ശരീരഭാരം കുറച്ച് കൂട്ടിക്കൂടെ എന്ന് ആരാധകർ...ജീവിക്കാൻ അനുവദിക്കൂവെന്ന് സാമന്ത
- Published by:Sarika N
- news18-malayalam
Last Updated:
2022 ലാണ് സാമന്ത തനിക്ക് മയോസൈറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ രോഗം ബാധിച്ചെന്ന വിവരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്
തെന്നിന്ത്യയിൽ ഒട്ടനവധി ആരാധകരുള്ള താരറാണിയാണ് സാമന്ത (Samantha Ruth Prabhu). അടുത്ത കാലങ്ങളിലായി താരത്തിന്റെ ശരീരഭാരത്തെ കുറിച്ചുള്ള കമെന്റുകൾ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിറയുകയാണ്.നിലവിൽ സാമന്ത പുതിയ ആക്ഷൻ സീരിസ് ആയ ഹണി ബണ്ണിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് തിരക്കിലാണ് .കഴിഞ്ഞ ദിവസം താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഒരു ആസ്ക് മി എനിതിംഗ് സെഷൻ നടത്തിയിരുന്നു.
advertisement
ഈ സെക്ഷനിൽ ഒരു ആരാധകൻ താരത്തിനോട് ശരീര ഭാരം ഉയർത്താൻ ആവിശ്യപെട്ടിരുന്നു. ഈ ചോദ്യത്തിന് സാമന്ത കൊടുത്ത മറുപടിയാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്."വളരെ അധികം കേട്ടിട്ടുള്ള ചോദ്യമാണിത്, എന്‍റെ ഭാരത്തെക്കുറിച്ച് സംസാരിക്കുന്നത് പലയിടത്തും കണ്ടു. നിങ്ങൾ തീർച്ചയായും ഒരു കാര്യം അറിയണം, ഞാൻ കർശനമായ ആൻറി-ഇൻഫ്ലമേറ്ററി ഡയറ്റിലാണ്. അത് തുടരാന്‍ ഈ ഭാരം നിലനിര്‍ത്തണം. എന്‍റെ അവസ്ഥയില്‍ എപ്പോഴും ഈ ഭാരത്തിൽ നിലനിൽകേണ്ടതുണ്ട്. ജീവിക്കൂ സുഹൃത്തുക്കളെ ജീവിക്കാന്‍ അനുവദിക്കൂ, ഇത് 2024 അല്ലെ" സാമന്ത സോഷ്യൽ മീഡിയ അക്കൗണ്ടിൽ കുറിച്ചു.
advertisement
advertisement
advertisement
"സ്നേഹിക്കപ്പെടുന്ന ഒരു താരമായി നില്‍ക്കുക എന്നത് ഒരു അത്ഭുതകരമായ സമ്മാനമാണ്. അത് ഉത്തരവാദിത്വവുമാണ്. അതിനോട് യാഥാര്‍ത്ഥ്യത്തോടെയും, സത്യസന്ധമായും പ്രതികരിക്കണം. അത് എപ്പോഴും നിങ്ങള്‍ എത്ര അവാര്‍ഡ് നേടി, എത്ര സൂപ്പര്‍ഹിറ്റ് നേടി എന്നതോ, പെര്‍ഫക്ട് ബോഡിയോ, ഔട്ട് ഫിറ്റോ എന്നത് മാത്രമല്ല, അതിലേക്ക് എത്താനുള്ള വേദന, ബുദ്ധിമുട്ടുകൾ, താഴ്ച്ചകൾ എല്ലാം ചേര്‍ന്നതാണ്" ക്യൂ എ സെഷനില്‍ സ്റ്റാര്‍ എന്ന പദവി സംബന്ധിച്ച ചോദ്യത്തിന് സാമന്ത നൽകിയ മറുപടിയാണിത്.