Aniesh Upaasana | ഒൻപതു വർഷത്തെ 'സിംഗിൾ' സ്റ്റാറ്റസ് ഉപേക്ഷിച്ച് സംവിധായകൻ അനീഷ് ഉപാസന; പങ്കാളിയെ പരിചയപ്പെടുത്തുന്നു

Last Updated:
നടി അഞ്ജലി നായരായിരുന്നു മുൻഭാര്യ. നടൻ മോഹൻലാലിന്റെ ഫോട്ടോഗ്രാഫർ കൂടിയാണ് അനീഷ് ഉപാസന
1/6
വിവാഹമോചിതനായി ഒൻപതു വർഷങ്ങൾക്ക് ശേഷം തന്റെ പങ്കാളിയെ വെളിപ്പെടുത്തി സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസന (Aniesh Upaasana). മലയാള ചലച്ചിത്ര താരം അഞ്ജലി നായരായിരുന്നു മുൻ ഭാര്യ. ഇവർക്ക് ബാലതാരം കൂടിയായ ആവണി എന്ന മകളുണ്ട്. അടുത്തിടെ സൂര്യ ചിത്രം റെട്രോയിൽ ആവണി വേഷമിട്ടിരുന്നു. മോഹൻലാലിന്റെ സിനിമയിലെയും ഫോട്ടോഷൂട്ടുകളിലെയും സ്ഥിരസാന്നിധ്യമാണ് അനീഷ് ഉപാസന. ഏറെക്കാലമായി താൻ അമ്മയ്‌ക്കൊപ്പമാണ് താമസം എന്ന് അനീഷ് അടുത്തിടെ നൽകിയ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. പങ്കാളിക്കും സിനിമാ ബന്ധമുണ്ട്
വിവാഹമോചിതനായി ഒൻപതു വർഷങ്ങൾക്ക് ശേഷം തന്റെ പങ്കാളിയെ വെളിപ്പെടുത്തി മലയാള ചലച്ചിത്ര സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസന (Aniesh Upaasana). മലയാള ചലച്ചിത്ര താരം അഞ്ജലി നായരായിരുന്നു മുൻ ഭാര്യ. ഇവർക്ക് ബാലതാരം കൂടിയായ ആവണി എന്ന മകളുണ്ട്. അടുത്തിടെ സൂര്യ ചിത്രം റെട്രോയിൽ ആവണി വേഷമിട്ടിരുന്നു. മോഹൻലാലിന്റെ സിനിമയിലെയും ഫോട്ടോഷൂട്ടുകളിലെയും സ്ഥിരസാന്നിധ്യമാണ് അനീഷ് ഉപാസന. ഏറെക്കാലമായി താൻ അമ്മയ്‌ക്കൊപ്പമാണ് താമസം എന്ന് അനീഷ് അടുത്തിടെ നൽകിയ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. പങ്കാളിക്കും സിനിമാ ബന്ധമുണ്ട്
advertisement
2/6
ചലച്ചിത്ര മാസികകളിലെ സ്റ്റിൽ ഫോട്ടോഗ്രാഫർ കൂടിയാണ് അനീഷ്. മലയാള ചിത്രങ്ങളായ മാറ്റിനി, സെക്കൻഡ്‌സ്, പോപ്‌കോൺ, ജാനകി ജാനേ തുടങ്ങിയവയുടെ സംവിധായകനാണ്. ഇദ്ദേഹത്തിന്റെ പേരിൽ ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഒരു ലോക റെക്കോർഡുമുണ്ട്. ഡിജിറ്റൽ സ്റ്റിൽ ക്യാമറയിൽ 'മായാമാധവം' എന്ന പേരിൽ ഒരു വീഡിയോ ആൽബം ഷൂട്ട് ചെയ്തതിന്റെ പേരിലാണ് ഈ റെക്കോർഡ്. അനീഷിന്റെ പങ്കാളി ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. രണ്ടുപേരും ഇക്കഴിഞ്ഞ ദിവസം ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു (തുടർന്ന് വായിക്കുക)

