വേറാരു ചെയ്യും ഇങ്ങനെ? മോഹൻലാൽ 104 ഡിഗ്രി പനിയുമായി സെറ്റിലെത്തി ചിത്രീകരിച്ച അധ്വാനമേറിയ രംഗം

Last Updated:
മോഹൻലാൽ സെറ്റിൽ എത്തി എന്ന് മാത്രമല്ല, കായികാധ്വാനം ആവശ്യമായ രംഗം തന്നെ ചിത്രീകരിച്ച ശേഷമേ അദ്ദേഹം മടങ്ങിയുള്ളൂ
1/7
മലയാള സിനിമയിൽ നാല് പതിറ്റാണ്ടിന്റെ പാരമ്പര്യം പറയാനുണ്ട് നടൻ മോഹൻലാലിന് (Mohanlal). തുടക്കം വില്ലനായിട്ടായിരുന്നു എങ്കിലും, നായകനായി പ്രേക്ഷകരുടെ മനംകവരാനായിരുന്നു മോഹൻലാലിന് നിയോഗം. സുഹൃത്തായ പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രങ്ങളിലൂടെ മോഹൻലാൽ കുടുംബ പ്രേക്ഷകരുടെ ഇഷ്‌ടനടനായി. മകനായും, സഹോദരനായും, കൂട്ടുകാരനായും, കാമുകനായും, ഭർത്താവായും മോഹൻലാൽ നിരവധി ചിത്രങ്ങളിൽ നിറഞ്ഞാടി
മലയാള സിനിമയിൽ നാല് പതിറ്റാണ്ടിലേറെ പാരമ്പര്യം പറയാനുണ്ട് നടൻ മോഹൻലാലിന് (Mohanlal). തുടക്കം വില്ലനായിട്ടായിരുന്നു എങ്കിലും, നായകനായി പ്രേക്ഷകരുടെ മനംകവരാനായിരുന്നു മോഹൻലാലിന് നിയോഗം. സുഹൃത്തായ പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രങ്ങളിലൂടെ മോഹൻലാൽ കുടുംബ പ്രേക്ഷകരുടെ ഇഷ്‌ടനടനായി. മകനായും, സഹോദരനായും, കൂട്ടുകാരനായും, കാമുകനായും, ഭർത്താവായും മോഹൻലാൽ നിരവധി ചിത്രങ്ങളിൽ നിറഞ്ഞാടി
advertisement
2/7
വർഷങ്ങൾ പലതു കഴിയുമ്പോഴും മോഹൻലാൽ ഇന്നും ലാലേട്ടനായി നിലകൊള്ളുന്നതിനു കാരണവും ആ ജനപ്രീതി അല്ലാതെ മറ്റൊന്നുമല്ല. സിനിമ എന്ത് നൽകിയോ, ആ സിനിമയ്ക്ക് അതിനേക്കാളേറെ തിരികെ അകമഴിഞ്ഞ് സംഭാവന ചെയ്യുന്ന പ്രകൃതക്കാരനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ ആത്മാർപ്പണത്തെ കുറിച്ച് നടൻ സുരേഷ് കൃഷ്ണ പറയുന്നു (തുടർന്ന് വായിക്കുക)

3/7
കാലം മാറിയപ്പോൾ, ചെറിയ കാരണങ്ങൾക്ക് പോലും ഷൂട്ടിംഗ് മാറ്റിവെക്കുന്ന താരങ്ങൾക്കിടയിലാണ് മോഹൻലാൽ വ്യത്യസ്തനാവുന്നത്. ഒന്നോ അതിൽക്കൂടുതലോ ദിവസങ്ങൾ ഷൂട്ടിംഗ് വേണ്ടെന്നു വെക്കുമ്പോൾ നിർമാതാവ് നേരിടുന്ന സാമ്പത്തിക ബാധ്യത എത്രയെന്നു അവരിൽ പലരും ഓർക്കാൻ പോലത്തെ കൂട്ടാക്കാതെയിരിക്കുമ്പോഴാണ് മോഹൻലാൽ വേറിട്ട ചിന്തയിൽ സിനിമയെ സമീപിക്കുക

4/7
ഒരിക്കൽ 104 ഡിഗ്രി പനിയുമായി മോഹൻലാൽ സെറ്റിൽ എത്തിയത് സുരേഷ് കൃഷ്ണ ഓർക്കുന്നു. മറ്റാരാണെങ്കിലും ഒന്നിലേറെ ദിവസങ്ങൾ വിശ്രമിയ്ക്കാൻ മുതിർന്നേനെ. സെറ്റിൽ എത്തി എന്ന് മാത്രമല്ല, കായികാധ്വാനം ആവശ്യമായ രംഗം തന്നെ അദ്ദേഹം ചിത്രീകരിച്ചു

5/7
'കോളേജ് കുമാരൻ' സിനിമയിലെന്നാണ് സുരേഷ് കൃഷ്ണയുടെ ഓർമ. പനിപിടിച്ച ദിവസം മോഹൻലാൽ ചെയ്യേണ്ടിയിരുന്നത് ഒരു ഫൈറ്റ് രംഗമായിരുന്നു. അത്രയും പനിയുമായി ആ രംഗം ചിത്രീകരിച്ച ശേഷമേ അദ്ദേഹം മടങ്ങിയുള്ളൂ

6/7
അഭിനയം പോലെത്തന്നെ, ഫിറ്റ്നസ്സിന്റെ കാര്യത്തിലും മോഹൻലാലിന് കൃത്യനിഷ്‌ഠയുണ്ട്. ഒരു ദിവസം എത്ര വൈകിയാലും മോഹൻലാൽ പരിശീലനം മുടക്കാറില്ല എന്നദ്ദേഹത്തിന്റെ പരിശീലകൻ തന്നെ ഒരിക്കൽ പറഞ്ഞിരുന്നു

7/7
മോഹൻലാലിന് ഇനി സംവിധായകന്റെ റോൾ കൂടി സിനിമയിൽ ബാക്കിയുണ്ട്. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസ്' ഈ വർഷം തിയേറ്ററിലെത്തുമെന്നാണ് പ്രതീക്ഷ. കുട്ടികളായ പ്രേക്ഷകരെ മുന്നിൽക്കണ്ടുകൊണ്ടാണ് ചിത്രത്തിന്റെ നിർമാണം

ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു

  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement