പതിനൊന്നാം വയസ്സിൽ ബാലതാരമായി തുടക്കം: ഒരേ നായകന്റെ അമ്മയായും ഭാര്യയായും കാമുകിയായും അഭിനയിച്ച നടി; ആരാണ് അവർ!
- Published by:Sarika N
- news18-malayalam
Last Updated:
20 വർഷത്തിലേറെയായി ഇന്ത്യൻ സിനിമയിൽ സജീവ സാന്നിധ്യമായ നടിയെ പരിചയപ്പെടാം
വെള്ളിത്തിരയിൽ വർഷങ്ങളോളം നിന്നശേഷം സിനിമയിൽ നിന്ന് പൂർണമായും അപ്രത്യക്ഷമായ നിരവധി നടിമാരെ നാം കണ്ടിട്ടുണ്ട്. അവരിൽ ചിലർ വർഷങ്ങൾക്ക് ശേഷം തിരിച്ചുവരവ് നടത്തുകയും പിന്നീട് സിനിമയിൽ സജീവമായി തുടരുകയും ചെയ്തിട്ടുണ്ട്. അതിന് ഉദാഹരണമാണ് നടി മഞ്ജു വാര്യരുടെ കരിയർ. ഇപ്പോൾ അത്തരത്തിൽ സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയ ഒരു നടിയുടെ വിശേഷങ്ങൾ നോക്കാം.
advertisement
നടി തബുവിനെ (Tabu) അറിയാത്തവരായി ആരും ഉണ്ടാവില്ല. തബസ്സും ഫാത്തിമ ഹാഷ്മി (Tabassum Fatima Hashmi) എന്നാണ് നടിയുടെ പൂർണ നാമം. തമിഴിൽ അജിത്ത് നായകനായ 'കണ്ടുകൊണ്ടൈൻ കണ്ടുകൊണ്ടൈൻ' എന്ന ചിത്രത്തിലെ തബുവിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുപോലെ മലയാളത്തിൽ മോഹൻലാൽ നായകനായി എത്തിയ കാലാപാനി, രാക്കിളിപ്പാട്ട്, ഉറുമി എന്നീ ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്. തന്റെ പതിനൊന്നാം വയസ്സിലാണ് തബു സിനിമയിൽ ബാലതാരമായി അരങ്ങേറ്റം കുറിക്കുന്നത്. 1982 ൽ പുറത്തിറങ്ങിയ 'ബസാർ' ആണ് തബുവിന്റെ ആദ്യ ചിത്രം.
advertisement
advertisement
advertisement
നടി സിനിമ ലോകത്തെ മുൻനിര നായകന്മാർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അജയ് ദേവ്ഗണിനൊപ്പം ചെയ്ത വിജയ്പഥ് എന്ന ചിത്രം വലിയ വിജയമായിരുന്നു. അതിനുശേഷം ഏതാണ്ട് 20 വർഷത്തോളം നടി സിനിമ മേഖലയിൽ മുൻനിര നായികയായി പ്രവർത്തിച്ചിട്ടുണ്ട്. അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, അജയ് ദേവ്ഗൺ, മോഹൻലാൽ, അജിത്ത് തുടങ്ങി തുടങ്ങിയവർക്കൊപ്പം നടി സ്ക്രീൻ പങ്കിട്ടിട്ടുണ്ട്.
advertisement
advertisement
2022 ൽ വി.വി. വിനായക് സംവിധാനം ചെയ്ത ചെന്നകേശവ റെഡ്ഡി എന്ന ചിത്രത്തിൽ ബാലയ്യ രണ്ട് വേഷങ്ങളിൽ എത്തിയിരുന്നു. ഇതിൽ ബാലയ്യയുടെ അമ്മയായും ഭാര്യയായും തബു ഇരട്ട വേഷത്തിൽ അഭിനയിച്ചു. കെ. രാഘവേന്ദ്ര റാവു സംവിധാനം ചെയ്ത ബയോപിക് ചിത്രമായ പാണ്ടുരങ്കാഡിൽ നടന്റെ കാമുകിയുടെ വേഷത്തിലും നടി എത്തി. ഇതോടെ രണ്ട വ്യത്യസ്ത ചിത്രങ്ങളിലൂടെ ഒരേ നടന്റെ അമ്മയായും ഭാര്യയായും കാമുകിയായും അഭിനയിക്കാൻ തബുവിന് കഴിഞ്ഞു.