ബാലിയിൽ നിന്നും വന്നതേയുള്ളൂ; അഹാന കൃഷ്ണ വീണ്ടും വിദേശത്തേക്ക്, പിറന്നാൾ ഇവിടെ
- Published by:meera_57
- news18-malayalam
Last Updated:
സെപ്റ്റംബർ അവസാന വാരം ബാലിയിൽ. അഹാനയുടെ പിറന്നാൾ വിദേശത്ത്
കുടുംബത്തോടെ ബാലി വരെ ഒന്ന് പോയി വന്നതേയുള്ളൂ നടി അഹാന കൃഷ്ണ (Ahaana Krishna). ആദ്യത്തെ അനുജത്തി ദിയ കൃഷ്ണ വിവാഹിതയായ ശേഷം, ദിയയുടെ ഭർത്താവ് അശ്വിൻ ഗണേഷിനെയും കൂടെക്കൂട്ടിയ ഒരു ഹണിമൂൺ ട്രിപ്പ് ആയിരുന്നു അവർ കുടുംബ സമേതം നടത്തിയത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് മാത്രമാണ് ഇവർ നാട്ടിലേക്ക് മടങ്ങിയെത്തിയത്. കൃഷ്ണകുമാറും, സിന്ധുവും അവരുടെ നാല് പെൺമക്കളും മരുമകനുമായിരുന്നു യാത്രയിൽ പങ്കെടുത്തവർ. ബാലിയുടെ ദൃശ്യങ്ങളും സൗന്ദര്യവും നുകർന്ന ശേഷമാണ് അവർ മടങ്ങിയത്
advertisement
വളരെ കുറച്ചു ദിവസങ്ങളുടെ അന്തരം മാത്രമേയുള്ളൂ, അഹാന കൃഷ്ണയുടെ അടുത്ത വിദേശ ട്രിപ്പിന്. വീണ്ടും പെട്ടിയും സാമാനങ്ങളുമായി വിമാനമേറിയതിന്റെ വിവരം അഹാന കൃഷ്ണ അവരുടെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. രണ്ടു ദിവസം കൂടി കഴിഞ്ഞാൽ, അഹാനയുടെ ജന്മദിനമാണ്. മുൻപും പിറന്നാളിന് യാത്ര പോയ പാരമ്പര്യമുണ്ട് അഹാനയ്ക്ക്. യാത്ര നടത്തി ഹോട്ടലിൽ എത്തിച്ചേർന്നതിന്റെ വിവരം അഹാന ഇൻസ്റ്റഗ്രാം സ്റ്റോറി രൂപത്തിൽ ചെറിയ ചെറിയ വീഡിയോകളായി പോസ്റ്റ് ഇട്ടു (തുടർന്ന് വായിക്കുക)
advertisement
ഇവിടുത്തെ വളരെ പ്രശസ്തമായ ഫൈവ് സ്റ്റാർ ഹോട്ടലിലാണ് അഹാന മുറിയെടുത്തിട്ടുള്ളത്. തന്റെ റൂമിൽ നിന്നുള്ള ദൃശ്യഭംഗി അഹാന കൃഷ്ണ പോസ്റ്റ് ചെയ്ത വീഡിയോസിൽ കാണാം. അഹാനയുടേത് രാത്രി യാത്രയാണ് എന്ന് വ്യക്തം. വിമാനത്തിനുള്ളിൽ പുതച്ചുമൂടി ഉറങ്ങുന്ന ഒരു ദൃശ്യവും അഹാന പോസ്റ്റ് ചെയ്ത കൂട്ടത്തിലുണ്ട്. താൻ എവിടേയ്ക്കാണ് യാത്ര പോകുന്നത് എന്ന് അഹാന കൃഷ്ണ ഒരു ചോദ്യം ചോദിച്ചിട്ടുണ്ട്. അതിനു തൊട്ടുപിന്നാലെ അഹാന തന്നെ മറുപടിയും കൊടുത്തിട്ടുണ്ട്
advertisement
ഒക്ടോബർ 13നാണ് അഹാനയുടെ ജന്മദിനം. അബുദാബിയുടെ മനോഹാരിതയിലാണ് അഹാന തന്റെ പിറന്നാൾ ആഘോഷിക്കുക. അഹാനയ്ക്കും കുടുംബത്തിനും യാത്ര എന്നാൽ വായുവും ഭക്ഷണവും എന്നപോലെയാണ്. കൃഷ്ണകുമാർ, സിന്ധു ദമ്പതികളുടെ മൂത്തമകളായ അഹാനയ്ക്ക് ഈ വർഷം 28 വയസ് തികയും. 19കാരിയായ ഹൻസിക കൃഷ്ണകുമാറാണ് അഹാനയുടെ ഏറ്റവും ഇളയ അനുജത്തി. ഇക്കുറി അഹാനയുടെ ട്രിപ്പിൽ കുടുംബാംഗങ്ങൾ ഉള്ളതായി തോന്നുന്നില്ല
advertisement
അഹാന കൃഷ്ണ താമസിക്കുന്ന ഹോട്ടൽ മുറിയിലെ ഒരു ദൃശ്യം ഇതാ. അനുജത്തി ദിയ കൃഷ്ണയുടെ വിവാഹം കഴിഞ്ഞതോടു കൂടി, എപ്പോഴാകും അഹാന കൃഷ്ണ വിവാഹം ചെയ്യുക എന്ന ചോദ്യം സജീവമാണ്. കരിയറിൽ പണ്ടുമുതലേ ശ്രദ്ധ കേന്ദ്രീകരിച്ച അഹാന കൃഷ്ണ, വിവാഹക്കാര്യത്തിൽ ഇതുവരെയും ഒരു മറുപടി നൽകിയിട്ടില്ല. എന്നാൽ, അഹാനയുടെ പറയാതെ പറഞ്ഞുള്ള പ്രണയം സോഷ്യൽ മീഡിയയുടെ ഇഷ്‌ടവിഷയമാണ്. ഷൈൻ ടോം ചാക്കോ നായകനായ 'അടി' എന്ന സിനിമയാണ് അഹാനയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്
advertisement
ദിയയുടെ വിവാഹവിശേഷങ്ങൾക്കൊപ്പം അഹാനയും കുടുംബവും മറ്റൊരു പേർസണൽ ആഘോഷത്തിൽ കൂടിയായിരുന്നു. അഹാനയുടെയും അനുജത്തിമാരുടെയും കസിൻ തൻവി സുധീർ ഘോഷ് മകനോടൊപ്പം കാനഡയിൽ നിന്നും നാട്ടിലെത്തിയതും ഇതേ സമയത്താണ്. കുട്ടി പിറന്നതിൽ പിന്നെ ആദ്യമായാണ് അമ്മായിമാർ എല്ലാവരും കുഞ്ഞിനെ കാണുന്നത്. കാനഡയിലേക്ക് മടങ്ങി പോകും വരെ അഹാനയും അനുജത്തിമാരും അവരുടെ പ്രിയപ്പെട്ട ലിയാനെ കൊഞ്ചിക്കുന്ന തിരക്കിലായിരുന്നു. കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ലിയാനും അമ്മയും കാനഡയിലേക്ക് മടങ്ങിയത്