13-ാം വയസിൽ സിനിമയിലെത്തി 20-ാം വയസിൽ വിവാഹം; വാഹനാപകടത്തിൽ കോമയിലായ ഭർത്താവിനായി സ്വത്തെല്ലാം വിറ്റ നടി!
- Published by:Sarika N
- news18-malayalam
Last Updated:
80 കളിൽ ഐറ്റം നമ്പറുകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടി ഇന്ന് സീരിയലുകളിൽ അഭിനയിച്ച് ജീവിതം നയിക്കുന്നു
തെന്നിന്ത്യൻ ചലച്ചിത്രരംഗത്ത് ഏറെ പ്രശസ്തയായ താരമാണ് നടി അനുരാധ (Anuradha ) . 1980 -1990 കാലഘട്ടത്തിൽ സിനിമാമേഖലയിൽ സജീവമായിരുന്ന താരം അഭിനയം ആരംഭിക്കുന്നത് തന്റെ 13-ാം വയസിലാണ്. മാദകറോളുകളിലും നൃത്തരംഗത്തും നിരഞ്ഞുനിന്നിരുന്ന അവർ ധാരാളം മലയാളം, തമിഴ്, കന്നട, തെളുങ്ക് ഹിന്ദി. ഒറിയ, സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സുലോചന എന്നാണ് നടിക്ക് മാതാപിതാക്കൾ നൽകിയ പേര്. സിനിമയിൽ എത്തിയ ശേഷമാണ് സംവിധായകൻ കെ ജി ജോർജ്ജ് നടിക്ക് അനുരാധ എന്ന പേര് നൽകിയത്. വിവിധ ഭാഷകളിലായി 700ലധികം നടി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
advertisement
കൊറിയോഗ്രാഫറായ കൃഷ്ണകുമാറിന്റേയും സിനിമാ നടിമാരുടെ ഹെയർഡ്രെസ്സറായ സരോജയുടേയും പുത്രിയായി അനുരാധ ജനിച്ചു. പിതാവ് മറാത്തിയും മാതാവ് ആന്ധ്രാ സ്വദേശിയുമാണ്. കെ. ബാലചന്ദർ സംവിധാനം നിർവഹിച്ച ഒരു ചിത്രത്തിലാണ് നടിക്ക് ആദ്യമായി അഭിനയിക്കാൻ അവസരം ലഭിച്ചത്. എന്നാൽ അന്നത്തെ നടിയുടെ പ്രായം കണക്കിലെടുത്ത മാതാപിതാക്കൾ ആ ക്ഷണം നിരസിക്കുകയായിരിന്നു. 1976 ൽ പുറത്തിറങ്ങിയ 'തുലാവർഷം' എന്ന മലയാള ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്ത് സിനിമയിൽ അരങ്ങേറ്റം കുറിച്ചു.1978 ൽ പുറത്തിറങ്ങിയ ഒരു മലയാള ചിത്രത്തിലൂടെയാണ് നടി നായികാ വേഷത്തിൽ എത്തുന്നത്. അതേസമയം, സംവിധായകൻ കെ. ജി. ജോർജാണ് സുലോചനയെ ചലച്ചിത്രമേഖലയിലേക്ക് പരിചയപ്പെടുത്തിയത്. അക്കാലത്ത് ഏറ്റവും ഉയരമുള്ള ഒരു നടിയായിരുന്നു അവർ.
advertisement
നടിയുടെ ആദ്യ മലയാള ചിത്രം വളരെ അധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴിൽ ശിവാജി, വിജയകാന്ത് എന്നിവരോടൊപ്പം നടി അഭിനയിച്ചിട്ടുണ്ട്. ആയോധനകലയിൽ പരിശീലനം നേടിയ തരാം ആക്ഷൻ റോളുകൾ ഡ്യൂപ്പിനെ കൂടാതെ തികച്ചും സ്വാഭാവികമായി അഭിനയിച്ചിരുന്നു. വിദഗ്ദ്ധയായ മോട്ടോർ സൈക്കിൾ റൈഡറായിരുന്നു അവർ. ജാവ, എൻഫീൽഡ് ബുള്ളറ്റ്, മറ്റ് മോട്ടോർ സൈക്കിളുകൾ എന്നിവ താരത്തിന്റെ കളക്ഷനിൽ ഉണ്ടായിരുന്നു.
advertisement
advertisement
സിനിമയിൽ സജീവമായി തുടരുമ്പോഴും താരത്തിന്റെ സ്വകാര്യ ജീവിതം അത്ര മികച്ചതായിരുന്നില്ല. 1996-ൽ ഒരു വാഹനാപകടത്തിൽ നടിയുടെ സതീഷ് കുമാറിന് ഗുരുതരമായി പരിക്കേറ്റു. തലച്ചോറിന് ക്ഷതം സംഭിച്ച സതീഷ് 17 ദിവസം കോമയിലായിരുന്നു. ഭർത്താവിന് അപ്രതീക്ഷിതമായി സംഭവിച്ച ദുരന്തത്തിൽ നടിയുടെ ജീവിതം പാടെ മാറി. അപകടത്തിന് ശേഷം കിടപ്പിലായ ഭർത്താവിനെ നോക്കുന്നതിനോടൊപ്പം കുട്ടികളുടെ വിദ്യാഭ്യാസം, ചികിത്സാ ചെലവുകൾ ഒക്കെ താരം ഒറ്റയ്ക്ക് നോക്കേണ്ടി വന്നു.
advertisement
advertisement
ഭർത്താവിന്റെ ചികിത്സാ ചെലവുകൾക്കായി നടിക്ക് പ്രതിമാസം 45,000 രൂപ വേണ്ടിവന്നു. 2007 ൽ ഹൃദയാഘാതത്തെത്തുടർന്ന് അദ്ദേഹം അന്തരിച്ചു. ഭർത്താവിന്റെ മരണശേഷവും നടി പുനർവിവാഹം ചെയ്തിട്ടില്ല.80 കളിൽ പ്രശസ്തയായ നടി ഇന്ന് സിനിമകളിലും സീരിയലുകളിലും സഹനടിയായി പ്രവർത്തിക്കുന്നു. അജിത്തിന്റെ സിറ്റിസൺ എന്ന ചിത്രത്തിൽ നടി നഗ്മക്ക് ശബ്‌ദം നൽകിയത് അനുരാധയാണ്.