Jayasurya | മൂകാംബികയിൽ വിളക്ക് കൊളുത്തി പ്രാർത്ഥിച്ച് ജയസൂര്യ; ഭക്തിസാന്ദ്രമായി താരം
- Published by:meera_57
- news18-malayalam
Last Updated:
മൂകാംബികാ ദേവിയുടെ തിരുസന്നിധിയിൽ പ്രാർത്ഥനയോടെ ജയസൂര്യ
മഹാനവമി, വിജയദശമി നാളുകളിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടൻ ജയസൂര്യ (Jayasurya). മൂകാംബികാ ദേവിയുടെ തിരുസന്നിധിയിൽ പ്രാർത്ഥനയോടെ നിൽക്കുന്ന ചിത്രങ്ങളുമായി താരം ഇൻസ്റ്റഗ്രാമിൽ പ്രേക്ഷകരുടെയും ആരാധകരുടെയും മുന്നിലെത്തി. 'കത്തനാർ' സിനിമയുടെ ഗെറ്റപ്പിനായി നീട്ടിവളർത്തിയ തലമുടി കെട്ടിയൊതുക്കിയാണ് ജയസൂര്യ നിലവിൽ എവിടെയും പോകാറ്. തീർത്തും സെലെക്ടിവ് ആയി മാത്രം സിനിമകൾ ചെയ്യുന്ന ജയസൂര്യയുടേതായി ഏറെക്കാലത്തിനു ശേഷം തിയേറ്ററിൽ എത്തുന്ന സിനിമയാകും 'കത്തനാർ'. അടുത്തകാലത്തായി ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പുറത്തുവന്ന കേസിന്റെ പേരിൽ നടന്റെ പേര് വാർത്തകളിൽ ചർച്ചയായി മാറിയിരുന്നു
advertisement
'അമ്മയുടെ തിരുസന്നിധിയിൽ.... മഹാനവമി വിജയദശമി ആശംസകൾ' എന്ന് ക്യാപ്‌ഷനും നൽകി. ആരാധകരെയും വിമർശകരെയും കമന്റ് സെക്ഷനിൽ നോക്കിയാൽ കാണാം. കത്തനാരിന് പിന്നാലെ ഷാജി പാപ്പൻ എന്ന വേഷത്തിലൂടെ ജയസൂര്യ പ്രേക്ഷകരെ കയ്യിലെടുത്ത ആട് സീരീസിന്റെ മൂന്നാം ഭാഗം 'ആട് 3' ഉടൻ ആരംഭിക്കും എന്ന് പ്രഖ്യാപനം ഉണ്ടായിക്കഴിഞ്ഞു. സംവിധായകൻ മിഥുൻ മാനുവൽ തോമസ് സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപനം നടത്തിക്കഴിഞ്ഞു (തുടർന്ന് വായിക്കുക)
advertisement
ജയസൂര്യ വളരെയേറെ ഇഷ്‌ടപ്പെടുന്ന ഒരു കാര്യമാണ് ആത്മീയ യാത്രകൾ. 2010കളുടെ അവസാനത്തോടെ ഒരുപാട് ചിത്രങ്ങൾ ചെയ്ത് റിലീസിനെത്തിക്കുക എന്ന പതിവ് ജയസൂര്യ അവസാനിപ്പിച്ചിരുന്നു. പിന്നീട് 2020കളിൽ വളരെ സെലെക്ടിവ് ആയി മാത്രമേ ജയസൂര്യ സിനിമകൾ ചെയ്തിരുന്നുള്ളൂ. ഇതിൽ 2023ൽ മാത്രം ഒരു വർഷം മൂന്നു സിനിമകൾ ഇറങ്ങി. കോവിഡ് നാളുകളിൽ ഒ.ടി.ടി. റിലീസുകൾ ആരംഭിച്ചതും ജയസൂര്യയുടെ സൂഫിയും സുജാതയുമായിരുന്നു മലയാളത്തിൽ ആദ്യമായി ഒ.ടി.ടി. റിലീസ് ചെയ്ത താരചിത്രം
advertisement
ആലുവ സ്വദേശിനിയായ നടിയാണ് ജയസൂര്യക്ക് നേരെ പരാതിയുയർത്തിയത്. നടനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശമുണ്ട്. ഒക്ടോബർ 15ന് തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് നിർദേശം. സിനിമാ ലൊക്കേഷനുകളിൽ നടന്ന സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് നടിമാർ ഫയൽ ചെയ്ത പരാതികൾ. നടൻ സിദ്ധിഖിനെ അടുത്തിടെ പോലീസ് ചോദ്യം ചെയ്തിരുന്നു
advertisement
കേസുകൾ ഉയർന്ന സാഹചര്യത്തിൽ ജയസൂര്യ വിദേശത്തായിരുന്നു. കുടുംബവുമൊത്ത് അമേരിക്കയിൽ കഴിയുന്ന വേളയിലാണ് പരാതി ഉയർന്നത്. ഇക്കഴിഞ്ഞ ജന്മദിനത്തിന് ജയസൂര്യ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തതും ശ്രദ്ധേയമായിരുന്നു. വ്യാജാരോപണങ്ങൾ ആർക്കും ഉന്നയിക്കാമെന്നും, വ്യാജ പീഡനാരോപണം നേരിടുന്നതും വേദനാജനകമാണ്. സത്യത്തിനായിരിക്കും അന്തിമ വിജയമെന്നും ജയസൂര്യ. നിരപരാധിത്വം തെളിയിക്കാനുള്ള നിയമപോരാട്ടം തുടരുമെന്നും ജയസൂര്യ വ്യക്തമാക്കി
advertisement
ആരോപണം ഉയർന്ന് കുറച്ചുകാലം ജയസൂര്യ സോഷ്യൽ മീഡിയയിലും നിശബ്ദത തുടർന്നു. അതുകഴിഞ്ഞാണ് പ്രസ്താവന പുറപ്പെടുവിച്ചത്. പതിയെ ഭാര്യ സരിതയുടെ ഡിസൈനർ സാരി ബ്രാൻഡിന്റെ മോഡലായി ജയസൂര്യ വീണ്ടുമെത്തി. സരിത ഡിസൈൻ ചെയ്ത പല വസ്ത്രങ്ങളും ജയസൂര്യ ചിത്രങ്ങളിലൂടെ ട്രെൻഡ് ആയി മാറിയിട്ടുണ്ട്. സാരി മാത്രമല്ല, മുണ്ടിലും കുർത്തയിലുമെല്ലാം സരിത ജയസൂര്യ പരീക്ഷണം നടത്താറുണ്ട്. ഒരേനിറത്തിലെ വസ്ത്രം ധരിച്ചുള്ള ദമ്പതികളുടെ ചിത്രങ്ങൾ സരിത ജയസൂര്യയുടെ പേജിൽ കാണാം