Amrutha Suresh | ഹൃദയഭാഗത്ത് പ്ലാസ്റ്റർ; അമൃത സുരേഷ് വീട്ടിലേക്ക് മടങ്ങി, നന്ദിയോടെ ഗായിക

Last Updated:
മുഖത്ത് ക്ഷീണം ഉണ്ട്. എങ്കിലും, എല്ലാവരുടെയും പ്രാർത്ഥനകൾക്ക് അമൃത നന്ദി അറിയിച്ചു
1/6
ഒട്ടേറെ നോവുകൾ നിറഞ്ഞ ഒരു വാരത്തിലൂടെ കടന്നുപോയിരുന്നു ഗായിക അമൃത സുരേഷ്. ഭർത്താവായിരുന്ന നടൻ ബാലയുടെ ചില പരാമർശങ്ങളും, ഒടുവിൽ ഏക മകൾ സോഷ്യൽ മീഡിയയുടെ മുന്നിലെത്തി തന്റെ ഭാഗത്തെ സത്യസന്ധത വിളിച്ചു പറയേണ്ടി വന്നതും, അതിന്റെ പിന്നാലെ ഉണ്ടായ സൈബർ ബുള്ളിയിങ്ങും ഒക്കെയായി അമൃത ഒരു വലിയ പ്രതിസന്ധിയാണ് തരണം ചെയ്തത്. തന്മൂലം എന്നോണം, കഴിഞ്ഞദിവസം അമൃത ആശുപത്രിയിലായി എന്ന് വിവരമാണ് ആദ്യം പുറത്തുവന്നത്. എന്തുപറ്റി എന്ന് പലരും അന്വേഷിച്ചു എങ്കിലും ഒന്നിനും ഉത്തരമില്ലായിരുന്നു
ഒട്ടേറെ നോവുകൾ നിറഞ്ഞ ഒരു വാരത്തിലൂടെ കടന്നുപോയിരുന്നു ഗായിക അമൃത സുരേഷ് (Amrutha Suresh). ഭർത്താവായിരുന്ന നടൻ ബാലയുടെ ചില പരാമർശങ്ങളും, ഒടുവിൽ ഏക മകൾ സോഷ്യൽ മീഡിയയുടെ മുന്നിലെത്തി തന്റെ ഭാഗത്തെ സത്യസന്ധത വിളിച്ചു പറയേണ്ടി വന്നതും, അതിന്റെ പിന്നാലെ ഉണ്ടായ സൈബർ ബുള്ളിയിങ്ങും ഒക്കെയായി അമൃത ഒരു വലിയ പ്രതിസന്ധിയാണ് തരണം ചെയ്തത്. തന്മൂലം എന്നോണം, കഴിഞ്ഞദിവസം അമൃത ആശുപത്രിയിലായി എന്ന് വിവരമാണ് ആദ്യം പുറത്തുവന്നത്. എന്തുപറ്റി എന്ന് പലരും അന്വേഷിച്ചു എങ്കിലും ഒന്നിനും ഉത്തരമില്ലായിരുന്നു
advertisement
2/6
ആശുപത്രിയിലെ സ്‌ട്രെച്ചറിൽ അമൃതയെ കിടത്തിക്കൊണ്ടു പോകുന്ന ഒരു ദൃശ്യം അനുജത്തി അഭിരാമി സുരേഷ് പോസ്റ്റ് ചെയ്‌തതിനു പിന്നാലെയാണ് അമൃതയെ കുറിച്ചും, അവരുടെ അവരുടെ ആരോഗ്യ സ്ഥിതിയെ കുറിച്ചും അഭ്യൂഹങ്ങൾ പടർന്നത്. ചേച്ചിയെ ഇനിയും നോവിക്കരുത് എന്ന് അനുജത്തിയുടെ ഒരു കുറിപ്പും കൂടെയുണ്ടായി. അമൃത കാർഡിയാക് ഐ.സി.യുവിൽ എന്നായിരുന്നു റിപോർട്ടുകൾ. ഇപ്പോൾ ആരോഗ്യവതിയായ അമൃത ഒരു പുഞ്ചിരിയോടെ അവരുടെ ആരാധകർക്ക് മുന്നിലെത്തിയിരിക്കുന്നു (തുടർന്ന് വായിക്കുക)

3/6
വിവാഹമോചനം വരെ എത്തിച്ച പീഡനങ്ങൾ നിറഞ്ഞ ദാമ്പത്യം നൽകിയ മുറിപ്പാടുകൾക്ക് താൻ ഇന്നും ചികിത്സ തേടുന്നു എന്ന് അമൃത വീഡിയോയിൽ വന്നപ്പോൾ പറഞ്ഞിരുന്നു. നെഞ്ചിനും അന്നാളുകളിൽ ക്ഷതം ഏറ്റിരുന്നു. ഇപ്പോൾ ആശുപത്രിയിൽ നിന്നും പുറത്തിറങ്ങിയ അമൃതാ സുരേഷ്, ഒരു ചിത്രം പോസ്റ്റ് ചെയ്ത് ഏവരോടും നന്ദി അറിയിക്കുന്നു. നെഞ്ചിന്റെ ഇടതു ഭാഗത്തായി ഒട്ടിച്ച പ്ലാസ്റ്ററിന്റെ ഒരു ഭാഗം പുറത്തുകാണാം

