Amrutha Suresh|'14 വർഷത്തെ വേദനകൾക്ക് ശേഷം സന്തോഷമുള്ള ഒരു ദിനം'; ഒപ്പം നിന്നവർക്ക് നന്ദി പറഞ്ഞ് അമൃതയുടെ അമ്മ
- Published by:Sneha Reghu
- news18-malayalam
Last Updated:
എല്ലാവരുടെയും ജീവിതത്തിൽ വെളിച്ചം തെളിയട്ടെ എന്നു പറഞ്ഞുകൊണ്ടാണ് അമൃത വീഡിയോ അവസാനിപ്പിച്ചത്
ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും ദുഃഖങ്ങളും സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കുന്ന ഗായികയാണ് അമൃത സുരേഷ് (Amrutha Suresh). ഏതാണ്ട് ഒരു വർഷത്തിന് ശേഷം അമ്മയ്ക്കും മകൾക്കും സഹോദരി അഭിരാമിക്കുമൊപ്പം വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം. കുടുംബത്തിൽ എല്ലാവരുമൊത്ത് ദീപാവലി ആഘോഷിക്കുന്നതിനെ കുറിച്ചാണ് മൂവരും വീഡിയോയിൽ പറയുന്നത്.
advertisement
advertisement
advertisement
advertisement
കഴിഞ്ഞ കുറച്ചു കാലങ്ങളായി കടുത്ത മാനസികാഘാതങ്ങളിലൂടെയാണ് കടന്നുപോയികൊണ്ടിരുന്നത്. മനസ്സിനെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നും എത്രയും പെട്ടെന്ന് പഴയ സന്തോഷങ്ങളിലേക്കു മടങ്ങി വരുമെന്നും അമൃത സുരേഷ് വീഡകിയോയിൽ പറഞ്ഞു. ദുഃഖങ്ങളൊക്കെ അകറ്റി എല്ലാവരുടെയും ജീവിതത്തിൽ ദീപങ്ങളുടെ വെളിച്ചം തെളിയട്ടെ എന്നു പറഞ്ഞുകൊണ്ടാണ് അമൃത വീഡിയോ അവസാനിപ്പിച്ചത്.