പിറന്നാൾ ആഘോഷത്തിനിടയിൽ അഹാനയുടെ ബെല്ലി ഡാൻസ്; കയ്യടിച്ച് കാണികൾ
- Published by:Sneha Reghu
- news18-malayalam
Last Updated:
അബുദാബിയിൽ 29-ാം പിറന്നാൾ ആഘോഷിക്കുന്ന അഹാന കൃഷ്ണയുടെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്
advertisement
advertisement
അബുദാബിയിലെ പിറന്നാൾ ആഘോഷം കടലിൽ മാത്രമല്ല, മരുഭൂമിയിലും അഹാന അടിച്ചുപൊളിക്കുകയാണെന്ന തരത്തിലാണ് ചിത്രങ്ങൾക്കും വീഡിയോകൾക്കും താഴെ വരുന്ന കമന്റുകൾ. സ്ലീവ്‌ലെസ് ഫ്രോക്കിൽ അതീവ സുന്ദരിയായിട്ടാണ് താരം ചിത്രങ്ങളിലുള്ളത്. താരം പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ, ബെല്ലി ഡാൻസ് കളിക്കുന്ന നർത്തികിയ്ക്കൊപ്പം അഹാനയും ഡാൻസ് ചെയ്യുന്നുണ്ട്. അഹാനയുടെ ഡാൻസ് കണ്ട് കാണികൾ കയ്യടിക്കുന്നതും കാണാം.
advertisement
advertisement