4/6
എല്ലാവരുടെയും പ്രാർത്ഥനകൾക്ക് അമൃത നന്ദി പറഞ്ഞു. പുഞ്ചിരി തൂക്കിയ ചിത്രമെങ്കിലും, അമൃതാ സുരേഷിന്റെ മുഖത്ത് ക്ഷീണം നല്ലതുപോലെയുളളതായി മനസിലാക്കാം. മകൾ സൈബർ ബുള്ളിയിങ് നേരിട്ട അവസ്ഥയിൽ, ഹൃദയം നുറുങ്ങുന്ന വേദനയോടു കൂടിയാണ് അമൃതാ സുരേഷ് വീഡിയോയിൽ വന്നത്. വാക്കുകൾ ഇടറിയിരിന്നു. മറ്റു പോംവഴി ഇല്ലാതായപ്പോഴാണ് വർഷങ്ങളോളം മുൻഭർത്താവിൽ നിന്നും ഏറ്റുവാങ്ങിയ നോവുകൾ കുറിച്ച് ആദ്യമായി അമൃതാ സുരേഷ് പുറംലോകത്തെ അറിയിച്ചത്. പലരും അമൃതയെ പിന്തുണച്ചു

5/6
ഇപ്പോഴും ധീരയാണ് എന്ന് അവകാശപ്പെട്ടു കൊണ്ട് ക്യാമറയെ ഫേസ് ചെയ്യാൻ വയ്യ എന്ന് പറഞ്ഞായിരുന്നു അഭിരാമി സുരേഷിന്റെ പോസ്റ്റ്. അതിനാൽ, എഴുതി തയാറാക്കിയ കുറിപ്പികളിലൂടെയാണ് അഭിരാമി പ്രതികരിച്ചത്. ചേച്ചി അമൃതക്ക് ഏതൊരു ദുർഘടഘട്ടം വന്നാലും പാറപോലെ ഉറച്ച് കൂടെ നിൽക്കുന്ന സഹോദരിയാണ് അഭിരാമി സുരേഷ്. തങ്ങൾക്ക് നേരെ വധഭീഷണിയുണ്ടെന്ന കാര്യവും അഭിരാമിയാണ് പറഞ്ഞത്. ചില യൂട്യൂബ് ചാനലുകൾ കുടുംബത്തിനെതിരെ മോശം കണ്ടന്റ് പ്രചരിപ്പിച്ചതിനെതിരെ അഭിരാമി സൈബർ സെല്ലിനെ പരാതിയുമായി സമീപിച്ചിരുന്നു. വ്യക്തികൾക്കെതിരെയും അഭിരാമി പരാതിപ്പെട്ടു

6/6
അമൃതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച പോസ്റ്റ് കണ്ട ആരാധകരും പരിഭ്രാന്തരായി. എന്താണ് തനിക്ക് സംഭവിച്ചത് എന്ന് പറഞ്ഞ് അവരെ കൂടുതൽ ആശങ്കയിൽ ആക്കുന്നില്ല അമൃതാ സുരേഷ്. പലരും കമന്റുകളിൽ വന്നാണ് എന്ത് സംഭവിച്ചു എന്ന് തിരക്കിയത്. നാട്ടിലും വിദേശത്തുമായി, സംഗീത പരിപാടികളും മറ്റുമായി ഇടയ്ക്കിടെ അമൃത തിരക്കിലാവാറുണ്ട്. കുഞ്ഞിന്റെ പൂർണ ചുമതല നിർവഹിക്കുന്നതും അമൃതയാണ്

ബീഹാറിൽ 19 ശതമാനമുള്ള മുസ്ലീങ്ങൾക്ക് നേതാവില്ലെന്ന് അസാദുദ്ദീന്‍ ഒവൈസി

  • ബീഹാറിൽ 19% മുസ്ലീങ്ങൾക്കു നേതാവില്ലെന്ന് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.

  • 2020ലെ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ഒവൈസിയുടെ എഐഎംഐഎം 5 സീറ്റുകള്‍ നേടിയിരുന്നു.

  • ബീഹാറിൽ 243 നിയമസഭാ മണ്ഡലങ്ങളുണ്ട്, 38 എണ്ണം പട്ടിക ജാതിക്കാര്‍ക്കായി സംവരണം.

View All
advertisement