Amrutha Suresh | ഇച്ചിരി പെയിന്റ്, ഒരു ബ്രഷ്; ജീവിതം നിറം തേച്ച് മിനുക്കാം; അമൃത സുരേഷിന്റെ കാഴ്ചപ്പാടിങ്ങനെ
- Published by:user_57
- news18-malayalam
Last Updated:
വിവാദങ്ങൾ കുമിഞ്ഞുകൂടുമ്പോൾ ജീവിതത്തോടുള്ള തന്റെ കാഴ്ചപ്പാട് വ്യക്തമാക്കി അമൃത സുരേഷ്
വ്യക്തിജീവിതം സോഷ്യൽ മീഡിയയിൽ പലതരം വ്യാഖ്യാനങ്ങളിലൂടെ കടന്നുപോകുമ്പോഴും, ജീവിതത്തിനു നിറം തേച്ചു പിടിപ്പിക്കുന്നതിൽ ശ്രദ്ധ നൽകി അമൃത സുരേഷ് (Amrutha Suresh). ഒരു പെയിന്റിംഗ് ബ്രഷുമായി ചുമരിൽ നിറം പിടിപ്പിക്കുന്ന ചിത്രങ്ങളും അതിനൊപ്പം ഒരു കുറിപ്പുമായാണ് അമൃതയുടെ വരവ്. തന്റെ ബാൻഡിന്റെ ഡ്രമർ പകർത്തിയ ചിത്രങ്ങളാണിത് എന്ന് അമൃത രേഖപ്പെടുത്തിയിട്ടുണ്ട്
advertisement
കഴിഞ്ഞ വർഷം ഒന്നിച്ച് ജീവിതം ആരംഭിച്ച അമൃതയും ഗോപി സുന്ദറും പിരിഞ്ഞു എന്ന കാര്യം ശക്തമാകുന്നതിനിടയിലാണ് ഇത്തരമൊരു പോസ്റ്റ്. ഇതിനൊപ്പം താത്വിക ചിന്ത നിറയുന്ന ഒരു പോസ്റ്റും അമൃത കുറിച്ചു.ലോകത്ത് മറ്റുള്ളവരുടെ അഭിപ്രായങ്ങളും വിധിന്യായങ്ങളും നിറയുമ്പോൾ, സ്വന്തം നിറങ്ങളുടെ കാഴ്ച നഷ്‌ടമാകുന്നത് സ്വാഭാവികമാണ്... (തുടർന്ന് വായിക്കുക)
advertisement
ജീവിതത്തിന്റെ ചുവരുകളിൽ നിറം പിടിപ്പിക്കാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു. ഒരു ചുമര് പെയിന്റ് ചെയ്യുന്നതിൽ മുഴുകിയ നിലയിൽ എന്നെ നിങ്ങൾ കാണുമ്പോൾ ഞാൻ ജീവിതത്തിൽ ശക്തമായ ഒരു സന്ദേശം നൽകാൻ ആഗ്രഹിക്കുന്നു' എന്ന് അമൃത. ജീവിതത്തിൽ നിങ്ങളുടെ സത്യത്തെ പ്രതിഫലിപ്പിക്കുന്ന നിറങ്ങൾ കൊണ്ട് വരയ്ക്കാനുള്ള സമയമാണിത് എന്ന് അമൃതയുടെ ഓർമ്മപ്പെടുത്തൽ
advertisement
advertisement
advertisement
advertisement