങ്ങളും, വീട്ടിലെയും, സിനിമാ ലോകത്തെയും, അഭിനയ ജീവിതത്തിലെയും വിശേഷങ്ങൾ ജയറാം കൃത്യമായി ഇവിടെ പോസ്റ്റ് ചെയ്യാറുണ്ട്. ഏറ്റവും പുതിയ ചോദ്യമാണ് ആരാധകരുടെ ഇടയിൽ ഇപ്പോൾ ആശങ്ക പരത്തി എത്തിച്ചേർന്നിരിക്കുന്നത്. അവർ ഇതുവരെ കാണാത്ത ജയറാമാണ് ഈ ഫോട്ടോയിൽ ഉള്ളത്. നവയുഗ തലമുറയിലെ നായകന്മാരെ പോലെ തന്നെ ബോഡി ട്രാൻസ്ഫർമേഷൻ ചെയ്ത് പലപ്പോഴും ലുക്കുകൾ മാറിമാറി പരീക്ഷിക്കുന്ന വ്യക്തി കൂടിയാണ് ജയറാം. എന്നാലും ഇങ്ങനെ ഒരു വേർഷൻ ഇതുവരെയും എവിടെയും കണ്ടിട്ടില്ല എന്നതാണ് ആരാധകരുടെ പരിഭവം
advertisement
advertisement
2024നെ മലയാള സിനിമയുടെ ഭാഗ്യവർഷമായി തുടക്കമിട്ടു കൊടുത്തത് ജയറാം ആയിരുന്നു. തമിഴിൽ പോയി പൊന്നിയിൻ സെൽവനിൽ വേഷമിട്ട്, മികച്ച പ്രതികരണം നേടിയ ജയറാം ഈ വർഷം ഗംഭീര മടങ്ങിവരവാണ് മലയാള സിനിമയിലേക്ക് നടത്തിയത്. ഓസ്ലർ എന്ന ചിത്രം പ്രേക്ഷക പ്രതികരണം മാത്രമല്ല, ബോക്സ് ഓഫീസിലും വൻ വിജയമായ ശേഷം മാത്രമാണ് തിയേറ്റർ വിട്ടത്. ചിത്രത്തിലെ മമ്മൂട്ടിയുടെ എക്സറ്റൻഡഡ് കാമിയോയും പ്രേക്ഷകർ ഏറ്റുപിടിച്ചിരുന്നു
advertisement
ശരിക്കു പറഞ്ഞാൽ, ജയറാമിനെക്കാൾ പ്രേക്ഷകരെ ഏറെ ഞെട്ടിച്ചത് വിവാഹശേഷം സിനിമയിൽ നിന്നും എന്നന്നേക്കുമായി ബൈ പറഞ്ഞ ഭാര്യ പാർവതിയായിരുന്നു. വർഷങ്ങളായി ചബ്ബി ലുക്കിൽ കണ്ടിരുന്ന പാർവതി പെട്ടെന്ന് ഒരു വെയിറ്റ് ലോസ് ട്രാൻസ്ഫർമേഷൻ നടത്തുകയും മെലിഞ്ഞ ശരീരപ്രകൃതിയിലേക്ക് മാറുകയും ചെയ്തിരുന്നു. ഈ മാറ്റത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വളരെയേറെ വൈറലായി മാറിക്കഴിഞ്ഞ ഒരു സാഹചര്യം ആയിരുന്നു. ഇനി ജയറാമും ആ മാർഗ്ഗം തന്നെ സ്വീകരിച്ച് മറ്റൊരു മാറ്റത്തിന് തുടക്കമിടുകയാണോ എന്ന് അദ്ദേഹത്തിന്റെ ഇനി വരാനിരിക്കുന്ന ലുക്കുകൾ കണ്ടാൽ മാത്രമേ മനസ്സിലാകൂ
advertisement
ഓസ്ലറിൽ പക്ഷേ പ്രത്യേകിച്ച് ബോഡി ട്രാൻസ്ഫർമേഷൻ പ്രാധാന്യം ഏതുമില്ലാത്ത ഒരു റോൾ ആയിരുന്നു ജയറാം ചെയ്തത്. എന്നാൽ പൊന്നിയിൻ സെൽവനിൽ ആകട്ടെ, വളരെയേറെ ശരീരഭാരം വർദ്ധിപ്പിക്കേണ്ടി വന്ന ഒരു കഥാപാത്രമായിരുന്നു ജയറാമിന് ലഭിച്ചത്. 2020കളിൽ ജയറാം ഇതുവരെ രണ്ടേ രണ്ടു മലയാളം ചിത്രങ്ങളിൽ മാത്രമേ വേഷമിട്ടിരുന്നുള്ളൂ. ഇനി എന്നാണ് അടുത്ത മലയാള ചിത്രം എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി കൊടുത്തിട്ടില്ല