3/6
നടി തുഷാര കമലാക്ഷിയാണ് അനീഷിന്റെ ജീവിതപ്പാതി. 'എസ്‌കലേറ്റർ' എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് തുഷാര. ഇതിനു പുറമേ മിനിസ്‌ക്രീനെങ്കിലും അവർ തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. 'സഖിയോടൊപ്പം' എന്ന് ഒറ്റവാക്കിൽ ക്യാപ്‌ഷൻ നൽകിയാണ് അനീഷ് ചിത്രം അപ്‌ലോഡ് ചെയ്തത്. ചലച്ചിത്ര രംഗത്തും, ആരാധക രംഗത്തുമുള്ള നിരവധിപ്പേർ അനീഷിന് ആശംസ അറിയിച്ചു. ലൈക്ക് ചെയ്തവരിൽ നടി സംയുക്ത വർമയും കമന്റ് ചെയ്തവരുടെ കൂട്ടത്തിൽ നടി വീണ നായരുമുണ്ട്.
നടി തുഷാര കമലാക്ഷിയാണ് അനീഷിന്റെ ജീവിതപ്പാതി. 'എസ്‌കലേറ്റർ' എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് തുഷാര. ഇതിനു പുറമേ മിനിസ്‌ക്രീനിലും അവർ തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. 'സഖിയോടൊപ്പം' എന്ന് ഒറ്റവാക്കിൽ ക്യാപ്‌ഷൻ നൽകിയാണ് അനീഷ് ചിത്രം അപ്‌ലോഡ് ചെയ്തത്. ചലച്ചിത്ര രംഗത്തും, ആരാധക രംഗത്തുമുള്ള നിരവധിപ്പേർ അനീഷിന് ആശംസ അറിയിച്ചു. ലൈക്ക് ചെയ്തവരിൽ നടി സംയുക്ത വർമയും കമന്റ് ചെയ്തവരുടെ കൂട്ടത്തിൽ നടി വീണ നായരുമുണ്ട്
advertisement
4/6
പോയ ദിവസം തുഷാരയ്ക്കും ഗായകൻ ഗായകൻ ഇംത്തിയാസ് മുഹമ്മദിനുമൊപ്പം ഉള്ള ഒരു ജാമിങ് സെഷൻ അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് അനീഷ് ഉപാസനയുടെ പോസ്റ്റ്. വിവാഹം കഴിഞ്ഞോ, അതോ വിവാഹം ഉടനെയുണ്ടാവുമോ തുടങ്ങിയ ചോദ്യങ്ങൾ ആരാധകർക്കും ഉണ്ടാവും. അതേക്കുറിച്ചൊന്നും നിലവിൽ അനീഷ് ഉപാസന മറുപടി നൽകിയിട്ടില്ല. കുറച്ചു ദിവസങ്ങൾക്ക് മുൻപ് തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യ വർമയ്‌ക്കൊപ്പമുള്ള ഒരു റീൽസ് വീഡിയോ അനീഷ് ഉപാസന പോസ്റ്റ് ചെയ്തിരുന്നു

5/6
മോഹൻലാലിന്റെ മാത്രമല്ല, മകൻ പ്രണവ് മോഹൻലാലിന്റെ സ്റ്റിൽ ഫോട്ടോകളും അനീഷ് ഉപാസന പകർത്തിയിട്ടുണ്ട്. മോഹൻലാലിന്റെ പേർസണൽ ഫോട്ടോഷൂട്ടുകൾക്ക് പലപ്പോഴും അനീഷ് ഉപാസനയെയാണ് അദ്ദേഹം ക്ഷണിക്കു. 'തുടരും' സിനിമയുടെ ഷൂട്ടിങ്ങിനിടയിലും അനീഷ് മോഹൻലാലിന്റെ ഒപ്പമുണ്ടായിരുന്നു എന്നതിന് തെളിവായുള്ള ചിത്രങ്ങൾ അദ്ദേഹത്തിന്റെ പേജിൽ കാണാം. ചിത്രത്തിലെ പ്രശസ്തമായ പോലീസ് സ്റ്റേഷൻ രംഗങ്ങളിൽ മോഹൻലാലിന്റെ സ്റ്റില്ലുകൾ പകർത്തിയത് അനീഷ് ഉപാസനയാണ്
മോഹൻലാലിന്റെ മാത്രമല്ല, മകൻ പ്രണവ് മോഹൻലാലിന്റെ സ്റ്റിൽ ഫോട്ടോകളും അനീഷ് ഉപാസന പകർത്തിയിട്ടുണ്ട്. മോഹൻലാലിന്റെ പേർസണൽ ഫോട്ടോഷൂട്ടുകൾക്ക് പലപ്പോഴും അനീഷ് ഉപാസനയെയാണ് അദ്ദേഹം ക്ഷണിക്കുക. 'തുടരും' സിനിമയുടെ ഷൂട്ടിങ്ങിനിടയിലും അനീഷ് മോഹൻലാലിന്റെ ഒപ്പമുണ്ടായിരുന്നു എന്നതിന് തെളിവായുള്ള ചിത്രങ്ങൾ അദ്ദേഹത്തിന്റെ പേജിൽ കാണാം. ചിത്രത്തിലെ പ്രശസ്തമായ പോലീസ് സ്റ്റേഷൻ രംഗങ്ങളിൽ മോഹൻലാലിന്റെ സ്റ്റില്ലുകൾ പകർത്തിയത് അനീഷ് ഉപാസനയാണ്
advertisement
6/6
പങ്കാളി തുഷാര കമലാക്ഷിക്കൊപ്പം അനീഷ് ഉപാസന. തുഷാരയുടെ പേജിൽ പ്രത്യക്ഷപ്പെട്ട ചിത്രമാണിത്
പങ്കാളി തുഷാര കമലാക്ഷിക്കൊപ്പം അനീഷ് ഉപാസന. തുഷാരയുടെ പേജിൽ പ്രത്യക്ഷപ്പെട്ട ചിത്രമാണിത്
advertisement
മരുമകന് ചിക്കൻ കറിവേണം; കോഴിക്ക് വച്ച വെടി ഉന്നംതെറ്റി അയൽവാസി മരിച്ചു
മരുമകന് ചിക്കൻ കറിവേണം; കോഴിക്ക് വച്ച വെടി ഉന്നംതെറ്റി അയൽവാസി മരിച്ചു
  • അണ്ണാമലൈയുടെ വെടിയേറ്റ് അയൽവാസി പ്രകാശ് മരണമടഞ്ഞു.

  • വീട്ടിൽ അനധികൃതമായി സൂക്ഷിച്ച തോക്ക് ഉപയോഗിച്ചാണ് വെടിവച്ചത്.

  • അണ്ണാമലൈയെ അറസ്റ്റ് ചെയ്ത പോലീസ് നാടൻ തോക്ക് പിടിച്ചെടുത്തു.

View All
advertisement