നടി രമ്യ കൃഷ്ണന് ഇത്രയും വലിയ മകനോ? സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ചിത്രം കാണാം
- Published by:Sneha Reghu
- news18-malayalam
Last Updated:
2003-ലാണ് തെലുങ്കു നടനായ കൃഷ്ണ വംശിയെ രമ്യ കൃഷ്ണൻ വിവാഹം കഴിച്ചത്
തെന്നിന്ത്യൻ സിനിമയിൽ അഭിനയ പാരമ്പര്യമുള്ള നടി രമ്യ കൃഷ്ണൻ (Ramya Krishnan), ബോളിവുഡിലും ഒരുപിടി നല്ല ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള താരമാണ്. കരിയറിലെ ഹിറ്റുകളിലൂടെ ബോളിവുഡിലും തെന്നിന്ത്യൻ സിനിമയിലും അവർ തന്റെതായ സ്ഥാനം നേടിയെടുത്തു. ബാഹുബലിയിലെ രാജമാതാ ശിവകാമി എന്ന കഥാപാത്രത്തിലൂടെ ഒരു സൂപ്പർതാര പരിവേഷവും കൈവന്നു.
advertisement
1967 ൽ തമിഴ് നാട്ടിലെ ചെന്നൈയിലാണ് രമ്യ ജനിച്ചത്. ഒരു തമിഴ് അയ്യർ കുടുംബത്തിൽ ജനിച്ച രമ്യക്ക് തെലുങ്കു ഭാഷയും നല്ല വശമാണ്. ചെറുപ്പകാലത്ത് ഭരതനാട്യം നർത്തന കലയിലും, കുച്ചിപ്പുടി നൃത്ത കലയിലും അഭ്യാസം നേടിയിട്ടുണ്ട്.13 വയസ്സുള്ളപ്പോഴാണ് രമ്യ തന്റെ അഭിനയ ജീവിതം തുടങ്ങിയത്. ആദ്യ ചിത്രം തമിഴ് ചിത്രമായ വെള്ളൈ മനസു എന്ന ചിത്രമാണ്. തന്റെ മൊത്തം അഭിനയ ജീവിതത്തിൽ 200 ലധികം ചിത്രങ്ങൾ അഭിനയിച്ചിട്ടുള്ള രമ്യ 19 വയസ്സു മുതൽ പല വിധ കഥാപാത്രങ്ങളെ അഭിനയിച്ചിട്ടുണ്ട്.
advertisement
advertisement
എന്നാൽ നടിയുടെ വ്യക്തി ജീവിതത്തെ സംബന്ധിച്ചുള്ള വിവരങ്ങളൊന്നും താരം പുറത്തുപറഞ്ഞിട്ടില്ല. ഇപ്പോഴിതാ, രമ്യ കൃഷ്ണയുടെ മകന്റെ ഫോട്ടോകളാണ് ഇന്റർനെറ്റിൽ വൈറലാകുന്നത്. നടി രമ്യ കൃഷ്ണൻ മകനോടൊപ്പം തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തിയതാണ് ദൃശ്യങ്ങൾ. വിഐപി ബ്രേക്ക് വഴി അവർ ഭഗവാനെ ദർശിക്കുകയും ക്ഷേത്ര പ്രസാദത്തോടൊപ്പം പൂജാരിമാരുടെ അനുഗ്രഹം നേടുകയും ചെയ്തു.
advertisement