രണ്ട് മണിക്കൂറിന് 14 കോടി വാങ്ങും; എന്നിട്ട് സ്വന്തം ഹോട്ടലിൽ 40 രൂപയ്ക്ക് ഭക്ഷണം നൽകും ഈ ഗായകൻ
- Published by:meera_57
- news18-malayalam
Last Updated:
എന്നാൽ സ്വന്തമായി ഒരു ഹോട്ടൽ നടത്തി അവിടെ 40 രൂപയ്ക്ക് ഭക്ഷണം നൽകുന്നതും ഇദ്ദേഹം തന്നെ
സിനിമയിൽ പാടിയാൽ എന്ത് കിട്ടും എന്നൊരു ചോദ്യം ഗായകർ തന്നെ ഉയർത്തുന്ന കാലഘട്ടമാണിത്. മുൻകാലങ്ങളെ അപേക്ഷിച്ച് ഗായകർക്ക് സെലിബ്രിറ്റി സ്റ്റാറ്റസ് കിട്ടുക പോലും പ്രയാസം. റിയലിസ്റ്റിക് അഭിനയം കൊടുമ്പിരി കൊള്ളുന്ന കാലത്ത് സിനിമയിൽ സംഗീതമേ വേണ്ട എന്ന നിലയിലാണ് പല ചലച്ചിത്ര നിർമാതാക്കളും. എന്നാൽ, ഈ വേളയിലും ചലച്ചിത്ര ഗാന രംഗത്തിലൂടെ ശ്രദ്ധനേടിയ ഒരു ഗായകന് രണ്ട് മണിക്കൂറിലേക്ക് 14 കോടി രൂപ പ്രതിഫലമുണ്ട്. അദ്ദേഹത്തിന്റെ ഗാനങ്ങൾ നമ്മളും കേട്ടിട്ടുണ്ടാകും. എന്നാൽ സ്വന്തമായി ഒരു ഹോട്ടൽ നടത്തി അവിടെ 40 രൂപയ്ക്ക് ഭക്ഷണം നൽകുന്നതും ഇദ്ദേഹം തന്നെ
advertisement
ബോളിവുഡ് ഗായകൻ അർജിത്ത് സിംഗ് (Arijit Singh) ആണ് കഥാനായകൻ. ബോളിവുഡിന്റെ വികാരതീവ്രമായ ഗാനങ്ങൾ സമ്മാനിച്ചതിൽ വലിയ പങ്കുവഹിച്ച ഗായകനാണദ്ദേഹം. മറ്റൊരു ഗായകനായ രാഹുൽ വൈദ്യയാണ് ഇങ്ങനെയൊരു വിവരം പുറത്തുവിട്ടത്. അടുത്തിടെ നൽകിയ ഒരഭിമുഖത്തിലാണ് രാഹുൽ വൈദ്യയുടെ വെളിപ്പെടുത്തൽ. സ്റ്റേജ് പരിപാടികളാണ് അർജിത്ത് സിംഗ് ഇത്രയും വലിയ തുക ചാർജ് ചെയ്യുന്നത്. ഇന്ത്യയിലെ മുൻനിര ഗായകരിൽ ഒരാൾ എന്ന നിലയിൽ അർജിത്തിന്റെ ഇടം ഉറപ്പിക്കുക കൂടിയാണ് ഈ വമ്പൻ പ്രതിഫലം (തുടർന്ന് വായിക്കുക)
advertisement
ലോകത്തെ തന്നെ ഉയർന്ന പ്രതിഫലം പറ്റുന്ന ഗായകരിൽ ഒരാളാണ് അദ്ദേഹം. എന്നിരുന്നാലും അദ്ദേഹം വിജയത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോൾ തന്നെ ലാളിത്യം നിറഞ്ഞ ജീവിതം നയിക്കുന്ന വ്യക്തി കൂടിയാണ്. പക്ഷേ, അർജിത്തിന്റെ സ്വത്തുവിവരങ്ങൾ കൂടി അറിഞ്ഞിരിക്കുക. ഇദ്ദേഹത്തിന്റെ ആകെ മൂല്യം 414 കോടി രൂപയാണ്. നവി മുംബൈയിൽ ഇദ്ദേഹത്തിന് എട്ടുകോടി രൂപയുടെ ഒരു വീടുണ്ട്. ലക്ഷുറി കാർ കളക്ഷൻ മാത്രം 3.4 കോടി രൂപയ്ക്ക് പുറത്തുണ്ട്. ഇതിൽ റേഞ്ച് റോവർ, മെഴ്‌സിഡസ് തുടങ്ങിയ മുന്തിയ ബ്രാന്ഡുകളുമുണ്ട്. കൊക്കക്കോള, സാംസങ് പോലുള്ള ലോകോത്തര ബ്രാൻഡുകളുടെ മുഖം കൂടിയാണ് അർജിത്ത് സിംഗ്
advertisement
മറ്റൊരു പൊൻതൂവൽ കൂടി തന്റെ കിരീടത്തിൽ ഉറപ്പിക്കാനുള്ള പോക്കിലാണ് അർജിത്ത് സിംഗ്. ഈ വരുന്ന സെപ്റ്റംബർ മാസത്തിൽ യു.കെയിലെ ഒരു സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ അദ്ദേഹം ആദ്യമായി പാടുന്ന ഇന്ത്യൻ ഗായകൻ എന്ന പദവി അർജിത്തിന് സ്വന്തമാവും. സെപ്റ്റംബർ അഞ്ചിനാണ് പരിപാടി. ലണ്ടനിലെ പ്രശസ്തമായ ടോട്ടൻഹാം ഹോട്സ്പർ സ്റ്റേഡിയത്തിലാണ് പരിപാടി. ഈ വർഷം അർജിത്ത് നടത്തുന്ന ഏക യൂറോപ്പ്യൻ പരിപാടി കൂടിയാകും ഇത്
advertisement
2024ൽ യു.കെയിലെ O2 അരീനയിലായിരുന്നു ഗായകന്റെ ഏറ്റവും ഒടുവിലത്തെ പ്രകടനം. പാശ്ചാത്യ സംഗീതജ്ഞൻ എഡ് ഷീരൻ കൂടി അദ്ദേഹത്തോടൊപ്പം വേദിയിൽ എത്തിച്ചേർന്നിരുന്നു. ഇരുവരും ചേർന്ന് തീർത്തും അപ്രതീക്ഷിതമായി ഒരു ഡ്യൂയറ്റ് ഗാനം ആലപിച്ചതും വൈറലായി മാറി. സ്പോട്ടിഫൈയിൽ ഏറ്റവും കൂടുതൽ ഫോളോ ചെയ്യപ്പെട്ട ഗായകൻ കൂടിയായി അദ്ദേഹം മാറിയിരുന്നു. 140 മില്യൺ ഫോളോവർമാരെ മറികടക്കുകയായിരുന്നു അർജിത്ത് സിംഗ്
advertisement