advertisement

അവിഹിതത്തിന് തടസമായ മക്കളെ ഭക്ഷണത്തിൽ എലിവിഷം കലർത്തി അമ്മ കൊലപ്പെടുത്തി

Last Updated:

ആദ്യ മരണം ഒരു സാധാരണ അസുഖമാണെന്ന് കരുതിയെങ്കിലും രണ്ടാമത്തെ കുട്ടിയും സമാന രീതിയിൽ മരിച്ചതാണ് ഗൂഢാലോചന പുറത്തുകൊണ്ടുവന്നത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
അവിഹിതത്തിന് തടസമായതിനെത്തുടർന്ന് ഭക്ഷണത്തിൽ എലിവിഷം കലർത്തി നൽകി എട്ടു വയസ്സുകാരിയായ മകളേയും ആറു വയസ്സുകാരനായ മകനേയും കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ. പഞ്ചാബിലെ ബതിന്ദയിലെ ഫുലേവാല ഗ്രാമവാസിയായ ജസ്സി കൗറാണ് അറസ്റ്റിലായത്. ജസ്സി ശനിയാഴ്ച കുറ്റം സമ്മതിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് രാംപുര ഫൂൽ ഡി.എസ്.പി മനോജ് കുമാർ അറിയിച്ചു.
രണ്ടാഴ്ച മുൻപ് വയറുവേദനയെത്തുടർന്ന് മകൾ സുഖ്‌പ്രീത് കൗർ മരിച്ചപ്പോൾ കുടുംബത്തിന് സംശയമുണ്ടായിരുന്നില്ലെന്ന് ജസ്സിയുടെ ഭർത്താവ് ബുദ്ധ് സിംഗ് പോലീസിനോട് പറഞ്ഞു. എന്നാൽ വെള്ളിയാഴ്ച രാത്രി സമാനമായ ലക്ഷണങ്ങളോടെ മകൻ ഫത്തേവീർ സിംഗും മരിച്ചതോടെയാണ് ഇദ്ദേഹത്തിന് സംശയം തോന്നിയത്.
തന്റെ കാമുകനായ ലഖി സിംഗും സഹോദരി മോട്ടാ കൗറും ചേർന്നാണ് കുട്ടികളെ കൊലപ്പെടുത്താൻ പദ്ധതിയിട്ടതെന്ന് ജസ്സി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ശനിയാഴ്ച തന്നെ ജസ്സിയെയും സഹോദരിയെയും പോലീസ് അറസ്റ്റ് ചെയ്തു. ബർണാല ജില്ലക്കാരനായ ലഖി സിംഗ് നിലവിൽ ഒളിവിലാണ്.
advertisement
തന്റെ ഭാര്യക്ക് അവിഹിത ബന്ധമുള്ളതായി സംശയമുണ്ടായിരുന്നുവെന്നും എന്നാൽ മക്കളുടെ ഭാവി ഓർത്താണ് താൻ മിണ്ടാതിരുന്നതെന്നും തൊഴിലാളിയായ ബുദ്ധ് സിംഗ് പരാതിയിൽ വ്യക്തമാക്കി. ആദ്യ മരണം ഒരു സാധാരണ അസുഖമാണെന്ന് കരുതിയെങ്കിലും രണ്ടാമത്തെ കുട്ടിയും സമാന രീതിയിൽ മരിച്ചതാണ് ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ കാരണമായതെന്നും അദ്ദേഹം പറഞ്ഞു. രാംപുര ഫൂൽ പോലീസ് സ്റ്റേഷനിൽ മൂവർക്കുമെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുത്തു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
അവിഹിതത്തിന് തടസമായ മക്കളെ ഭക്ഷണത്തിൽ എലിവിഷം കലർത്തി അമ്മ കൊലപ്പെടുത്തി
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement