Ahaana Krishna | പിന്നീടാകാം എന്ന് കരുതിയ യാത്ര; അഹാന അമ്മയേയും കൂട്ടുകാരെയും കൊണ്ട് യാത്ര പോകാൻ ആഗ്രഹിച്ച ബൈസരൺ

Last Updated:
ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ അഹാനയും സിന്ധുവും സഹോദരിമാരും കൂട്ടുകാരികളും കശ്മീർ സന്ദർശിച്ചു മടങ്ങിയതേയുള്ളൂ
1/6
കശ്മീരിലെ നയനമനോഹരമായ സ്ഥലം, മിനി സ്വിറ്റ്സർലൻഡ് എന്നുപോലും പേരുവീണ ഇടം ഒറ്റ ദിവസം കൊണ്ട് കുരുതിക്കളമായി മാറിയ കാഴ്ച കണ്ടവരാണ് നമ്മൾ. ബൈസരൺ താഴ്വര യാത്രാമോഹികളുടെ സ്വപ്നമാണ്. കശ്മീരിലേക്ക് മുൻപും യാത്ര ചെയ്തവരാണ് നടി അഹാന കൃഷ്ണയും (Ahaana Krishna) അമ്മയും സഹോദരിമാരും, അമ്മയുടെ രണ്ടു സുഹൃത്തുക്കളും. മഞ്ഞുവീഴുന്ന കശ്മീർ അമ്മയെ കാട്ടിക്കൊടുക്കണം. അതുപോലെ തന്നെ അമ്മയുടെ സുഹൃത്തുക്കൾ എന്ന് പറയുന്നുവെങ്കിലും, ഒരു കുടുംബം പോലെ ഒപ്പമുള്ള തന്റെ പ്രിയപ്പെട്ട സുലു ആന്റിയെയും ഹസീന ആന്റിയെയും ഒപ്പം കൂട്ടണം എന്നും അഹാന കൃഷ്ണയ്ക്ക് ആഗ്രഹമുണ്ടായിരുന്നു

advertisement
2/6
അനുജത്തി ദിയ കൃഷ്ണയുടെ വിവാഹത്തിന് വളരെ മുൻപുള്ള ഒരു വെക്കേഷൻ കാലം അഹാന അമ്മയ്ക്കും സഹോദരിമാർക്കും, അമ്മയുടെ കൂട്ടുകാരികൾക്കും ഒപ്പം അവിടെവരെ പോയ ചിത്രങ്ങളും ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. വളരെ മനോഹരമായ, ആർക്കും കണ്ടാൽ കൊതി തോന്നുന്ന തരത്തിലെ ചിത്രങ്ങളുമായാണ് അഹാനയും കുടുംബവും അന്ന് ഇൻസ്റ്റഗ്രാമിൽ എത്തിയത്. അമ്മ സിന്ധുവിന് മഞ്ഞ് വാരിക്കളിക്കുന്ന ഒരു കൊച്ചു കുട്ടിയുടെ കൗതുകം ഈ ചിത്രങ്ങൾ പലത്തിലും കാണാമായിരുന്നു (തുടർന്ന് വായിക്കുക)

3/6
ബൈസരൺ രക്തരൂക്ഷിതമായതും ഏറെ മനസുപിടഞ്ഞ ചിലരിൽ ഒരാളായിരുന്നു അഹാന കൃഷ്ണ. ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ പോലും സിന്ധുവും മക്കളും കൂട്ടുകാരികളും കശ്മീർ സന്ദർശിച്ചു മടങ്ങിയതേയുള്ളൂ. അതിന്റെ ചിത്രങ്ങളും സിന്ധു പോസ്റ്റ് ചെയ്തിരുന്നു. മനസ്സിൽ എന്നും യുവതികൾ തന്നെയെന്ന് തെളിയിക്കാൻ സിന്ധു സുലുവിന്റേയും ഹസീനയുടെയും ഒപ്പം കശ്മീരിന്റെ മഞ്ഞ് വീഴുന്ന പശ്ചാത്തലത്തിൽ നൃത്തം ചെയ്യുന്ന റീൽസ് വീഡിയോയും പോസ്റ്റ് ചെയ്ത കൂട്ടത്തിലുണ്ട്. പഠിക്കുന്ന കാലം മുതലേ സുഹൃത്തുക്കളായവരാണിവർ

4/6
ആക്രമണം നടന്നതിന് തൊട്ടു മുൻപത്തെ ദിവസങ്ങളിൽ പോലും അവിടെ വരെ യാത്ര പോയ പലർക്കും ഈ വാർത്ത കേട്ടതിന്റെ ഞെട്ടൽ മാറിയിട്ടില്ല. കലിമ ചൊല്ലാൻ അറിയുന്നത് കൊണ്ട് മാത്രം ജീവൻ രക്ഷിക്കാൻ കഴിഞ്ഞ ഒരു പ്രൊഫസറുടെ കഥയും പുറത്തുവന്ന കൂട്ടത്തിലുണ്ട്. ബൈസരൺ വരെ പോയി മടങ്ങിവന്നവരുടെ കൂട്ടത്തിൽ ഗായകൻ ജി. വേണുഗോപാലും കുടുംബവുമുണ്ടായിരുന്നു. എന്നാൽ, ഒരിക്കൽക്കൂടി എവിടെവരെ പോകണം എന്ന് ആഗ്രഹിച്ചവരുടെ കൂട്ടത്തിലാണ് അഹാന. എന്നാൽ, ആ യാത്ര മാറ്റിവച്ചത് നന്നായി എന്ന് മാത്രമേ അത് കേൾക്കുന്ന ആർക്കും പറയാൻ സാധിക്കൂ
ആക്രമണം നടന്നതിന് തൊട്ടു മുൻപത്തെ ദിവസങ്ങളിൽ പോലും അവിടെ വരെ യാത്ര പോയ പലർക്കും ഈ വാർത്ത കേട്ടതിന്റെ ഞെട്ടൽ മാറിയിട്ടില്ല. കലിമ ചൊല്ലാൻ അറിയുന്നത് കൊണ്ട് മാത്രം ജീവൻ രക്ഷിക്കാൻ കഴിഞ്ഞ ഒരു പ്രൊഫസറുടെ കഥയും പുറത്തുവന്ന കൂട്ടത്തിലുണ്ട്. ബൈസരൺ വരെ പോയി മടങ്ങിവന്നവരുടെ കൂട്ടത്തിൽ ഗായകൻ ജി. വേണുഗോപാലും കുടുംബവുമുണ്ടായിരുന്നു. എന്നാൽ, ഒരിക്കൽക്കൂടി എവിടെവരെ പോകണം എന്ന് ആഗ്രഹിച്ചവരുടെ ഒപ്പമാണ് അഹാന. എന്നാൽ, ആ യാത്ര മാറ്റിവച്ചത് നന്നായി എന്ന് മാത്രമേ അത് കേൾക്കുന്ന ആർക്കും പറയാൻ സാധിക്കൂ
advertisement
5/6
'പഹൽഗാമിനെ കുറിച്ച് ചിന്തിക്കാതിരിക്കാൻ സാധിക്കുന്നില്ല. അടുത്ത ശിശിരത്തിൽ അവിടെ വരെ യാത്ര പോകണമെന്ന് ആഗ്രഹിച്ചിരുന്നു. അമ്മയേയും സുലു ആന്റിയെയും ഹസീന ആന്റിയെയും കൊണ്ട് യാത്ര പോകാൻ പ്ലാനുണ്ട്. ഞാൻ എന്റെ ജീവിതത്തിൽക്കണ്ട ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ് ബൈസരൺ താഴ്വര. ആ താഴ്വരയുടെ ശാന്തത ഒരിക്കലും ഇത്തരമൊരു കുറ്റകൃത്യം അർഹിക്കുന്നില്ല,' ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ അഹാന കൃഷ്ണ കുറിച്ച വാക്കുകൾ ഇങ്ങനെ

6/6
ഒരിക്കൽ ബൈസരൺ താഴ്വര നേരിൽക്കണ്ടത്തിന്റെ ഓർമയും അഹാന മറ്റൊരു സ്ലൈഡിൽ പോസ്റ്റ് ചെയ്‌തു. ഈ സ്ഥലം തനിക്കിപ്പോഴും വ്യക്തിപരമായി തോന്നുന്നു എന്ന് അഹാന കൃഷ്ണ. ഇതെഴുതുന്ന നേരവും അവിടെ സംഭവിച്ച കാര്യങ്ങൾ അഹാനയുടെ മനസിൽ നിന്നും മായുന്നില്ല എന്ന് വ്യക്തം. ജീവൻ നഷ്‌ടമായ നിഷ്കളങ്കരായ വിനോദസഞ്ചാരികളെയോർത്ത് വേദനിക്കുന്ന മനസിന്റെ ഭാരം അഹാന തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി സ്ലൈഡുകളിലൂടെ പ്രകടിപ്പിച്ചിരുന്നു

ബീഹാറിൽ 19 ശതമാനമുള്ള മുസ്ലീങ്ങൾക്ക് നേതാവില്ലെന്ന് അസാദുദ്ദീന്‍ ഒവൈസി

  • ബീഹാറിൽ 19% മുസ്ലീങ്ങൾക്കു നേതാവില്ലെന്ന് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.

  • 2020ലെ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ഒവൈസിയുടെ എഐഎംഐഎം 5 സീറ്റുകള്‍ നേടിയിരുന്നു.

  • ബീഹാറിൽ 243 നിയമസഭാ മണ്ഡലങ്ങളുണ്ട്, 38 എണ്ണം പട്ടിക ജാതിക്കാര്‍ക്കായി സംവരണം.

View All
advertisement