അന്നും ബച്ചൻ ജയയുടെ ഭർത്താവ്; പരമരഹസ്യമായി രേഖയുടെ ഒപ്പം യാത്രപോയ ചിത്രവുമായി ആരാധിക
- Published by:meera_57
- news18-malayalam
Last Updated:
ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ വിവാഹേതരബന്ധ ഗോസിപ് കഥയിലെ നായകനും നായികയും. അതാണ് അമിതാഭ് ബച്ചനും രേഖയും
ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ വിവാഹേതരബന്ധ ഗോസിപ് കഥയിലെ നായകനും നായികയും. അതാണ് അമിതാഭ് ബച്ചനും (Amitabh Bachchan) നടി ഭാനുരേഖ ഗണേശനും (Bhanu Rekha Ganeshan). ഇനിയും ഇവർ തമ്മിലെ അടുപ്പത്തിന് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായില്ല എങ്കിലും, രേഖ ഇന്നും ഭർത്താവിന്റെ സ്ഥാനത്ത് കാണുന്ന ആളാണ് അമിതാഭ് ബച്ചൻ എന്ന കാര്യത്തിൽ നിരവധി ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ, വളരെ വർഷങ്ങൾക്ക് മുൻപ് രേഖയും അമിതാഭ് ബച്ചനും കൂടി യാത്രപോയ ഏതാനും ചിത്രങ്ങൾ ഒരു ആരാധികയുടെ ചിത്രങ്ങളിലൂടെ പുറത്തുവരുന്നു. വാസ്തവമെന്തെന്നാൽ, ആ ചിത്രങ്ങൾ പകർത്തിയ വർഷമായ 1981ൽ ജയയുടെ ഭർത്താവായിരുന്നു ബച്ചൻ എന്നതാണ്
advertisement
അമിതാഭ് ബച്ചൻ, ഭാര്യ ജയാ ബച്ചൻ, ഭാനുരേഖ ഗണേശൻ എന്ന രേഖ എന്നിവർ ഒന്നിച്ചഭിനയിച്ച 'സിൽസില' സിനിമയുടെ ഷൂട്ടിംഗ് വേളയിൽ പകർത്തിയ ചിത്രമാണിത്. ചിത്രത്തിന്റെ കശ്മീർ ഷൂട്ടിംഗ് കാലത്തെ ചിത്രമാണിത്. ഒരു ആരാധിക ഇരുവരെയും ഒന്നിച്ചു കണ്ട സന്തോഷത്തിൽ അവരുടെ കൂടെ നിന്നു പകർത്തിയ ഫോട്ടോയാണിത്. അച്ഛന്റെ ഒപ്പം യാത്രപോയ ഒരു കൊച്ചുപെൺകുട്ടിയുടേതാണ് ആ ചിത്രം. ഒരു വിന്റജ് കാറിൽ കൂളിംഗ് ഗ്ലാസും, കമ്പിളി കോട്ടും ഷർട്ടും ധരിച്ചാണ് അമിതാഭ് ബച്ചൻ ഇരിക്കുന്നത്. തൊട്ടരികിൽ നടി രേഖയേയും കാണാം. അവരും ഒരു സ്വെറ്റർ ധരിച്ചിരിക്കുന്നു (തുടർന്ന് വായിക്കുക)
advertisement
റെഡിറ്റിലാണ് ഈ ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത്, പിന്നാലെ മറ്റു സോഷ്യൽ മീഡിയ ഹാൻഡിലുകളിലും ചിത്രം എത്തിച്ചേർന്നു. ജയാ ബച്ചൻ, അമിതാഭ് ബച്ചൻ ദമ്പതിമാരുടെ ജീവിതത്തിൽ ഏറെ അസ്വാരസ്യങ്ങൾ സൃഷ്‌ടിച്ച ബന്ധമാണിത്. രേഖയുടെ ജീവിതത്തിൽ പിന്നീടൊരു വിവാഹം നടന്നുവെങ്കിലും, അതും അധികനാൾ നീണ്ടു പോയില്ല. യഷ് ചോപ്ര സംവിധാനം ചെയ്ത സിൽസിലയാണ് ഇരുവരെയും ജീവിതത്തിൽ ഒത്തിണക്കിയത്. ഈ സിനിമയിലും ബച്ചനും രേഖയും ജയയും കൂടിയുള്ള ത്രികോണ പ്രണയമാണ് പ്രമേയം
advertisement
'സിൽസില' എന്ന ചിത്രത്തിൽ അമിത് എന്ന എഴുത്തുകാരന്റെ വേഷമാണ് അമിതാഭ് ബച്ചന്. ഒരു പ്രത്യേക സാഹചര്യത്തിൽ ശോഭ (ജയ) എന്ന പെൺകുട്ടിയെ വിവാഹം ചെയ്യേണ്ടിവരുന്നു അയാൾക്ക്. എന്നാൽ, ചാന്ദിനി (രേഖ) എന്ന മുൻകാമുകിയെ മറക്കാൻ അയാൾക്ക് സാധിക്കുന്നില്ല. സിൽസിലയിലെ ഈ കഥാപാത്രങ്ങളായി അമിതാഭ് ബച്ചനും ഭാനു രേഖയും ജയ ബച്ചനും വേഷമിട്ടു. ഇത്തരം ഒരു കാസ്റ്റിംഗ് നടത്താൻ യഷ് ചോപ്ര കാട്ടിയ ധൈര്യം ഇന്നും ബോളിവുഡിൽ പ്രശംസ നേടുന്നു
advertisement
അമിതാഭ് ബച്ചൻ, ജയ ബച്ചൻ, രേഖ എന്നിവരെ ഒന്നിച്ച് ക്യാമറയ്ക്ക് മുന്നിൽക്കൊണ്ടുവരാൻ നടത്തിയ ശ്രമം ഏറ്റവും വെല്ലുവിളി നിറഞ്ഞ തീരുമാനമായിരുന്നു എന്ന് യഷ് ചോപ്ര ഒരിക്കൽ ഷാരൂഖ് ഖാന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യൻ സിനിമയിൽത്തന്നെ നടത്തിയ ഏറ്റവും രസകരവും വലുതും വെല്ലുവിളി നിറഞ്ഞതുമായ കാസ്റ്റിങ് എന്നാണ് യഷ് ചോപ്ര അതിനെ വിശേഷിപ്പിച്ചത്. രേഖയുടെ ഒപ്പം ഒരിക്കലും അഭിനയിക്കില്ല എന്ന് അമിതാഭ് ബച്ചൻ തീരുമാനിച്ചിരുന്ന സമയത്താണ് സിൽസിലയുടെ വരവ്
advertisement
ജീവിതവും കഥയും തമ്മിലെ ബന്ധങ്ങളുടെ യാഥാർഥ്യത്തിലെ പൊരുത്തമാണ് ഈ സിനിമയേയും അതിലെ രംഗങ്ങളെയും ഇന്നും പ്രസക്തമാകുന്നത്. രേഖ പിൽക്കാലത്ത് താലിമാലയും നെറുകയിൽ സിന്ദൂരവും ധരിച്ചു കൊണ്ട് പല പൊതുചടങ്ങുകളിലും എത്തിച്ചേർന്നതും വിവാദങ്ങൾക്ക് തിരികൊളുത്തിയിട്ടുണ്ട്. ആരാധിക പകർത്തിയ ഈ ചിത്രമാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയത്