മൂന്നാം വയസിൽ കഷ്‌ടപ്പെടുന്ന ബാലൻ; 34-ാം വയസിൽ സൂപ്പർതാര സിനിമകളിലെ ധീരനായ നായകൻ
- Published by:meera_57
- news18-malayalam
Last Updated:
ആ മൂന്നുവയസുകാരനെ കണ്ട പലരും ഹൃദയം വിങ്ങി കരഞ്ഞു. എന്നാൽ, ഇന്ന് കയ്യടി വാരിക്കൂട്ടുകയാണ് ആ യുവനടൻ
വരുന്ന സമയം അത്രകണ്ട് ആഘോഷിക്കപ്പെട്ടിട്ടില്ല എങ്കിലും, ചില സിനിമകൾ കാലം ചെല്ലുംതോറും മനസ്സിൽ പതിയുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ക്‌ളാസിക്കുകൾ എന്ന് ഇന്ന് നമ്മൾ പേരിട്ടു വിളിക്കുന്ന പല സിനിമകളും ഉയർന്നു വന്നിരിക്കുക അങ്ങനെയാകും. അതുപോലെ തന്നെയാണ് ആ സിനിമകളിലെ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങൾ ചെയ്ത അഭിനേതാക്കളും. അത്തരത്തിൽ ഓർക്കപ്പെടുന്ന സിനിമയാണ് 'സിംഹ രാസി' എന്ന തെലുങ്ക് ചിത്രം. ഇപ്പോൾ കാണുമ്പോഴും, ഒരു പുതിയ സിനിമ കാണുന്ന ഫീൽ പ്രേക്ഷകരുടെ മനസിനേകാൻ ഈ സിനിമയ്ക്ക് കഴിയുന്നു എന്നതാണ് ഇതിന്റെ പ്ലസ് പോയിന്റ്. ഡോക്‌ടർ രാജശേഖർ ആയിരുന്നു ഈ സിനിമയിലെ നായകൻ. റിലീസ് കഴിഞ്ഞിട്ട് ഇപ്പോൾ 24 വർഷങ്ങൾ പിന്നിടുന്നു
advertisement
തെലുങ്ക് സിനിമയിലെ ഏറെ ഹൃദയസ്പർശിയായ ചിത്രങ്ങളിൽ ഒന്ന് എന്ന വിശേഷണവും സിനിമയ്ക്കുണ്ട്. കാണുന്നവർക്ക് അവരുടെ ഹൃദയങ്ങളുടെ ആഴത്തിൽ തൊടുന്ന ചിത്രം എന്നാണ് ഈ സിനിമയേക്കുറിച്ചു പറയാനുള്ളത്. വി. സമുദ്ര സംവിധാനം ചെയ്ത ചിത്രമാണിത്. അദ്ദേഹത്തിന്റെ ആദ്യചിത്രം എന്ന പ്രത്യേകതയുമുണ്ട്. ആദ്യ സിനിമ കൊണ്ട് തന്നെ ഒരു ചലനം സൃഷ്‌ടിക്കാൻ അദ്ദേഹത്തെക്കൊണ്ട് സാധിച്ചു. ശരത് കുമാർ, മീന എന്നിവർ വേഷമിട്ട 'മായ്' എന്ന സിനിമയുടെ റീമേക്ക് കൂടിയാണ് ഇത്. തമിഴിലെ ചിത്രവും ഹിറ്റായി മാറിയിരുന്നു (തുടർന്ന് വായിക്കുക)
advertisement
അതുകൊണ്ടു തന്നെയാണ് സിനിമ തെലുങ്കിലേക്ക് റീമേക്ക് ചെയ്തത്. തെലുങ്കിലും ചിത്രം ഗംഭീര ഹിറ്റ് തീർത്തു. ഈ ചിത്രത്തിലെ എസ്.എ. രാജ്‌കുമാറിന്റെ ഗാനങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിലെ മുഴുവൻ ഗാനങ്ങളും ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ചവയാണ്. സാക്ഷി ശിവാനന്ദ് നായികാവേഷം ചെയ്തു. ഇതിലെ ഓരോ കഥാപാത്രത്തിനും പ്രാധാന്യമുണ്ട്. പ്രത്യേകിച്ചും രാജശേഖറിന്റെ കുട്ടിക്കാലത്തെ വേഷം ചെയ്ത കുട്ടിക്കുമുണ്ട് ബാലതാരത്തിന്റേതായ പ്രാധാന്യം
advertisement
അന്നത്തെ ആ കുട്ടിക്ക് പ്രായം മൂന്ന് വയസ്, അല്ലെങ്കിൽ ഏറിയാൽ നാല് വയസ്. എന്നാൽ, ആ കുഞ്ഞിന്റെ പ്രകടനം കണ്ട പലർക്കും കണ്ണുകൾ ഈറനണിഞ്ഞു. ഇത്രയും ചെറു പ്രായത്തിൽ ഒരു ബാലതാരം അങ്ങനെയൊരു വേഷം ചെയ്യുമോ എന്ന ചോദ്യമായിരുന്നു പലർക്കും ഉണ്ടായിരുന്നത്. ഹൃദയം വിങ്ങി കരഞ്ഞവർ ഇല്ല എന്ന് പറയാൻ സാധ്യമല്ല. പ്രായത്തിൽ കവിഞ്ഞ വേഷം ചെയ്യാൻ ആ കുട്ടി കാട്ടിയ പ്രതിബദ്ധത മുതിർന്നപ്പോഴും തുടർന്നതിന്റെ തെളിവാണ് ഇന്ന് ബിഗ് സ്‌ക്രീനിൽ അവൻ വീര ധീര ശൂരനായി നിറഞ്ഞു നിൽക്കുന്നത് കാണുമ്പോൾ പ്രേക്ഷകർക്ക് ലഭിക്കുന്ന ആനന്ദം
advertisement
അന്ന് മാസ്റ്റർ മഹേന്ദ്രൻ എന്ന് വിളിക്കപ്പട്ട ആ കുട്ടിയാണ് ഇന്നത്തെ നടൻ മഹേന്ദ്രൻ. ദളപതി വിജയ്‌യുടെ മാസ്റ്റർ, ധനുഷിന്റെ മാരൻ തുടങ്ങിയ സിനിമകളിൽ മഹേന്ദ്രൻ ചെയ്ത വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാസ്റ്ററിൽ വിജയ് സേതുപതിയുടെ ചെറുപ്പകാല കഥാപാത്രം ചെയ്തത് മഹേന്ദ്രനാണ്. 'മാരൻ' സിനിമയിൽ പോലീസ് ഓഫീസർ കഥാപാത്രമായിരുന്നു മഹേന്ദ്രന്
advertisement
തെലുങ്കിൽ നായക വേഷത്തിൽ മഹേന്ദ്രൻ ഏതാനും സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു. എന്നാൽ, മാസ്റ്റർ സിനിമയിലെ കഥാപാത്രമാണ് മഹേന്ദ്രനെ ശ്രദ്ധേയനാക്കിയത്. അതിനു ശേഷം 'മാസ്റ്റർ മഹേന്ദ്രൻ' എന്ന വിളിപ്പേരും നടന് കിട്ടിയിട്ടുണ്ട്. ആകെ വളരെ കുറച്ചു രംഗങ്ങൾ മാത്രമേ മഹേന്ദ്രനുള്ളൂ എങ്കിലും, ആ സമയം കൊണ്ട് അദ്ദേഹം ശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു