14-ാം വയസ്സിൽ സിനിമാ പ്രവേശനം; 16-ാം വയസ്സിൽ ദേശീയ അവാർഡ്: 21-ാം വയസ്സിൽ മരിച്ച നടി ആരാണ്?
- Published by:Sneha Reghu
- news18-malayalam
Last Updated:
21 വയസ്സുള്ളപ്പോൾ തന്റെ സ്വപ്നങ്ങളുമായി അതുല്യ പ്രതിഭ ഈ ലോകം വിട്ടു
വിടരുന്നതിന് മുന്നെ കൊഴിഞ്ഞുപോകുന്ന ചില ജീവിതങ്ങളുണ്ട്. ഇന്ന് ജീവിച്ചിരുന്നെങ്കിൽ പ്രമുഖരായ പലരെയും പിന്നിലാക്കുന്ന താരങ്ങൾ. അത്തരത്തിൽ, ഒരുപാട് സ്വപ്നങ്ങളുമായി സിനിമയില്‍ അലയാന്‍ തയ്യാറായ ഒരു നടിയെയും കാലം കൊണ്ടുപോയിരുന്നു. ഇന്നും അവര്‍ക്ക് സ്വന്തം ആരാധകരുണ്ട്. ഇന്നും ആഘോഷിക്കുന്ന നടി ആരാണ്?
advertisement
വളരെ ചെറുപ്പത്തിൽ തന്നെ തെന്നിന്ത്യൻ സിനിമയെ കീഴടക്കിയ നടിയാണ് മോനിഷ. മോഹിനിയാട്ടത്തിന് പേരുകേട്ട ശ്രീദേവി ഉണ്ണി - നാരായണ ഉണ്ണി എന്നിവരുടെ മകളാണ് മോനിഷ ഉണ്ണി. കോഴിക്കോടായിരുന്നു മോനിഷ ഉണ്ണിയുടെ ജനിനം. മാതാപിതാക്കളിൽ നിന്നാണ് നൃത്തത്തോടുള്ള അഭിനിവേശം അവർക്ക് ലഭിച്ചത്. അഞ്ചാം വയസ്സിൽ അവർ നൃത്തത്തിൽ പ്രാവീണ്യവും നേടി.
advertisement
സ്കൂളിൽ പഠിക്കുന്ന കാലയളവിൽ തന്നെ അഭിനയത്തിലേക്ക് തിരിഞ്ഞു. 14 വയസ്സുള്ളപ്പോൾ 'ഭാവയ' എന്ന തമിഴ് ഷോർട്ട് ഫിലിമിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തി. ഈ ഷോർട്ട് ഫിലിമിലെ മോനിഷയുടെ അഭിനയ വൈദഗ്ധ്യത്തിൽ ആകൃഷ്ടനായ എഴുത്തുകാരനും സംവിധായകനുമായ എം.ഡി. വാസുദേവൻ നായർ തന്റെ സിനിമയിൽ അഭിനയിക്കാൻ അവരെ തിരഞ്ഞെടുത്തു. ആ ചിത്രം 1986 ൽ പുറത്തിറങ്ങിയ മലയാള ചിത്രമായ 'നഖക്ഷതങ്ങൾ' ആയിരുന്നു.
advertisement
advertisement
advertisement
1992-ൽ പുറത്തിറങ്ങിയ 'ഉണ്ണാ നെനൈച്ചെന്ന പാട്ടു പഠിച്ചെൻ' എന്ന സിനിമയിലും അഭിനയിച്ചിരുന്നു. ഇതിലൂടെ മോനിഷ തമിഴ് ആരാധകരുടെ ഹൃദയത്തിലും ഇടംപിടിച്ചു. ഈ സിനിമയിലെ ഗാനങ്ങളും ഹിറ്റായി. സിനിമയുടെ മധ്യത്തിൽ അവരുടെ കഥാപാത്രം മരിക്കുന്നതായാണ് കഥ പോകുന്നത്. വാസ്തവത്തിൽ, ആ ദുരന്തം യാഥാർത്ഥ്യമായി മാറുകയായിരുന്നു.
advertisement
1992 ഡിസംബർ 5 ന് മോനിഷയും അമ്മയും ഒരു കാറിൽ യാത്ര ചെയ്യുകയായിരുന്നു. ആ സമയത്ത് എതിർദിശയിൽ നിന്ന് വന്ന ബസ് അവരെ ഇടിച്ചു. മോനിഷ സംഭവസ്ഥലത്ത് തന്നെ മരിച്ചു. 21 വയസ്സുള്ളപ്പോൾ തന്റെ സ്വപ്നങ്ങളുമായി അതുല്യ പ്രതിഭ ഈ ലോകം വിട്ടു. മോനിഷയുടെ വിയോഗം സിനിമാ മേഖലയ്ക്ക് വലിയൊരു ഞെട്ടലാണ് നൽകിയത്. ഇന്നും മോനിഷയുടെ സിനിമകൾ കാണുമ്പോൾ ചില ആരാധകരുടെയെങ്കിലും കണ്ണുകൾ നിറയും. ശരത്കുമാറിന്റെ 'മൂൺരാവതി കൺ' ആയിരുന്നു നടിയുടെ അവസാന ചിത്രം.