'ഇവിടെ 90സ് കിഡ്‌സ് കിളവന്മാരായി, എന്നിട്ടും ഇങ്ങേരിത് എങ്ങനെ'; സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടി
- Published by:Sarika KP
- news18-malayalam
Last Updated:
കഴിഞ്ഞദിവസം ടർബോ ലുക്കിൽ വോട്ട് ചെയ്യാനെത്തി താരം ആരാധകരെ ഞെട്ടിച്ചിരുന്നു.
advertisement
advertisement
advertisement
ചിത്രത്തിന് അനേകം രസകരമായ കമന്റുകളും ലഭിക്കുന്നുണ്ട്. 'പുള്ളീടെ വിചാരം പുള്ളി മമ്മൂട്ടി ആണെന്നാ, ഇവിടെ 90സ് കിഡ്‌സ് കിളവന്മാരായി, എന്നിട്ടും ഇങ്ങേരിത് എങ്ങനെ, ഏജ് ബി ലൈക്ക്: അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പൊക്കോട്ടേ, ഇതുപോലെ ഓരോ തന്തമാർ ഉണ്ടയാമതി, മക്കളേ കംപ്ളീറ്റ് സമാധാനോം പോവ്വാൻ, ഹലോ ഫയർ സ്റ്റേഷൻ ഇവിടെ ഒരാൾ സോഷ്യൽ മീഡിയക്ക് തീവെക്കുന്നു, നിങ്ങൾ ഇതെന്തു ഭാവിച്ചാണ് ഇക്കാ'- എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റിൽ നിറയുന്നത്.
advertisement
കഴിഞ്ഞദിവസം ടർബോ ലുക്കിൽ വോട്ട് ചെയ്യാനെത്തി താരം ആരാധകരെ ഞെട്ടിച്ചിരുന്നു. മുണ്ടും ഷർട്ടും കൂളിങ് ഗ്ലാസും ധരിച്ചായിരുന്നു മെഗാസ്റ്റാറിന്റെ എൻട്രി മാധ്യമങ്ങളെ സ്വതസിദ്ധമായ ശൈലിയിൽ അഭിവാദ്യം ചെയ്താണ് മമ്മൂട്ടി കടന്നുവന്നത്. ഉച്ചതിരിഞ്ഞ് ഭാര്യ സുൽഫത്തിനൊപ്പം കാറോടിച്ചാണ് താരം പൊന്നുരുന്നി ക്രൈസ്റ്റ് കിംഗ് കോൺവെന്റ് എൽ.പി സ്‌കൂളിലെ 64-ാം നമ്പർ ബൂത്തിലെത്തി വോട്ട് ചെയ്തത്.


