advertisement

'മുഹമ്മദ് ' ദീപകിന്റെ ജിമ്മിൽ ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്ത് ജോൺ ബ്രിട്ടാസ് എംപി

Last Updated:

വിദ്വേഷ പ്രത്യയശാസ്ത്രത്തെ പരാജയപ്പെടുത്താൻ ദീപക്കിനെപ്പോലുള്ളവർ രാജ്യത്തിന് അനിവാര്യമാണെന്നും ജോൺ ബ്രിട്ടാസ്

News18
News18
മുസ്‌ലിം ഉടമസ്ഥതയിലുള്ള കടയുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ടെത്തിയ ബജ്‌റങ്ദള്‍ പ്രവര്‍ത്തകരെ തടഞ്ഞതിന്റെ പേരിൽ പോലീസ് കേസെടുത്ത 'മുഹമ്മദ്'  ദീപക്കിനെ ജോൺ ബ്രിട്ടാസ് എംപി സന്ദർശിച്ചു. ഉത്തരാഖണ്ഡിലെ ദീപക്ക് കുമാറിന്റെ വീട്ടിലെത്തിയാണ് അദ്ദേഹം ഐക്യദാർഢ്യം അറിയിച്ചത്. ദീപക് രാജ്യത്തിനാകെ മാതൃകയാണെന്നും വിദ്വേഷ രാഷ്ട്രീയത്തിനെതിരെ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് അദ്ദേഹം നൽകുന്നതെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. ദീപക്കിന്  നിയമ – രാഷ്ട്രീയ പിന്തുണ വാഗ്ദാനം ചെയ്ത ബ്രിട്ടാസ് കുടുംബാംഗങ്ങളെ കാണുകയും ചെയ്തു.
തന്റെ നിലപാടുകൾ കാരണം ദീപക്കിന് വലിയ സാമ്പത്തിക നഷ്ടങ്ങൾ സംഭവിക്കുന്നുണ്ടെന്നും അദ്ദേഹം നടത്തുന്ന ജിമ്മിൽ വരുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞതായും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.ബഹിഷ്കരണ ഭീഷണി നേരിടുന്ന ദീപക്കിന്‍റെ ജിംനേഷ്യത്തിലെത്തി പതിനായിരം രൂപയുടെ വാര്‍ഷിക അംഗത്വവും ജോൺ ബ്രിട്ടാസ് എംപി എടുത്തു.ദീപക്കിനെ ഊരുവിലക്കാനും ജീവിതമാർഗ്ഗം തടസ്സപ്പെടുത്താനും ഗൂഢശ്രമങ്ങൾ നടക്കുന്നുണ്ടെന്നും വിദ്വേഷ പ്രത്യയശാസ്ത്രത്തെ പരാജയപ്പെടുത്താൻ ദീപക്കിനെപ്പോലുള്ളവർ രാജ്യത്തിന് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൗരി ഗർവാളിലെ കോട്ദ്വാർ നഗരത്തിലുള്ള 'ബാബ സ്‌കൂൾ ഡ്രസ്' എന്ന മുപ്പത് വർഷം പഴക്കമുള്ള തുണിക്കടയുടെ പേര് മാറ്റാൻ ബജ്‌റങ്ദൾ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് വിവാദങ്ങൾ ഉണ്ടായത്. കടയുടെ പേരിലെ 'ബാബ' എന്ന വാക്ക് പ്രാദേശിക ക്ഷേത്രത്തിന്റെ പേരിന്റെ ഭാഗമാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. റിപ്പബ്ലിക് ദിനത്തിൽ കടയ്ക്ക് മുന്നിലെത്തി ബഹളം വെച്ച പ്രതിഷേധക്കാരെ സമീപവാസിയായ ദീപക് തടയുകയായിരുന്നു. ഇതിനിടെ തന്റെ പേര് ചോദിച്ചവരോട് 'മേരാ നാം മുഹമ്മദ് ദീപക്' എന്ന് അദ്ദേഹം മറുപടി നൽകുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
'മുഹമ്മദ് ' ദീപകിന്റെ ജിമ്മിൽ ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്ത് ജോൺ ബ്രിട്ടാസ് എംപി
Next Article
advertisement
കോടതിയിൽ‌ അനുകൂല റിപ്പോർട്ട് സമർപ്പിക്കുന്നതിന് 10,000 രൂപ കൈക്കൂലി; പോലീസ് ഓഫീസര്‍ക്ക് 7 വർഷം കഠിനതടവ്
കോടതിയിൽ‌ അനുകൂല റിപ്പോർട്ട് സമർപ്പിക്കുന്നതിന് 10,000 രൂപ കൈക്കൂലി; പോലീസ് ഓഫീസര്‍ക്ക് 7 വർഷം കഠിനതടവ്
  • കോടതിയിൽ അനുകൂല റിപ്പോർട്ട് സമർപ്പിക്കാൻ 10,000 രൂപ കൈക്കൂലി വാങ്ങിയ പോലീസ് ഓഫീസർ പിടിയിൽ

  • പത്തനംതിട്ടയിലെ താജുദ്ദീൻ എയ്ക്ക് 7 വർഷം കഠിനതടവും 20,000 രൂപ പിഴയും വിജിലൻസ് കോടതി വിധിച്ചു

  • അഴിമതി വിവരങ്ങൾ അറിയിക്കാൻ വിജിലൻസ് ടോൾ ഫ്രീ നമ്പർ 1064, 8592900900, വാട്ട്സ്ആപ്പ് 9447789100

View All
advertisement